സർക്കാരിന്റെ കീഴിലെ എല്ലാ സ്ഥാപനങ്ങളിലും പ്ലാസ്റ്റിക്കിനു സമ്പൂർണ നിരോധനം.

ബെംഗളൂരു: സർക്കാർ സ്ഥാപനങ്ങളിൽ പ്ലാസ്റ്റിക്കിന് സമ്പൂർണ നിരോധനം. സർക്കാർ വകുപ്പുകൾ, ബോർഡുകൾ, കോർപറേഷനുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സെമിനാറുകൾ, സമ്മേളനങ്ങൾ, യോഗങ്ങൾ തുടങ്ങി ഒരു പരിപാടിയിലും പ്ലാസ്റ്റിക് ഉപയോഗിക്കാൻ പാടില്ലെന്ന് ഇന്നലെ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. കുടിവെള്ളത്തിനായി 20 ലീറ്ററിന്റെ പ്ലാസ്റ്റിക് ക്യാൻ ഉപയോഗിക്കാം. ഇതൊഴികെ പ്ലാസ്റ്റിക് കുപ്പികളോ, കപ്പുകളോ പാടില്ല. എല്ലാ ഓഫിസുകളിലും വാട്ടർ പ്യൂരിഫയറുകൾ സ്ഥാപിക്കാനും നിർദേശമുണ്ട്. സർക്കാർ നീക്കത്തെ പരിസ്ഥിതി പ്രേമികൾ സ്വാഗതം ചെയ്തു. സംസ്ഥാനത്തു പ്ലാസ്റ്റിക് ഉപയോഗത്തിനു നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ 2016 മാർച്ചിൽ ഉത്തരവ് ഇറക്കിയിരുന്നെങ്കിലും ഫലപ്രദമായി നടപ്പാക്കാനായിരുന്നില്ല.

  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി

ബെംഗളൂരുവിൽ പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്കും ഫ്ലെക്സുകൾക്കുമെല്ലാം ബിബിഎംപിയും നേരത്തെ നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഹൈക്കോടതി ഇടപെടലിനെ തുടർന്നു കഴിഞ്ഞമാസമാണ് ഫ്ലെക്സുകളും ബാനറുകളും പൂർണതോതിൽ നീക്കാനായത്. പ്ലാസ്റ്റിക് ക്യാരിബാഗുകൾ ഉപയോഗിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരെയും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഉത്തരവു ലംഘിക്കുന്ന ചെറുകിട സ്ഥാപനങ്ങൾക്കു 10000 രൂപയും വൻകിട സ്ഥാപനങ്ങൾക്ക് ഒരു ലക്ഷം രൂപവരെയും പിഴ ചുമത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  12 പ്ലാറ്റ്‌ഫോമുകൾ, പുതിയ ആകാശപ്പാതകൾ; 2 നിലകളിൽ പാർക്കിങ്; 1500 കോടിയിൽ മെജസ്റ്റിക്കിന്റെ സ്വന്തം റെയിൽവേ സ്റ്റേഷന്റെ മുഖം മാറുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ റോഡരികിൽ ഉപേക്ഷിച്ച 1,581 വാഹനങ്ങൾ നീക്കം ചെയ്യാനുള്ള വിപുലമായ യജ്ഞത്തിന് തുടക്കം
[masterslider id="10"]

Related posts