സൗജന്യ വിതരണം സർക്കാറിന് പണിയായി;പാൽ വാങ്ങാൻ വന്നവരുടെ തിരക്ക് നിയന്ത്രിക്കാൻ ലാത്തിച്ചാർജ്ജ് !

ബെംഗളൂരു : സൗജന്യമായി എന്തെങ്കിലും കിട്ടുകയാണെങ്കിൽ നാട്ടുകാർക്ക് അസുഖത്തെ കുറിച്ചോ സോഷ്യൽ ഡിസ്റ്റൻസിനേ കുറിച്ചോ ഒരു ചിന്തയും ഇല്ല.

സർക്കാർ സൗജന്യമായി വിതരണം ചെയ്യുന്ന പാൽ വാങ്ങാൻ കമലാ നഗറിലെ ബി.ബി.എം.പി.ഓഫീസിനു മുന്നിൽ തടിച്ച് കൂടിയത് 2000 ഓളം പേർ.

നിയന്ത്രണങ്ങൾ ലംഘിച്ച് കൂട്ടം കൂടി നിന്നവരെ പിരിച്ചുവിടാൻ ഈ കൊറോണക്കാലത്ത് പോലീസിന് ലാത്തിച്ചാർജ്ജ് നടത്തേണ്ടി വന്നു.

  സ്വിഗ്ഗിയും സൊമാറ്റോയും ബഹിഷ്‌കരിക്കുന്നു; ബെംഗളൂരിൽ ഓണ്‍ലൈനായി ഫുഡ് ഓഡർ ചെയ്യുന്നവർ പെടും

മാർക്കറ്റുകളിലും ചെറുകിട സ്ഥാപനങ്ങളിലും സാഹചര്യം വ്യത്യസ്തമല്ല. ശേഷാദ്രിപുരത്ത് പച്ചക്കറിക്കടകളിൽ കൂട്ടമായി എത്തിയവരെ ബോധവൽക്കരിക്കാൻ ബി.ബി.എം.പി കമ്മീഷണർ നേരിട്ട് എത്തി.

കൂട്ടം കൂടുന്നത് ഒഴിവാക്കാൻ പോലീസ് പെട്രോളിങ് ശക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാര്യമാർക്ക് ലഹരി നൽകി കൂട്ടബലാത്സംഗം; നഗ്ന ദൃശ്യങ്ങൾ കണ്ട് അവർ ഞെട്ടി! ഇരുണ്ട ലോകത്തെ നടുക്കി ‘ഓപ്പറേഷൻ മെഡൂസ’!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts