യശ്വന്ത്പൂർ– കണ്ണൂർ എക്സ്പ്രസിന്റെ സമയമാറ്റം യാത്രക്കാരെ വലയ്ക്കുന്നു

യശ്വന്ത്പൂർ– കണ്ണൂർ എക്സ്പ്രസിന്റെ സമയമാറ്റം യാത്രക്കാരെ വലയ്ക്കുന്നതായി പരാതി. നേരത്തേ രാത്രി 8നു പുറപ്പെട്ട് രാവിലെ 9.10ന് കണ്ണൂരെത്തിയിരുന്ന ട്രെയിൻ ഓഗസ്റ്റ് മുതൽ എത്തുന്നത് വൈകിയാണ്. പുറപ്പെടുന്ന സമയത്തിൽ മാറ്റമില്ലെങ്കിലും പാലക്കാട് മുതൽ ചെന്നൈ – മംഗലാപുരം മെയിലിന്റെ പിന്നാലെയാണ് യശ്വന്ത്പുരിന്റെ യാത്ര. പാലക്കാട് മുതൽ കണ്ണൂർ വരെ 14 സ്റ്റോപ്പുകളുള്ള മംഗലാപുരം മെയിലിന്റെ പിന്നിൽ 8 സ്റ്റോപ്പുകൾ മാത്രമുള്ള യശ്വന്ത്പുർ സർവീസ് നടത്തുന്നത് യാത്രക്കാർക്കു സമയനഷ്ടവും റെയിൽവേക്കു വരുമാനം നഷ്ടവും ഉണ്ടാക്കുന്നുണ്ടെന്നാണു പരാതി.

  ആരാധകർക്ക് ഇരട്ടി മധുരം; മാർച്ച് 28 മുതൽ ബെംഗളൂരു ഇളകിമറിയും

വാരാന്ത്യങ്ങളിൽ ബെംഗളൂരുവിൽനിന്ന് നാട്ടിൽ വന്നു പോകുന്നവർക്ക് ട്രെയിനിന്റെ സമയമാറ്റം ബുദ്ധിമുട്ടായി. ഇതോടെ മലബാർ ഭാഗത്തേക്കുള്ള പതിവു യാത്രക്കാർ ട്രെയിൻ ഒഴിവാക്കി സ്വകാര്യ ബസുകളെ ആശ്രയിക്കേണ്ടിവരുന്നു. റെയിൽവേയുടെ ഈ തീരുമാനം ബസ് ലോബിയെ സഹായിക്കാനാണെന്നും ആരോപണമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വനിതാ സംവരണം സഭയിലേക്ക്; പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഇന്ന് തുടങ്ങും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹൈദരാബാദും മുംബൈയും പിന്നിൽ; വിദേശ കമ്പനികളുടെ 'ഫസ്റ്റ് ചോയ്‌സ്' ഇന്നും ബെംഗളൂരു തന്നെ; കാരണമിത്
[masterslider id="10"]

Related posts

Click Here to Follow Us