നാമനിർദേശ പത്രിക നാളെ വരെ സമർപ്പിക്കാം

ബെംഗളൂരു: സംസ്ഥാനത്ത് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം നാളെ അവസാനിക്കും.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഷിഗ്ഗാവ് മണ്ഡലത്തിൽ മത്സരിക്കുന്നതിന് നാമനിർദേശ പത്രിക സമർപ്പിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, കന്നഡ സിനിമാതാരം കിച്ച സുദീപ് എന്നിവരോടൊപ്പമുള്ള റോഡ്‌ഷോ നടത്തിയതിന് ശേഷമായിരുന്നു നാമനിർദ്ദേശ പത്രിക സമർപ്പണം.

മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ വരുണയിൽ നിന്ന് മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ചു. ബി ജെ പി വിട്ട് കോൺഗ്രസിൽ ചേർന്ന് ജഗദീഷ് ഷെട്ടർ ഹുബ്ലി ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ നിന്നാണ് പത്രിക സമർപ്പിച്ചത്. ഉപമുഖ്യമന്ത്രിയും മുൻ നേതാവുമായ ഡോ.ജി.പരമേശ്വർ കൊരട്ടഗെരെയിൽ പത്രിക സമർപ്പിച്ചു. ബിജെപി മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പയുടെ മകൻ ബി വൈ വിജേന്ദ്ര ശിവമോഗ ജില്ലയിലെ ശികാരിപൂരിൽ നാമനിർദേശ പത്രിക സമർപ്പിച്ചു.

  കൃഷിയിൽ മികച്ച ഭാവി കെട്ടിപ്പടുക്കാൻ ന​ഗരത്തിലെ ഐ.ടി ജോലി ഉപേക്ഷിച്ച യുവാവ് കൃഷിയിടത്തിൽ മിന്നലേറ്റ് മരിച്ചു

പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം രാജ്യത്തുടനീളമുള്ള 40 പ്രമുഖ നേതാക്കളുടെ പട്ടിക ബിജെപി പുറത്തിറക്കി. നേതാവ് രാഹുൽ ഗാന്ധി അടുത്തിടെ സംസ്ഥാനം സന്ദർശിക്കുകയും കോളറിലും ബിദറിലും പ്രചാരണം നടത്തുകയും ചെയ്തു. ദേശീയ അധ്യക്ഷൻ മല്ലികാർജുന ഖാർഗെ, സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കർണാടക ചുമതലയുള്ള രദീപ് സിങ് സുർജേവാല, ജനറൽ സെക്രട്ടറി ജയറാം രമേഷ് എന്നിവർ പ്രചാരണത്തിനെത്തും. ജെഡി(എസ്)ൽ നിന്ന് എച്ച് ഡി കുമാരസ്വാമി വിപുലമായ തിരഞ്ഞെടുപ്പ് പ്രചാരണം ആസൂത്രണം ചെയ്തിട്ടുണ്ട്. 208 സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ആം ആദ്മി പാർട്ടിയും പ്രചാരണത്തിനായി ഒരുങ്ങുകയാണ്. ഇടത്തും മറ്റ് പ്രാദേശിക പാർട്ടികളും വിവിധ മണ്ഡലങ്ങളിൽ തങ്ങളുടെ സ്ഥാനാർത്ഥികൾക്കായി പ്രചാരണം നടത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രിയുടെ സന്ദർശനവും സത്യപ്രതിജ്ഞയും; ബംഗളൂരു നഗരത്തിൽ കടുത്ത ഗതാഗതക്കുരുക്ക്, മണിക്കൂറുകളോളം വലഞ്ഞ് യാത്രക്കാർ
  ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസില്‍ കോച്ചുകള്‍ ഇരട്ടിയാക്കുന്നു; ഓണസീസണിൽ മലയാളി യാത്രക്കാർക്ക് വലിയ ആശ്വാസം; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts