ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തിൽ അഞ്ചംഗ കുടുംബം മരിച്ചു

ബെംഗളൂരു: ബെംഗളൂരു-മൈസൂരു അതിവേഗപാതയിൽ കാറുകൾ കൂട്ടിയിടിച്ച് മൂന്നുകുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു. കേങ്കേരി സ്വദേശിയും രാജീവ് ഗാന്ധി ആരോഗ്യസർവകലാശാലാ ജീവനക്കാരനുമായ രവി പൂജാർ (45), ഭാര്യ ലക്ഷ്മി പൂജാർ (40), മക്കളായ ഇചാര പൂജാർ (15), ശാന്തല പൂജാർ (10), സിരി പൂജാർ (മൂന്ന്) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് ചന്നപട്ടണയിലെ ലംബാനി തൻഡയിലാണ് അപകടമുണ്ടായത്.

  കേരളത്തിൽ പെയ്ത മഴ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു; പൊള്ളാൻ പോകുന്നത് ബെംഗളൂരു മലയാളിയുടെ പോക്കറ്റോ?

ബെംഗളൂരുവിൽനിന്ന് മൈസൂരുവിലേക്ക് പോകുന്നതിനിടെ ഇവർ സഞ്ചരിച്ച കാറിന്റെ ടയർ പൊട്ടി നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് ഡിവൈഡർ തകർത്ത് കാർ എതിർദിശയിലേക്ക് പോകുകയായിരുന്ന മറ്റൊരു കാറിൽ ഇടിച്ചു.ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു.

വാഹനമോടിച്ചിരുന്ന രവി പൂജാർ സംഭവസ്ഥലത്ത് മരിച്ചു. മറ്റുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെത്തുടർന്ന് ഒരുമണിക്കൂറോളം അതിവേഗപാതയിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു.മാർച്ച് 12-നാണ് അതിവേഗപാത ഉദ്ഘാടനംചെയ്തത്. കുറഞ്ഞകാലത്തിനുള്ളിൽ അതിവേഗത്തെത്തുടർന്ന് ഒട്ടേറെ അപകടങ്ങളാണ് പാതയിലുണ്ടായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ വാഹനവ്യൂഹം തടയാൻ ശ്രമം:.വഴിയിൽ തടഞ്ഞത് സ്വന്തം ആളുകളോ? കേസെടുത്തു പോലീസ്
[masterslider id="10"]

Related posts