വിഗ്രഹം തൊട്ടതിന് പിഴ ചുമത്തിയ കേസിൽ 8 പേർക്കെതിരെ കേസെടുത്തു

ബെംഗളൂരു: ദളിത് ബാലൻ വിഗ്രഹത്തിൽ സ്പർശിച്ചതിനെ തുടർന്ന് പഞ്ചായത്ത് അംഗങ്ങൾ ദളിത് കുടുംബത്തിന് 60,000 രൂപ പിഴ ചുമത്തിയ കേസിൽ 8 പേർക്കെതിരെ പോലീസ് കേസ് എടുത്തു.

സംഭവം വിവാദമായതോടെ കർണാടക പോലീസ് എട്ട് ഉയർന്ന ജാതിയിൽ പെട്ടവർക്കെതിരെയാണ്  കേസെടുത്തത് . ഈ മാസം ആദ്യം കോലാർ ജില്ലയിലെ ഉള്ളേരഹള്ളി ഗ്രാമത്തിലാണ് സംഭവം.

മുൻ പഞ്ചായത്ത് അംഗം നാരായണ സ്വാമി, ഗ്രാമത്തലവന്റെ ഭർത്താവ് വെങ്കിടേശപ്പ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നിവരും മറ്റ് ചിലർക്കെതിരെയും പൗരാവകാശ സംരക്ഷണ നിയമത്തിലെ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തത്.

  ദീർഘവീക്ഷണമുള്ള ഭരണാധികാരി: ഇന്ന് ബെംഗളൂരുവിന്റെ ശില്പി നാദപ്രഭു കെമ്പെഗൗഡ ജയന്തി;

സെപ്റ്റംബർ എട്ടിന് ബൂത്തമ്മയുടെ പ്രതിഷ്ഠയെ ഘോഷയാത്രയായി കൊണ്ടുപോകുമ്പോൾ 15 വയസ്സുള്ള ദളിത് ബാലൻ വിഗ്രഹത്തിൽ തൊട്ടു. ഉയർന്ന ജാതിക്കാർ പഞ്ചായത്ത് വിളിച്ച് കുട്ടിയുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി. വിഗ്രഹത്തിൽ തൊട്ടതിന് കുടുംബം 60,000 രൂപ പിഴയടക്കണമെന്ന് അവർ ആവശ്യപ്പെടുകയായിരുന്നു.

തുടർന്ന് കുടുംബം ദളിത് ക്ഷേമ സംഘടനയായ അംബേദ്കർ സേവാ സമിതിയെ സമീപിച്ചു. തുടർന്ന് കുടുംബം പോലീസ് സ്റ്റേഷനിലെത്തിച്ച് പരാതി നൽകി. 

  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗാന്ധി ബസാറിൽ കടുത്ത നിയന്ത്രണങ്ങൾ; തെരുവ് കച്ചവടക്കാർക്ക് വെള്ളവര അതിർത്തിയാകും
[masterslider id="10"]

Related posts