ബെംഗളൂരുവിൽ നിന്നും തൃശ്ശൂരിലേക്ക് ലഹരി കടത്തുന്നതിനിടെ യുവാക്കൾ പിടിയിൽ

പാലക്കാട്: ആർ.പി.എഫ്. ക്രൈം ഇൻറലിജൻസ് ബ്രാഞ്ചും എക്സൈസ് എൻ.ഫോഴ്‌സ്മെൻ്റ് ആൻഡ് ആൻറി നാർകോട്ടിക്സ് സ്ക്വാഡും സംയുക്തമായി പാലക്കാട്ട് ജംഗ്ഷൻ റെയിൽവേ സ്റ്റെഷനിൽ നടത്തിയ പരിശോധനയിൽ 170 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ .

തിരുവനന്തപുരം നേമം സ്വദേശികളായ എസ്. ശരത്, ഡി. കിരൺ എന്നിവരെയാണ് പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റെഷനിൽ നിന്നും അറസ്റ്റ് ചെയ്തത്.

ബംഗളൂരുവിൽ നിന്ന് ഇൻറർസിറ്റി എക്‌സ്പ്രസിൽ പാലക്കാട്ട് വന്നിറങ്ങി തൃശ്ശൂരിലേക്ക് ബസ് മാർഗം കടന്ന് കളയാൻ ശ്രമിക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. പ്രതികളുടെ കൈവശം ഉണ്ടായിരുന്ന ബാഗിനുള്ളിയിൽ പ്ലാസ്റ്റിക് കവറിൽ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു എം.ഡി.എം.എ. 

ബംഗാളൂരുവിൽ നിന്നു മയക്കുമരുന്ന് വാങ്ങി തിരുവനന്തപുരം ജില്ലയിൽ കോ ളജ് വിദ്യാർത്ഥികൾക്കും പതിവുകാർക്കും വിൽക്കാൻ കൊണ്ടു വന്നതാണെ പ്രതികൾ പോലീസിനോട് പറഞ്ഞു. ഇവർ മുമ്പും മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. കൂടാതെ തിരുവനന്തപുരത്തും തമിഴ്നാട്ടിലുമായി കൊലപാതകശ്രമം, തട്ടി കൊണ്ടുപോകൽ, മോചനം തുടങ്ങിയ കേസുകളിലൂടെ പ്രതികൾ ഇവർ. ആർ.പി.എഫ്.എസ്.ഐ.എൻ. കേശവദാസിൻ്റെ നേതൃത്വത്തിൽ എസ്.ഐമാരായ എ.പി. ദീപക്, അജിത് അശോക്, എക്സൈസ് ഇൻ സ്പെക്ടർ കെ.ആർ. അജിത്, ആർ.പി.എഫ്.എ.എസ്.ഐ കെ. സജു, എക്സൈസ് പ്രിവൻറിവ് ഒഫിസർ ടി.ജെ. അരുൺ, ആർ.പി.എഫ് ഹെഡ് കോൺ സ്റ്റെബില് മാരായ ഒ.കെ. അജീഷ്, എൻ. അശോക്, കോൺസ്റ്റബിൾ അബ്ദുൾ സത്താർ, എക്സൈസ് സിവിൽ ഒഫിസറായ ഇ.കെ. അരുൺ കുമാർ, ജി. വിജയ് കുമാർ, കെ. വിഷ്ണു, പി. ശരവണൻ, ബി. സുനി, പ്രദീപ് എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത് . പിടിച്ചെടുത്ത മയക്കുമരുന്നിന് അന്തരാഷ്ട്ര വിപണിയിൽ 30 ലക്ഷത്തിലധികം രൂപ വില വരുമെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us