വീട്ടിലെ നായയെ കുളിപ്പിച്ചില്ല, പോലീസുകാരന് സസ്പെൻഷൻ

വീട്ടിലെ നായയെ കുളിപ്പിക്കാത്തതിന് എസ്. പി സസ്പെൻഡ് ചെയ്ത പൊലീസുകാരനെ അന്നു തന്നെ ഐ. ജി തിരിച്ചെടുത്തു.

ടെലികമ്യൂണിക്കേഷൻസ് എസ്. പി നവനീത് ശർമയുടെ നടപടിയാണ് ഐ.ജി അനൂപ് കുരുവിള ജോൺ തിരുത്തിയത്. എസ്. പി നവനീത് ശർമയുടെ ഗൺമാനെയായിരുന്നു അദ്ദേഹം കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തത്. ആളില്ലാത്ത സമയം വീട്ടിൽ കയറിയെന്ന പേരിലായിരുന്നു സസ്പെൻഷൻ. എന്നാൽ, വീട്ടിലെ നായയെ കുളിപ്പിക്കാത്തതായിരുന്നു യഥാർത്ഥ കാരണമെന്ന് ആക്ഷേപം ഉയർന്നു. ഇതോടെ വിഷയത്തിൽ ഐ.ജി ഇടപെട്ടു.

  കര്‍ണാടക അതിര്‍ത്തി അടച്ചു

ഇന്നലെ രാവിലെ സസ്പെൻഡ് ചെയ്ത പോലീസുകാരനെ മണിക്കൂറുകൾക്കുളിൽ ഐ.ജി തിരിച്ചെടുക്കുകയായിരുന്നു. പോലീസുകാരനെ എസ്.പി.യുടെ ഗൺമാൻ സ്ഥാനത്ത് നിന്നും തിരികെ വിളിക്കുകയും ചെയ്തു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വീടുകളിൽ പോലീസുകാരെ വേലക്ക് നിയോഗിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ പലപ്പോഴായി ഉണ്ടായിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  5 മിനിറ്റിൽ മെട്രോ വരും! മഞ്ഞ ലൈനിൽ പതിനാലാമത് ട്രെയിനും ബെംഗളൂരുവിലെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടക ബന്ദ്; ഈ അതിർത്തി കടന്നുള്ള ബസുകൾ നിർത്തിവച്ചു; എയർപോർട്ടിലെ സ്ഥിതി എന്ത്? അറിയാൻ വായിക്കാം
[masterslider id="10"]

Related posts