നാട്ടിലേക്ക് യാത്രക്കാർ കുറഞ്ഞതിനാൽ സർവീസുകൾ വെട്ടികുറച്ച് കെ.എസ്.ആർ.ടി.സി

ബെംഗളൂരു: നഗരത്തിൽ നിന്ന് നാട്ടിലേക്ക് യാത്രക്കാർ കുറഞ്ഞതിനാൽ സർവീസുകൾ വെട്ടിക്കുറച്ച് കർണാടക ആർ.ടി.സി.

ക്രിസ്മസ്-പുതുവത്സരാവധിയോടനുബന്ധിച്ച് കുറച്ച് തിരക്കുണ്ടായിരുന്നെങ്കിലും ഇപ്പോൾ ചില സർവീസുകളിൽ യാത്രക്കാർ കുറവായതിനാൽ വെട്ടിക്കുറച്ചിരിക്കുകയാണ്.

ബസിൽ യാത്രക്കാർ കുറവാണെങ്കിൽ സർവീസ് റദ്ദാക്കി ഈ ഭാഗത്തേക്കുള്ള മറ്റു ബസുകളിൽ കയറ്റിവിടുകയാണ് ചെയ്യുന്നതെന്ന് കർണാടക ആർ.ടി.സി. അധികൃതർ പറഞ്ഞു.

വാരാന്ത്യങ്ങളിലെ എ.സി. സർവീസുകളിൽനിന്ന് മികച്ച വരുമാനമായിരുന്നു കർണാടക ആർ.ടി.സി.ക്ക് ലഭിച്ചിരുന്നത്. ടെക്കികൾ, വിനോദസഞ്ചാരികൾ, തീർഥാടകർ എന്നിവരായിരുന്നു വാരാന്ത്യങ്ങളിലെ പ്രധാന യാത്രക്കാർ.

എന്നാൽ ആളുകൾ ഇപ്പോൾ അടിയന്തര ആവശ്യങ്ങൾക്കുമാത്രമാണ് യാത്രചെയ്യുന്നത്. രണ്ടുവർഷംമുമ്പ് പുറത്തിറക്കിയ 48 അംബാരി ഡ്രീം ക്ലാസ് ബസുകളിൽ 34 എണ്ണം മാത്രമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്.

  നഗരത്തിൽ ഐ.ടി.ആർ സമർപ്പിക്കുന്നവർ സൂക്ഷിക്കുക; വാട്‌സ്ആപ്പിൽ ഈ സന്ദേശം വന്നോ? ഒറ്റ ക്ലിക്കിൽ ബാങ്ക് അക്കൗണ്ട് പൂജ്യമാകും

ഐ.ടി. മേഖലയിലുൾപ്പെടെയുള്ളവർ വീട്ടിൽനിന്ന് ജോലി ചെയ്യുന്നതിനാൽ കെ.എസ്.ആർ.ടി.സി. ബസിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കുള്ള വാരാന്ത്യങ്ങളിലെ തിരക്ക് കുറഞ്ഞു.

കേരള ആർ.ടി.സി.യിൽ നിലവിൽ സർവീസ് വെട്ടിക്കുറയ്ക്കേണ്ട അവസ്ഥയില്ലെന്നും തിങ്കളാഴ്ച ബെംഗളൂരുവിൽനിന്ന് 27 സർവീസുകൾ നടത്തിയെന്നും അധികൃതർ അറിയിച്ചു.

കർണാടക ആർ.ടി.സി.യിലെ 545 എ.സി. ബസുകളിൽ 160 എണ്ണം മാത്രമാണ് നിലവിൽ സർവീസ് നടത്തുന്നത്.

യാത്രക്കാർ കുറഞ്ഞതിനാൽ കർണാടക ആർ.ടി.സി.യും ബി.എം.ടി.സി.യും എ.സി. ബസുകൾ തത്കാലത്തേക്ക് നിർത്താനൊരുങ്ങുകയാണ്.

  റിയൽ എസ്റ്റേറ്റ് ലോബിയെ സഹായിക്കാൻ നീക്കം? ബെംഗളൂരുവിൽ സ്വത്ത്‌ വിഭജിക്കുമ്പോൾ ഭൂമി നഷ്ടപ്പെട്ടേക്കാം

നഗരത്തിൽ വർക്ക് ഫ്രം ഹോം തുടരുന്നതിനാൽ പ്രീമിയം എ.സി. ബസുകളുടെ ആവശ്യം കുറഞ്ഞു. യാത്രക്കാർ കുറഞ്ഞതിനാൽ ബി.എം.ടി.സി. എ.സി. ബസുകളുടെ നിരക്ക് 20 ശതമാനത്തോളം കുറച്ചിട്ടുണ്ട്.

കർണാടക ആർ.ടി.സി. വാരാന്ത്യങ്ങളിൽ 10 ശതമാനം അധികനിരക്ക് ഈടാക്കുന്നതും ഒഴിവാക്കിയിട്ടുണ്ട്. എ.സി. ബസുകളിൽ യാത്രക്കാർ കുറവായതിനാൽ നോൺ എ.സി. ബസുകൾക്ക് പ്രാധാന്യം കൊടുക്കാനാണ് അധികൃതർ ശ്രമിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് കനത്ത മഴ തുടരുമ്പോഴും ലഭിക്കുന്നത് 21% കുറവ് മഴ
[masterslider id="10"]

Related posts