വൈറൽ ആയി ഒരു കുഞ്ഞു കല്യാണം

പട്ന : മൂന്നടി ഉയരക്കാരനായ വരന്റെയും രണ്ടരയടി ഉയരമുള്ള വധുവിന്റെയും വിവാഹമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്.

ബിഹാറിലെ ബഗല്‍പുരിലാണ് സംഭവം. നവദമ്പതികള്‍ക്കൊപ്പം സെല്‍ഫി എടുക്കാന്‍ ആളുകള്‍ തിക്കിത്തിരക്കുന്ന വീഡിയോകളാണ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

24 വയസുള്ള മമത കുമാരിയും 26 വയസുകാരന്‍ മുന്ന ഭാര്‍തിയും തമ്മിലായിരുന്നു വിവാഹം. നവഗാച്ചിയയിലെയും മസാരുവിലെയും സ്വദേശികളാണ് ഇവർ. നൂറ് കണക്കിന് ആളുകളാണ് കല്യാണം കാണാന്‍ എത്തിയത്.

  രാമലക്ഷ്മണന്മാരായി ദുൽഖറും ടൊവിനോയും; പൃഥ്വിരാജിന്റെ രൂപം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; മോളിവുഡ് 'രാമായണം' വൈറൽ!

36 ഇഞ്ച് മാത്രം ഉയരമുള്ള എന്റെ മകന് വധുവിനെ അന്വേഷിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു എന്ന് വരന്റെ പിതാവ് ബിന്ദേശ്വരി മണ്ഡല്‍ പറഞ്ഞു. അതേ ജില്ലയില്‍ തന്നെ സമാനമായ ഉയരമുള്ള ഒരു വധുവിനെ കണ്ടെത്തിയത് തന്റെ ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. ധാരാളം ആളുകള്‍ ഇവിടെയെത്തി അവരെ അനുഗ്രഹിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്തായാലും ഈ ചെറിയ കുടുംബത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കമന്റിലൂടെയും മറ്റും ആശംസകൾ നേർന്ന് നിരവധി പേരാണ് എത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തെരുവുനായ്ക്കളെ ദയാവധം ചെയ്യാൻ അനുമതി നൽകിയ സുപ്രീം കോടതി വിധിക്കെതിരെ ന​ഗരത്തിലെ മൃഗസ്നേഹികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിയമപോരാട്ടം മുറുകുന്നു; ബൈക്ക് ടാക്സി തടയാൻ സർക്കാർ സുപ്രീം കോടതിയിൽ;
[masterslider id="10"]

Related posts

Click Here to Follow Us