നാലാം വർഷത്തിലേക്ക് കടന്ന് ബെംഗളൂരു മലയാളി റൈഡേഴ്സ് യാത്ര തുടരുന്നു….

ബെംഗളൂരു : നമ്മളെല്ലാവരും യാത്രകളെ ഇഷ്ടപ്പെടുന്നവരാണ്. പക്ഷെ ബെംഗളൂരു നഗരത്തിലെ കോർപ്പറേറ്റ് ജീവിതത്തിൽ നമുക്ക് കഴിയാത്ത ഒരു കാര്യമാണ് യാത്രകൾ.

കർണാടക എന്ന കന്നഡ നാട്ടിൽ ബെംഗളൂരു എന്നാ ഐ.ടി.ഹബ്ബിനുമപ്പുറം ഒരുപാടു കാണാ കാഴ്ചകൾ ഉണ്ട്.

ഈ കാഴ്ചകളെ തേടി ഒരു കൂട്ടം മലയാളി ചെറുപ്പക്കാർ 2017ൽ മാർച്ച്‌ 4നു തങ്ങളുടെ ഇരു ചക്ര വാഹനം എടുത്തു ഇറങ്ങി.

അന്ന് ഹംപിയിൽ നിന്നു തുടങ്ങിയ യാത്ര പിന്നീട് ഒരു പാട് യുവാക്കളെ ആകർഷിച്ചു കൊണ്ടു ഒരുപാട് കാഴ്ചകൾ കണ്ടുകൊണ്ടു അനുസ്യൂതം തുടരുന്നു.

  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി

പുതിയ കാഴ്ചകൾ കാണാം ബന്ധങ്ങൾ സൃഷ്ടിക്കാം എന്നാ ടാഗ് ലൈനി ൽ തുടങ്ങിയ ഈ യാത്ര..

ഇന്ന് 3 വർഷം പിന്നിട്ടിരിക്കുകയാണ്. ദൈനംദിന കാഴ്ചകൾക്കപ്പുറം പുറം ലോകത്തേക്കുള്ള ഒരു വാതിലാണ് ബാംഗ്ലൂർ മലയാളി റൈഡേഴ്‌സ് ലൂടെ തുറന്നത്.

ഇന്ന് നഗരത്തിലെ ബൈക്ക് റൈഡേഴ്‌സ് ന്റെ ഹരമാണ് BMR എന്ന ഈ ബൈക്കിംഗ് കൂട്ടായ്മ.

  പിള്ളേര് മോഡിഫൈ ചെയ്യട്ടെ, പക്ഷേ കമ്പനി തന്ന സീറ്റ് കവറും സ്റ്റിക്കറും മാത്രം! കേരള പൂക്കി സിഎമ്മിന്റെ മാസ്സ് ഡയലോഗും കമ്മീഷണറുടെ ക്ലാസിക് റിപ്പോർട്ടും! അറിയാം 18 തരം മോഡിഫിക്കേഷൻ ഏതൊക്കെ എന്ന്

പുതിയ കാഴ്ചകളും പുതിയ ബന്ധങ്ങളുമായി ആളുകളിലേക്ക് എത്തിച്ചേരാൻ ഈ കൂട്ടായ്മക്ക് പ്രവർത്തിച്ചു കൊണ്ടേ ഇരിക്കുന്നു, ഒരിക്കലും ഇന്ധനം തീരാത്ത ഒരു വാഹനം പോലെ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല,; ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഒന്നിച്ച് പോരാടണം; ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധിയുടെ 15 മിനിറ്റ് പ്രസംഗം
[masterslider id="10"]

Related posts