ദക്ഷിണ കന്നഡയിൽ ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിൽ ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു. സംഭവം നടക്കുമ്പോൾ തിങ്കളാഴ്ച യെരുഗുണ്ടി വെള്ളച്ചാട്ടത്തിലേക്ക് വിനോദയാത്ര പോയതായിരുന്നു ഇവർ. തിങ്കളാഴ്ച വൈകുന്നേരം പ്രദേശത്ത് പെയ്ത കനത്ത മഴയിൽ ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മൂഡ്ബിദ്രിക്കടുത്തുള്ള കാഞ്ചിബൈലു പടവ് സ്വദേശികളായ മണിപ്രസാദ് പൂജാരി (22), യശ്വന്ത് മുഗേര (22) എന്നിവരെയാണ് പൊലീസ് തിരിച്ചറിഞ്ഞത്. “വൈകിട്ട് 5.30 ഓടെ ഇടിമിന്നലേറ്റ് പൂജാരിയും മുഗേരയും സംഭവസ്ഥലത്ത് തന്നെ മരിച്ചു. പ്രവീൺ കുമാർ, ഗണേഷ്, സന്ദീപ് എന്നിവർക്ക് പൊള്ളലേറ്റു,” എന്നും ദക്ഷിണ കന്നഡ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മൂഡ്ബിദ്രി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

  ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകൾക്ക് ബെംഗളൂരു സുരക്ഷിതമോ ? ബ്രിട്ടീഷ് യുവതിയുടെ ചോദ്യം സോഷ്യൽ മീഡിയയിൽ വൈറൽ

കർണാടക തീരത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴയാണ് അനുഭവപ്പെടുന്നത്. അടുത്ത മൂന്ന് ദിവസത്തേക്ക് ശക്തമായ മഴയും ഇടിയും മിന്നലും ഈ മേഖലയിൽ തുടരുമെന്നും ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ നവംബർ 3, 5 തീയതികളിൽ യെല്ലോ അലർട്ടും നവംബർ 4 ന് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് തീപിടിച്ചു; ആറു മരണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എൽ നിനോ ഭീഷണി: കർണാടകയിലും മഹാരാഷ്ട്രയിലും കാലവർഷം കുറഞ്ഞേക്കാം; കാർഷിക വരുമാനത്തിൽ ഇടിവിന് സാധ്യതയെന്ന് റിപ്പോർട്ട്
[masterslider id="10"]

Related posts

Click Here to Follow Us