ഷൂവിനുള്ളിൽ പാമ്പ്, വൈറലായി വീഡിയോ

ബെംഗളൂരു: കർണാടകയിലെ മൈസൂരുവിൽ ഷൂവിനുള്ളിൽ പത്തി വിടർത്തി നിൽക്കുന്ന മൂർഖൻ പാമ്പിന്റെ ഞെട്ടിക്കുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ‘ചെറുപ്പിനുള്ളിൽ ഒളിച്ചിരിക്കുന്ന പാമ്പ്’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. ഷൂ ധരിക്കാൻ ഒരുങ്ങുമ്പോൾ ഒളിച്ചിരുന്ന മൂർഖൻ പാമ്പിനെ കണ്ടതാണ് സംഭവം. ട്വിറ്ററിൽ ഷെയർ ചെയ്ത വീഡിയോയിൽ ആരോ വടികൊണ്ട് ഷൂ ചലിപ്പിക്കുമ്പോൾ ഒരു മൂർഖൻ ആക്രമണകാരിയായി ഷോവിൽ നിന്ന് പുറത്തേക്ക് വരുന്നതായി കാണാം.

Read More

വൈറൽ വീഡിയോ, കിടിലൻ ഡാൻസുമായി ഭാവനയും കൂട്ടുകാരികളും

ഇൻസ്റ്റാഗ്രാമിൽ സജീവമായ ചുരുക്കം ചില നടിമാരിൽ ഒരാളാണ് നടി ഭാവന. നടി പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷനേരം കൊണ്ട് തന്നെ ശ്രദ്ധനേടാറുണ്ട്.അത്തരത്തിലൊരു രസമായൊരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. മുണ്ട് മടക്കികുത്തി കൂട്ടുകാരികൾക്കൊപ്പമുള്ള കിടിലൻ ഡാൻസ് വീഡിയോയാണ് ഭാവന പങ്കുവച്ചിരിക്കുന്നത്. 1993ൽ മമ്മൂട്ടി നായകനായി എത്തിയ സൈന്യത്തിലെ ഹിറ്റ് പാട്ടിനൊപ്പമാണ് ഭാവനയുടെയും സംഘത്തിന്റെയും നൃത്തം. ശിൽപ ബാല, മൃദുല മുരളി, ഷഫ്ന ഭാവനയ്ക്ക് ഒപ്പം റിൽസിൽ ഉള്ളത്. പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ വീഡിയോ ആരാധകരും സോഷ്യൽ മീഡിയയും ഏറ്റെടുത്ത് കഴിഞ്ഞു.

Read More

വിവാഹം കഴിക്കാൻ യുവാവിനെ ഓടിച്ചിട്ട് പിടിച്ച് യുവതി

പാട്‌ന : വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ച യുവാവിനെ വധുവും വീട്ടുകാരും ഓടിച്ചിട്ട് പിടിക്കുന്ന വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ബിഹാറിലെ നവാടയിലെ ഭഗത് സിങ് ചൗക്കിലാണ് സംഭവം. വീഡിയോയിൽ പ്രത്യക്ഷപ്പെടുന്ന യുവതിയുടെ വിവാഹം യുവാവുമായി നിശ്ചയിച്ചിരുന്നു. സ്ത്രീധനമായി ഒരു ബൈക്കും 50,000 രൂപയും നൽകുകയും ചെയ്തു. എന്നാൽ, വിവാഹ തീയതിഅടുത്ത തോടെ വിവാഹം നീട്ടണമെന്ന് ആവശ്യപ്പെട്ട് യുവാവ് ഒഴിഞ്ഞു മാറാൻ തുടങ്ങി. കഴിഞ്ഞ ദിവസം മാതാപിതാക്കൾക്കൊപ്പം ചന്തയിലെത്തിയ യുവതി വിവാഹം നിശ്ചയിച്ചിരുന്ന യുവാവിനെ കണ്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. യുവാവിനോട് തന്നെ വിവാഹം…

Read More

മൂർഖൻ പാമ്പിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് കുട്ടി 

ബെംഗളൂരു: വീടിന്റെ മുൻവശത്തെ പടികൾക്ക് സമീപം കിടന്ന മൂർഖൻ പാമ്പിന്റെ കടിയേൽക്കാതെ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. പത്തി വിടർത്തി കൊത്താനാഞ്ഞ പാമ്പിൻ മുന്നിൽ നിന്നും അമ്മയുടെ സമയോചിതമായ ഇടപെടലിലൂടെയാണ് കുട്ടി രക്ഷപ്പെട്ടത് . സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. കർണാടകയിലെ മാണ്ഡ്യയിലാണ് സംഭവം. അമ്മയും മകനും വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്നതാണ് വീഡിയോയിലുള്ളത്. ഈ സമയം വീടിന്റെ പടിക്കെട്ടിന് സമീപം ഒരു പാമ്പ് ഇഴഞ്ഞുപോകുന്നത് കാണാം. ഇതറിയാതെ കുട്ടി പുറത്തിറങ്ങി പാമ്പിനെ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ മറികടന്നുപോയി. പെട്ടെന്ന് പാമ്പ് പത്തി…

Read More

കരിമ്പ് ലോറികൾ തടഞ്ഞ് ആനയും കുട്ടിയാനയും

ബെംഗളൂരു: കരിമ്പ് ലോറി തടഞ്ഞ് നിര്‍ത്തി കരിമ്പ് വാങ്ങുന്ന ആനയുടെയും കുട്ടിയാനയുടെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വളരെ പെട്ടന്നാണ് വൈറലായത്. ഐഎഫ്‌എസ് ഉദ്യോഗസ്ഥനായ പ്രവീണ്‍ കസ്വാനയാണ് വീഡിയോ ട്വിറ്ററിലൂടെ ഷെയർ ചെയ്തത്. ലോറി ആന തടഞ്ഞതോടെ ലോറിയില്‍ നിന്നും ക്ലീനര്‍ ലോറിക്ക് മുകളില്‍ കയറി ലോഡില്‍ നിന്നും കരിമ്പ് താഴേയ്ക്കിട്ടതും കുട്ടിയാന കരിമ്പിനടുത്തേക്ക് എത്തുന്നതും തിന്നുന്നതും വീഡിയോയില്‍ ഉണ്ട്. മൈസൂര്‍ ഹൈവേയില്‍ ആണ് സംഭവം നടന്നത് റിപ്പോർട്ടിൽ പറയുന്നു. ആന ലോറി തടഞ്ഞതോടെ ഇരുവശത്തേക്കുമുള്ള ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇതോടെ മറ്റ് വാഹനങ്ങളിലുള്ളവര്‍ ഇറങ്ങി ഈ…

Read More

കുതിരപ്പുറത്ത് പോയ സ്വിഗ്ഗിക്കാരനെ ഒടുവിൽ കണ്ടെത്തി, പക്ഷെ അവിടെ തീർന്നില്ല ട്വിസ്റ്റ്‌

മുംബൈ : കനത്ത മഴയിലും കുതിരപ്പുറത്ത് തന്റെ ജോലി കൃത്യമായി ചെയ്ത യുവാവിനെ ഒടുവില്‍ സ്വിഗ്ഗി കണ്ടെത്തി. മുംബൈയിലെ ദാദര്‍ എന്ന സ്ഥലത്ത് നിന്നുള്ള വൈറല്‍ വീഡിയോയുടെ പുറകേയായിരുന്നു കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി സ്വിഗ്ഗി. ഒരു ചെറുപ്പക്കാരന്‍ മഴയെ പോലും അതിജീവിച്ച്‌ നഗരമദ്ധ്യത്തിലൂടെ കുതിരപ്പുറത്ത് സ്വിഗ്ഗിയുടെ ബാഗുമായി പോകുന്ന കാഴ്ചയാണ് വീഡിയോയിൽ ഉണ്ടായിരുന്നത്. സംഭവം സമൂഹ മാധ്യമങ്ങളിലൂടെ വൈറലായതോടെ കമ്പനി തങ്ങളുടെ പേജില്‍ ആളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ആ ഡെലിവറി ബോയിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 5000 രൂപയും പാരിതോഷികവും കമ്പനി പ്രഖ്യാപിച്ചിരുന്നു. അന്വേഷണങ്ങള്‍ക്കൊടുവില്‍…

Read More

വൈറൽ ആയി ഒരു കുഞ്ഞു കല്യാണം

പട്ന : മൂന്നടി ഉയരക്കാരനായ വരന്റെയും രണ്ടരയടി ഉയരമുള്ള വധുവിന്റെയും വിവാഹമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ബിഹാറിലെ ബഗല്‍പുരിലാണ് സംഭവം. നവദമ്പതികള്‍ക്കൊപ്പം സെല്‍ഫി എടുക്കാന്‍ ആളുകള്‍ തിക്കിത്തിരക്കുന്ന വീഡിയോകളാണ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 24 വയസുള്ള മമത കുമാരിയും 26 വയസുകാരന്‍ മുന്ന ഭാര്‍തിയും തമ്മിലായിരുന്നു വിവാഹം. നവഗാച്ചിയയിലെയും മസാരുവിലെയും സ്വദേശികളാണ് ഇവർ. നൂറ് കണക്കിന് ആളുകളാണ് കല്യാണം കാണാന്‍ എത്തിയത്. 36 ഇഞ്ച് മാത്രം ഉയരമുള്ള എന്റെ മകന് വധുവിനെ അന്വേഷിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു എന്ന് വരന്റെ പിതാവ് ബിന്ദേശ്വരി…

Read More

കച്ചാ ബദാമിന് ശേഷം വൈറലായി മറ്റൊരു ഗാനം, ‘ബാക്കി നിംബു ബാദ് വിച്ച്‌ പാവൂംഗാ ‘

അടുത്തിടെ വമ്പന്‍ ഹിറ്റായി മാറിയ ഗാനമായിരുന്നു ‘കച്ചാ ബദാം’.പശ്ചിമ ബംഗാളിലെ ഒരു നിലക്കടല വില്‍പനക്കാരനായ ഭുബന്‍ ബദ്യാകര്‍ ഈ പാട്ടിലൂടെ സെലിബ്രിറ്റിയായി മാറുകയും ചെയ്തു. പിന്നീട് ഒരു പേരക്ക വില്‍പ്പനക്കാരന്‍ കച്ചവടത്തിനിടെ പാടിയ മറ്റൊരു പാട്ടും ഇന്റര്‍നെറ്റില്‍ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ഒരു നാരങ്ങ സോഡ വില്‍പ്പനക്കാരന്‍ തന്റെ കച്ചവടം കൊഴുപ്പിക്കാനായി പാടിയ ഒരു ഗാനമാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്.’ബാക്കി നിംബു ബാദ് വിച്ച്‌ പാവൂംഗാ’ എന്ന് തുടങ്ങി പ്രത്യേക ഈണത്തില്‍ പാടിയുള്ള കച്ചവടക്കാരന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യപ്പെട്ടു. വീഡിയോയില്‍ സോഡാ നാരങ്ങാവെള്ളം…

Read More

സോഷ്യൽ മീഡിയയിൽ തരംഗമായി ‘ആറാട്ട്’ ലൊക്കേഷൻ വീഡിയോ

  ഏറെ നാളുകള്‍ക്കു ശേഷം ഒരു മോഹന്‍ലാല്‍ മാസ്സ് മസാല എന്റെര്‍റ്റൈനെര്‍ തിയേറ്ററിലെത്തിയതിന്റെ ആഹ്ലാദത്തിലാണ് മോഹന്‍ലാല്‍ ആരാധകര്‍. ഗംഭീര പ്രതികരണവുമായി തിയേറ്ററുകളിൽ ആറാട്ട് ആടി തിമിർക്കുന്നതിനിടയിൽ ആണ് ആറാട്ട് ലൊക്കേഷനിൽ നിന്നും ഒറ്റ ടേക്കിലെടുത്ത ലാലേട്ടന്റെ ഡാൻസ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.ഒന്നാം കണ്ടം കേറി… എന്ന ഗാനത്തിലെ ഒരു ഭാഗം ഒറ്റ ടേക്കില്‍ ഭംഗിയായി അവതരിപ്പിച്ച മോഹന്‍ലാലിന്‍റെ വീഡിയോയാണ് ഇപ്പോള്‍ വൈറൽ ആയിരിക്കുന്നത്. നിമിഷങ്ങൾക്കകം നിരവധി പേരാണ് വീഡിയോ കണ്ട് കഴിഞ്ഞത്.

Read More