കച്ചാ ബദാമിന് ശേഷം വൈറലായി മറ്റൊരു ഗാനം, ‘ബാക്കി നിംബു ബാദ് വിച്ച്‌ പാവൂംഗാ ‘

അടുത്തിടെ വമ്പന്‍ ഹിറ്റായി മാറിയ ഗാനമായിരുന്നു ‘കച്ചാ ബദാം’.പശ്ചിമ ബംഗാളിലെ ഒരു നിലക്കടല വില്‍പനക്കാരനായ ഭുബന്‍ ബദ്യാകര്‍ ഈ പാട്ടിലൂടെ സെലിബ്രിറ്റിയായി മാറുകയും ചെയ്തു. പിന്നീട് ഒരു പേരക്ക വില്‍പ്പനക്കാരന്‍ കച്ചവടത്തിനിടെ പാടിയ മറ്റൊരു പാട്ടും ഇന്റര്‍നെറ്റില്‍ വൈറലായി മാറിയിരുന്നു.

ഇപ്പോഴിതാ ഒരു നാരങ്ങ സോഡ വില്‍പ്പനക്കാരന്‍ തന്റെ കച്ചവടം കൊഴുപ്പിക്കാനായി പാടിയ ഒരു ഗാനമാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്.’ബാക്കി നിംബു ബാദ് വിച്ച്‌ പാവൂംഗാ’ എന്ന് തുടങ്ങി പ്രത്യേക ഈണത്തില്‍ പാടിയുള്ള കച്ചവടക്കാരന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യപ്പെട്ടു. വീഡിയോയില്‍ സോഡാ നാരങ്ങാവെള്ളം കുടിക്കാനായി എത്തുന്നവര്‍ ഇദ്ദേഹത്തിന്റെ രസകരമായ ശൈലിയിലുള്ള പാട്ട് ആസ്വദിക്കുന്നതും കാണാന്‍ കഴിയും. വേനല്‍ക്കാലത്ത് പാനീയം കഴിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ചാണ് ഇദ്ദേഹം ഈണത്തില്‍ പാടുന്നത്. ബാക്കി നാരങ്ങ പിന്നെ ഉപയോഗിക്കും എന്ന അർത്ഥം വരുന്ന വരികളാണ് പാട്ടിൽ. തന്റെ പാനീയത്തിന്റെ ചേരുവകളും കച്ചവടക്കാരന്‍ പാട്ടിലൂടെ വിവരിക്കുന്നുണ്ട്.

  തുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ 'പുത്തൻ കോട്ട' റെഡി

വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിരവധി പേര്‍ ഈ വീഡിയോ പങ്കിട്ടിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ 13_gouravsagar05 എന്ന അക്കൗണ്ടില്‍ നിന്നാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. രസകരമായ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിങ്ക് ലൈന് വേഗത സർട്ടിഫിക്കറ്റ് ലഭിച്ചു; ആഗസ്റ്റ് 15-ന് ബെന്നാർഘട്ട വഴി ട്രെയിൻ പായുമ്പോൾ മുംബൈ പിന്നിലാകും!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം
[masterslider id="10"]

Related posts