15 ലക്ഷം നിർമ്മാണ തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് 1000 രൂപ കൂടി നിക്ഷേപിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം;ഒരാഴ്ചക്ക് ഇടയിൽ ആകെ ലഭിക്കുന്ന തുക 2000 ആയി.

ബെംഗളൂരു : കർണാടകയിലെ 15ലക്ഷം നിർമ്മാണ തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിൽ ആയിരം രൂപ കൂടി നിക്ഷേപിക്കാൻ തൊഴിൽ വകുപ്പിന് മുഖ്യമന്ത്രി യെദിയൂരപ്പയുടെ നിർദ്ദേശം.

ആയിരം രൂപ വീതം കഴിഞ്ഞ ആഴ്ച ഇവരുടെ അക്കൗണ്ടുകളിൽ നിക്ഷേപിച്ചിരുന്നു.

രോഗികൾക്ക് ആശുപത്രികളിൽ പോകാനും മറ്റും ടാക്സികളുടെ സഹകരണം തേടാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.

  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം

ജില്ലാ ചുമതലയുള്ള മന്ത്രിമാർ ജില്ലകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തണം എന്ന് മുഖ്യമന്ത്രി അറിയിച്ചു .

ഭക്ഷണ വിതരണംകാര്യക്ഷമമാക്കാൻ നഗര മേഖലയിൽ എംഎൽഎമാർക്ക് നിർദ്ദേശം നൽകി.

ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ക്കായി ഒരു ലക്ഷം പേഴ്സണൽ പൊട്ടക്റ്റീവ് എക്യുപ്പ്മെൻ്റ്സ് വാങ്ങാൻ ഓർഡർ നൽകി.

രണ്ടു ലക്ഷം കൂടി വാങ്ങാൻ നടപടി ആരംഭിച്ചു.

അതേ സമയം റവന്യു മന്ത്രി ആർ.അശോക തൻ്റെ ഒരു വർഷത്തെ ശമ്പളമായ 12 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത മഴ: ബെംഗളൂരുവിലേക്കുള്ള 12 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, വ്യോമഗതാഗതം തടസ്സപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോബിൻ എവിടെ നിർത്തുന്നോ, അവിടെനിന്ന് ഞാൻ തുടങ്ങും"; റോബിന്റെ വിഡിയോ പുറത്തുവിട്ട് വേദലക്ഷ്മി; സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകളും, തെളിവുകളും പുറത്ത്
[masterslider id="10"]

Related posts