രണ്ടുപേർ വൈദ്യുതാഘാതമേറ്റ് മരിച്ചു

ബെംഗളൂരു: തിങ്കളാഴ്ച വൈകിട്ടോടെ ബെലഗാവി താലൂക്കിലെ സുൽഗ (എച്ച്) വില്ലേജിൽ വീടിന്റെ ഒന്നാം നിലയിലേക്ക് മെറ്റൽ മേൽക്കൂര ഷീറ്റുകൾ മാറ്റുന്നതിനിടെ രണ്ട് പേർ വൈദ്യുതാഘാതമേറ്റ് മരിച്ചു. സുൽഗ സ്വദേശി വിനായക് കൃഷ്ണ കൽഖാംബ്കർ (25), ബെലഗാവി താലൂക്കിലെ ബെങ്കൻഹള്ളി ഗ്രാമത്തിൽ താമസിക്കുന്ന വിലാസ് ഗോപാൽ അഗസ്‌ഗെക്കർ (57) എന്നിവരാണ് മരിച്ചത്. വിനായകൻ മേൽക്കൂര മാറ്റിസ്ഥാപിക്കുന്നതിനായി മെറ്റൽ ഷീറ്റുകൾ കൊണ്ടുവന്നപ്പോഴാണ് അപകടമുണ്ടായത്. വിനായക്, വിലാസ് എന്നിവർക്ക് മേൽക്കൂര ഷീറ്റുകൾ മാറ്റുന്നതിനിടെ പിഴവ് സംഭവിക്കുകയും തലയ്ക്ക് മുകളിലൂടെയുള്ള വൈദ്യുതി കമ്പികളുമായി മുട്ടുകയും ചെയ്തു. ഇരുവരും വൈദ്യുതാഘാതമേറ്റ് മരിക്കുകയും…

Read More

ബെംഗളൂരുവിൽ രണ്ട് ദിവസത്തേക്ക് ഇടിമിന്നലോട്‌ കൂടിയ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്

ബെംഗളൂരു: അടുത്ത രണ്ട് ദിവസത്തേക്ക് ബെംഗളൂരുവിൽ ഇടിമിന്നലുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഐഎംഡി ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ബുധനാഴ്ച അർദ്ധരാത്രി മുതൽ വ്യാഴാഴ്ച പുലർച്ചെ വരെ നഗരത്തിൽ 8 സെന്റിമീറ്റർ (82.6 മില്ലിമീറ്റർ) മഴ ലഭിച്ചു, പരമാവധി താപനില 30.8 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 20.5 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. ചൂടും ഈർപ്പവും കൂടിയതാണ് കനത്ത മഴയ്ക്ക് കാരണമെന്ന് അധികൃതർ പറഞ്ഞു. നഗരത്തിൽ നൽകിയ യെല്ലോ അലർട്ടിന്റെ അർത്ഥം അപകടമൊന്നുമില്ലെന്നും എന്നാൽ ഏഴ് സെന്റീമീറ്റർ വരെ കനത്ത മഴയ്ക്കുള്ള സൂചനയാണെന്നും അധികൃതർ…

Read More

അസാമിൽ ദുരന്തം വിതച്ച് മഴയും കാറ്റും മിന്നലും; മരണം 20 കടന്നു

    അസം; ദുരന്തം വിതച്ച് മഴയ്‌ക്കൊപ്പം കൊടുങ്കാറ്റും ഇടിമിന്നലും അസാമിൽ നാശം വിതച്ചു. ഇതുവരെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 20 ആയതായി ദുരന്ത നിവാരണ അതോരിറ്റി അറിയിച്ചു. കനത്ത മഴയില്‍ സംസ്ഥാനത്തെ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. മാര്‍ച്ച് അവസാനം മുതല്‍ തന്നെ ശക്തിപ്രാപിച്ച കാറ്റിലും മഴയിലും ഇടിമിന്നലിലുമാണ് മരണങ്ങള്‍. അസമിലെ 22 ജില്ലകളില്‍ 1,410 ഗ്രാമങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 95,239 ജനങ്ങളെ കൊടുങ്കാറ്റും ഇടിമിന്നലും നേരിട്ട് ബാധിച്ചതായാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്ക്. ഈ മാസം 14 മുതലാണ് കാറ്റും മിന്നലും ശക്തമായത്.  …

Read More

ദക്ഷിണ കന്നഡയിൽ ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിൽ ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു. സംഭവം നടക്കുമ്പോൾ തിങ്കളാഴ്ച യെരുഗുണ്ടി വെള്ളച്ചാട്ടത്തിലേക്ക് വിനോദയാത്ര പോയതായിരുന്നു ഇവർ. തിങ്കളാഴ്ച വൈകുന്നേരം പ്രദേശത്ത് പെയ്ത കനത്ത മഴയിൽ ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂഡ്ബിദ്രിക്കടുത്തുള്ള കാഞ്ചിബൈലു പടവ് സ്വദേശികളായ മണിപ്രസാദ് പൂജാരി (22), യശ്വന്ത് മുഗേര (22) എന്നിവരെയാണ് പൊലീസ് തിരിച്ചറിഞ്ഞത്. “വൈകിട്ട് 5.30 ഓടെ ഇടിമിന്നലേറ്റ് പൂജാരിയും മുഗേരയും സംഭവസ്ഥലത്ത് തന്നെ മരിച്ചു. പ്രവീൺ കുമാർ, ഗണേഷ്, സന്ദീപ് എന്നിവർക്ക് പൊള്ളലേറ്റു,” എന്നും ദക്ഷിണ…

Read More
Click Here to Follow Us