ബെംഗളൂരു : നഗരത്തിലെ മലയാളി യുവാക്കൾ അണിയിച്ചൊരുക്കിയ ഓണ ആൽബം “മെട്രോണ”ത്തിന് മികച്ച പ്രതികരണം. റിലീസ് ചെയ്ത് ആദ്യ മണിക്കൂറുകൾക്കുള്ളിൽ തന്നെ അയ്യായിരത്തോളം ആളുകൾ യൂടൂബിൽ കണ്ട ഓണപ്പാട്ട് ദിവസങ്ങൾക്കുള്ളിൽ പതിനായിരം കാഴ്ചകൾ (വ്യൂ) കടന്നിരിക്കുകയാണ്.
സംഗീതത്തിലും ദൃശ്യാവിഷ്കാരത്തിലും മലയാളത്തിന്റെ ലാളിത്യം ഒളിപ്പിച്ച് വച്ചിരിക്കുന്ന ആൽബത്തിന്റെ രചനയും ഗാനാലാപനവും കേരളത്തിന്റെ ഗൃഹാതുരത്വത്തിലേക്ക് കൈപിടിച്ച് കൊണ്ട് പോകുന്നതാണ്.
” ത്യാഗരാജ സ്വാമികളുടെ എന്തൊരു മഹാനുഭാവുലു എന്ന കൃതി സ്ഥിരമായി മന
നം ചെയ്ത് അതിന്റെ 3, 4 നോട്ടുകൾ ചേർത്ത് സൃഷ്ടിച്ചെടുത്തതാണ് ഈ ഗാനം.ഏകാദശം 5 വർഷം മുൻപ് തയ്യാറാക്കി വച്ചതായിരുന്നു. സ്റ്റുഡിയോയിലെ സമയക്കുറവ് കാരണം പൂർണമായും ശ്രീ രാഗത്തിൽ ചെയ്യുക എന്ന ലക്ഷ്യം നടന്നില്ല. നിർമ്മാതാവ് ഹബി ഇക്കയുടെ ആ
വശ്യപ്പെട്ടത് പ്രകാരം അനുപല്ലവിയിൽ ചേർത്ത പ്രണയം ആർദ്രമായി വന്നു.പിന്നണി ഗായിക നിമ്മിയുടെയും അനുഗ്രഹീത ഗായകൻ വേലു ഹരിദാസിന്റെ കഴിവുകൾ പൂർണമായി ചൂഷണം ചെയ്യാൻ കഴിഞ്ഞില്ല എന്ന വേദനയുണ്ടെങ്കിലും ജനങ്ങൾ പാട്ട് ഏറ്റെടുത്തു എന്നറിയുന്നതിൽ വളരെയധികം സന്തോഷം, ഇങ്ങനെ ഒരു അവസരം തന്ന നിർമ്മാതാവിനോടും സംവിധായകൻ രാഹുൽ സി രാജിനോടും നന്ദി രേഖപ്പെടുത്തുന്നു” മെട്രോണത്തിന്റെ സംഗീത സംവിധായകനായ ശ്രീ രഞ്ജിത്ത്
രാമൻ ബെംഗളൂരു വാർത്തയോട് മനസ്സ് തുറന്നു. ഈ ഗാനത്തിന്റെ മാധുര്യമൂറുന്ന വരികളും രഞ്ജിത്തിന്റേതാണ്.
കർണാടക സംഗീത രാഗത്തിലുള്ള നൂറിലധികം ഗാനങ്ങളും അത്ര തന്നെ
ഗ്വിറ്റാറിൽ തീർത്ത ജിംഗിളുകളും കാലങ്ങളായി രഞ്ജിത്ത് കാത്തിരിക്കുകയായിരുന്നു ഒരു തുടക്കത്തിന് വേണ്ടി.നഗരത്തിലെ ഐ ബി എം എന്ന ബഹുരാഷ്ട്ര കമ്പനിയിലെ ഉദ്യോഗസ്ഥനാണ് രഞ്ജിത്ത് രാമൻ.
” മറ്റൊരാൾ പാടേണ്ട പാട്ട് മറ്റ് പല കാരണങ്ങളിൽ എന്നിൽ വന്നു ചേരുകയായിരുന്നു.ഇതിന്റെ സംഗീത സംവിധായകൻ രഞ്ജിത്ത് രാമനുമായി മുന്പ് തന്നെ പരിചയമുണ്ട് ,ഒരു വർഷം മുൻപ് തന്നെ ഈ പാട്ടിനേക്കുറിച്ചുള്ള സംസാരങ്ങൾ ഉണ്ടായിരുന്നു. ഞാനും നിമ്മിയും ചേർന്നുള്ള കോംബിനേഷൻ ആസ്വാദകർ ഏറ്റെടുത്തു എന്നറിയുന്നതിൽ വളരെ സന്തോഷം, ഇ
തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നു” വേലു ഹരി
ദാസ് പറഞ്ഞു.
മാമ്പഴം എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട വേലു ഹരിദാസ് നഗരത്തിലെ ഗാനസന്ധ്യകളിലെ ഒരു സ്ഥിര സാന്നിദ്ധ്യമാണ്.ഈ ഗാനത്തിലെ പുരുഷശബ്ദം വേലു ഹരിദാസിന്റേതാണ്.നഗരത്തിലെ ഒരു ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് വേലു ഹരിദാസ്.
അറിയപ്പെടുന്ന പിന്നണി ഗായികയായ നിമ്മി ചക്കിങ്ങലിന്റെതാണ് ഈ ഗാനത്തിലെ സ്ത്രീ ശബ്ദം(Female Voice)
ആർട്ട് പെക്കർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹബിബ് എം എം വേളം നിർമ്മിച്ച ഈ ആൽബത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് യുവ സംവിധായകൻ രാഹുൽ സി രാജനാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.