മൂർഖൻ പാമ്പിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് കുട്ടി 

ബെംഗളൂരു: വീടിന്റെ മുൻവശത്തെ പടികൾക്ക് സമീപം കിടന്ന മൂർഖൻ പാമ്പിന്റെ കടിയേൽക്കാതെ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു.

പത്തി വിടർത്തി കൊത്താനാഞ്ഞ പാമ്പിൻ മുന്നിൽ നിന്നും അമ്മയുടെ സമയോചിതമായ ഇടപെടലിലൂടെയാണ് കുട്ടി രക്ഷപ്പെട്ടത് . സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. കർണാടകയിലെ മാണ്ഡ്യയിലാണ് സംഭവം.

  വാഹനത്തിലെ പോറലുകൾ കണ്ട് ഇനി ടെൻഷൻ വേണ്ട; വീട്ടിൽ തന്നെ പരിഹരിക്കാം എളുപ്പവഴികൾ

അമ്മയും മകനും വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്നതാണ് വീഡിയോയിലുള്ളത്. ഈ സമയം വീടിന്റെ പടിക്കെട്ടിന് സമീപം ഒരു പാമ്പ് ഇഴഞ്ഞുപോകുന്നത് കാണാം. ഇതറിയാതെ കുട്ടി പുറത്തിറങ്ങി പാമ്പിനെ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ മറികടന്നുപോയി. പെട്ടെന്ന് പാമ്പ് പത്തി വിടർത്തിക്കൊണ്ട് കുഞ്ഞിനെ കൊത്താനാഞ്ഞു. ഇത് കണ്ട അമ്മ കുട്ടിയെ വാരിയെടുത്ത് ഓടുന്നതും വീഡിയോയിൽ കാണാം .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെള്ളത്തിൽ വീണു മരിച്ച ഒന്നരവയസ്സുകാരിയുടെ മൃതദേഹം മണിക്കൂറുകളോളം ഉപ്പിലിട്ട് കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts