ബെംഗളൂരുവില്‍ മത്സ്യ-മാംസ നിരോധനം; വിലക്ക് ഒരുമാസത്തോളം

ബെംഗളൂരു: എയ്റോ ഇന്ത്യയുടെ 15-ാമത് എഡിഷൻ ബെംഗളൂരുവിലെ യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനില്‍ തുടങ്ങാനിരിക്കെ മേഖലയില്‍ മത്സ്യ-മാംസ നിരോധനം ഏർപ്പെടുത്തുമെന്ന് പ്രഖ്യാപനം.

ബൃഹത് ബെംഗളൂരു മഹാനഗര പാലികെ ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

മത്സ്യവും മാംസവും അടക്കം എല്ലാ സസ്യേതര ഭക്ഷണങ്ങളും ബെംഗളൂരു നോർത്തിലെ പ്രസ്തുത മേഖലകളില്‍ പൂർണമായും നിരോധിക്കുമെന്നാണ് ഉത്തരവില്‍ പറയുന്നത്.

ഒരുമാസത്തേക്കാണ് വിലക്ക്. ഫെബ്രുവരി 10 മുതല്‍ 14 വരെ യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനില്‍ നടക്കുന്ന എയ്റോ ഇന്ത്യ 2025 ആഘോഷങ്ങള്‍ക്ക് സമാപനം കുറിക്കുന്നതോടെ നിരോധനം പിൻവലിക്കുന്നതാണ്.

  ചിന്നസ്വാമിയിൽ ഐപിഎൽ ആവേശം: ആർസിബി - ഡൽഹി പോരാട്ടം ഇന്ന്; ചിന്നസ്വാമി സ്റ്റേഡിയത്തിന് ചുറ്റുമുള്ള ഗതാഗതത്തിൽ ഇന്ന് മാറ്റം

യെലഹങ്ക എയർഫോഴ്സ് സ്റ്റേഷന്റെ 13 കിലോമീറ്റർ റേഞ്ചിലാണ് നോണ്‍-വെജ് ഭക്ഷണങ്ങളുടെ വിതരണവും വിപണിയും പൂർണമായും വിലക്കിയത്.

ജനുവരി 23 മുതല്‍ ഫെബ്രുവരി 17 വരെയാണ് നിരോധനം.

മുൻകരുതല്‍ നടപടിയുടെ ഭാഗമായാണ് ഇത്തരമൊരു നീക്കമെന്ന് BBMP അറിയിച്ചു.

ഏഷ്യയിലെ ഏറ്റവും വലിയ എയർ ഷോ എന്നറിയപ്പെടുന്ന എയ്റോ ഇന്ത്യയുടെ ഭാഗമായി യെലഹങ്ക എയർഫോഴ്സ് സ്റ്റേഷൻ പരിധികളില്‍ എയ്റോപ്ലെയ്ൻ പരിശീലപറക്കല്‍ വ്യാപകമായിരിക്കും.

ഈ സമയത്ത് എയർക്രാഫ്റ്റുകളെ പക്ഷിയിടിക്കുന്ന സംഭവങ്ങള്‍ ഒഴിവാക്കാൻ വേണ്ടിയാണ് സസ്യേതര ഭക്ഷണം വിലക്കിയത്.

ഇരപിടിയൻ പക്ഷികള്‍, പ്രത്യേകിച്ച്‌ പരുന്ത് പോലുള്ളവ ഉയരത്തില്‍ പറക്കുന്നവയാണ്.

  തേജസ്വി യാദവ് എൽഡിഎഫ് പ്രചാരണത്തിനായി കേരളത്തിലേക്ക്

മത്സ്യ-മാംസങ്ങളുടെ അവശിഷ്ടങ്ങളാണ് ഇവയുടെ പ്രധാന ആഹാരം.

എയർ ഷോയ്‌ക്ക് വേണ്ട പരിശീലനം നടക്കുന്ന സ്ഥലങ്ങളില്‍ ഇരപിടിയൻ പക്ഷികളുടെ സാന്നിധ്യം അകറ്റാൻ വേണ്ടിയാണ് മേഖലകളില്‍ സസ്യേതര ആഹാരം വിലക്കുന്നത്.

വിലക്ക് ലംഘിക്കുന്നവർക്കെതിരെ BBMP ആക്‌ട് 2020, ഇന്ത്യൻ എയർക്രാഫ്റ്റ് റൂള്‍സ് 1937 (റൂള്‍ 91) എന്നിവ പ്രകാരം നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കല്ലട ബസ് അപകടത്തില്‍ പരുക്കേറ്റ മലയാളി യുവാവ് മരിച്ചു
[masterslider id="10"]

Related posts

Click Here to Follow Us