സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ ശരീരത്തില്‍ തേളുകളെ കടത്തിവിടുന്ന കര്‍ണാടകയിലെ അപൂര്‍വ ആചാരം ശ്രദ്ധ നേടുന്നു.

ബംഗളൂരു: വിശ്വാസത്തിന്റെ പേരിൽ മനുഷ്യർ കാട്ടിക്കൂട്ടുന്ന കാര്യങ്ങൾ എന്തൊക്കെയാണ്. കർണാടകയിലെ കണ്ട്കൂർ ഗ്രാമത്തിൽ നടക്കുന്ന നാഗപഞ്ചമി ദിനാഘോഷം അത്തരത്തിലൊന്നാണ്. കൊച്ചുകുട്ടികളുടെയടക്കം മുഖത്തും തലയിലും തേളുകളെ കടത്തിവിടുന്ന ആചാരമാണ് ഇവിടുത്തെ പ്രത്യേകത. തേളുകളുടെ അനുഗ്രഹം തേടി വർഷംതോറും ഇവിടെയെത്തുന്ന ഭക്തരുടെ എണ്ണം കൂടിവരികയാണ്. വിദേശമാധ്യമങ്ങളിലടക്കം ഇതിന് പ്രചാരവും ലഭിക്കുന്നു.

കൊണ്ടമ്മായിയെന്ന ദേവിയെ പ്രീതിപ്പെടുത്താനാണ് തേളുകളെ ഉപയോഗിച്ചുള്ള പ്രാർത്ഥന. കുട്ടികളുടെ തലയിൽകൂടി തേളുകളെ കടത്തിവിടുമ്പോൾ മുതിർന്നവർ അവരുടെ മുഖത്തുകൂടിയും മറ്റും ഇവയെ കടത്തിവിടും. ചിലർ തേളുകളെ വായിലിടുകയും ചെയ്യും. ഐശ്വര്യത്തിനും ആരോഗ്യത്തിനും സമൃദ്ധിക്കുമായാണ് ഈ ചടങ്ങുകൾ നടത്തുന്നത്. സാരികളും തേങ്ങളും മറ്റും നേദിക്കുന്നവരും ധാരാളമുണ്ട്.

  ബെംഗളൂരു മേഖലയിലെ രണ്ട് പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു: യാത്ര ഇനി ചെലവേറും

ക്ഷേത്രത്തിൽ നിവേദ്യം അർപ്പിച്ചശേഷം മടങ്ങുന്നവരാണ് തേളുകളെ കണ്ടെത്തി പ്രത്യേക പൂജ നടത്തുന്നത്. തേളുകളെ ശരീരത്തിൽക്കൂടി കടത്തിവിടുന്നതോടെ ദേവിയുടെ അനുഗ്രഹം ലഭിക്കുമെന്നും അതവരെ അപകടങ്ങളിൽനിന്ന് രക്ഷിക്കുമെന്നുമാണ് വിശ്വാസം. ഇങ്ങനെ ചെയ്യുന്നതിനിടെ ആരെയെങ്കിലും തേളുകുത്തിയതായോ വിഷബാധയേറ്റ് ആരെങ്കിലും മരിച്ചതായോ കേട്ടിട്ടില്ലെന്ന് വിശ്വാസികൾ പറയുന്നു.

  ഖനന നിയന്ത്രണ നിയമ ഭേദഗതി: കേരളവും കർണാടകവും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സുപ്രീം കോടതിയിലേക്ക്

 

തേളുത്സവത്തിന് പ്രചാരം കൂടിയതോടെ കേരളത്തിൽനിന്നും തമിഴ്‌നാട്ടിൽനിന്നുംപോലും വിശ്വാസികൾ ഇവിടെയെത്താറുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ
[masterslider id="10"]

Related posts