യാത്രക്കാർ കയറിത്തുടങ്ങി;കേരളത്തിലേക്കുള്ള പ്രത്യേക തീവണ്ടികൾ മാർച്ച് 31 വരെ നീട്ടി.

ബെംഗളൂരു : നഗരത്തിൽ നിന്ന് കേരളത്തിലേക്ക് അനുവദിച്ച 3 സ്പെഷ്യൽ തീവണ്ടികൾ മാർച്ച് 31 വരെ നീട്ടി റെയിൽവേ.

ബെംഗളൂരു-എറണാകുളം (02677- 78), യെശ്വന്ത് പുര -കണ്ണൂർ (06537-38), ബെംഗളുരു – കന്യാകുമാരി (06525-26) എന്നീ തീവണ്ടികൾ ആണ് മാർച്ച് 31 വരെ നീട്ടിയത്.

അതേ സമയം കൊച്ചുവേളി സ്പെഷ്യൽ (06315-16) ൻ്റെ കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല.

  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ

നഗരത്തിൽ നിന്ന് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്കുള്ള 36 തീവണ്ടികൾ മാർച്ച് 31 വരെ നീട്ടിയിട്ടുണ്ട്.

കന്യാകുമാരി എക്സ്പ്രസ് ദിവസവും രാത്രി 8.10 ന് കെ.എസ്.ആറിൽ നിന്ന്  പുറപ്പെടും കൻ്റോൺമെൻ്റ്, കെ.ആർ.പുരം, വൈറ്റ് ഫീൽഡ് എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ട്.

യശ്വന്ത് പുര -കണ്ണൂർ എക്സ്പ്രസ് രാത്രി 8 മണിക്ക് പുറപ്പെടും ബാനസവാടി, കാർമലറാം, ഹൊസൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പ് ചെയ്യും.

എറണാകുളം എക്സ്പ്രസ് രാവിലെ 6:10 ന് സിറ്റിയിൽ നിന്ന് പുറപ്പെടും  കൻ്റോൺമെൻ്റ്,കർമലറാം ,ഹൊസൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കി പിടിയിൽ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭാര്യ ഒളിച്ചോടിയ സംഭവത്തിൽ പ്രതികരണവുമായി അഖിൽ എൻആർഡി; 'പോയവർ പോയി, അവരെ ആരും കുറ്റപ്പെടുത്തരുത്'
[masterslider id="10"]

Related posts