കൊച്ചി: വാഹനപുക പരിശോധന സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ആറുമാസമായി വെട്ടിക്കുറച്ച കേരള സര്‍ക്കാരിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. പകരം കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 12 മാസത്തെ കാലാവധി പിന്തുടരാനും നിര്‍ദേശിച്ചു. ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ പുക പരിശോധനക്കുള്ള കാലാവധി കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത് 12 മാസമാണ്. എന്നാല്‍ 2022-ല്‍ സംസ്ഥാന ഗതാഗതമന്ത്രി ആന്റണി രാജു അത് ആറ് മാസമായി വെട്ടക്കുകുറയ്ക്കുകയായിരുന്നു. എന്തിന്റെ അടിസ്ഥാനത്തിലാണ് സമയപരിധി കുറച്ചതെന്ന് ഇതുവരെ മന്ത്രി വ്യക്തമാക്കിയിട്ടില്ല. കാലാവധിയെ കുറിച്ച് വിദഗ്ധസമിതി പഠനങ്ങള്‍ നടത്തുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യണം. എന്നാല്‍ അതും ഉണ്ടായിട്ടില്ലെന്നാണ് കണ്ടെത്തല്‍.…
Read MoreTag: test
റിക്രൂട്ട്മെന്റ് അഴിമതി: അധ്യാപകരുടെ പിഎസ്ഐ പരീക്ഷയ്ക്ക് മുന്നോടിയായി സുരക്ഷ ശക്തമാക്കി
ബെംഗളൂരു: വിവാദമായ പിഎസ്ഐ (പോലീസ് സബ് ഇൻസ്പെക്ടർ) റിക്രൂട്ട്മെന്റ് അഴിമതിയെത്തുടർന്ന് , വിവിധ ജില്ലകളിലെ അധ്യാപകർക്കായി നടത്തുന്ന 15,000 ജോലികളിലേക്കുള്ള മത്സര പരീക്ഷകൾ ശക്തമായ ജാഗ്രതയോടെ നടത്തുമെന്ന് കർണാടക പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് ചൊവ്വാഴ്ച പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരും വിദ്യാഭ്യാസ ഉദ്യോഗസ്ഥരും ഉദ്യോഗാർത്ഥികളെ സൂക്ഷ്മമായി പരിശോധിക്കുന്ന രണ്ട് തലത്തിലുള്ള സ്ക്രീനിംഗ് നടപ്പിലാക്കുന്നതിലൂടെ കർശനമായ ജാഗ്രത ഉറപ്പാക്കുമെന്നും പരീക്ഷാ കേന്ദ്രങ്ങൾക്കുള്ളിൽ വാച്ചുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ അനുവദിക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് പറഞ്ഞു. കൂടതെ പരിശോധനയ്ക്കായി എല്ലാ ജില്ലയിലും…
Read Moreപിഎസ്ഐ റിക്രൂട്ട്മെന്റ് അഴിമതിയിൽ ആരെയും സംരക്ഷിക്കില്ലെന്ന് കർണാടക മുഖ്യമന്ത്രി
ബെംഗളൂരു: പോലീസ് സബ് ഇൻസ്പെക്ടർമാരുടെ (പിഎസ്ഐ) റിക്രൂട്ട്മെന്റ് പരീക്ഷയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ക്രമക്കേടിനെക്കുറിച്ച് പ്രതികരിച്ച കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, അഴിമതിയിൽ ഉൾപ്പെട്ടവർക്കെതിരെ തന്റെ സർക്കാർ കർശന നടപടിയെടുക്കുമെന്ന് പറഞ്ഞു. പിഎസ്ഐ റിക്രൂട്ട്മെന്റ് പരീക്ഷകളുടെ നടത്തിപ്പിൽ സുതാര്യത ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചിരുന്നിട്ടും ചിലർ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് കബളിപ്പിക്കാൻ ശ്രമിച്ചുവെന്നും കേസിൽ സിഐഡി അന്വേഷണത്തിന് ഞങ്ങൾ ഉത്തരവിട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. കലബുറഗിയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിൽ ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പരീക്ഷയെഴുതിയ എല്ലാവരെയും അന്വേഷണ…
Read Moreകോവിഡ് ഉണ്ടോ അറിയാൻ ഇനി ഒന്നു ഊതിയാൽ മതി
വാഷിംഗ്ടണ്‍: ശ്വാസോച്ഛ്വാസ സാംപിളുകളില്‍ കോവിഡ്-19 കണ്ടെത്താനാകുമെന്ന് അവകാശപ്പെടുന്ന ആദ്യ ഉപകരണമായ ഇന്സ്പെക്റ്റ് ഐആര്‍ ന് അമേരികന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് അടിയന്തര ഉപയോഗത്തിനായി അനുമതി നല്കി. ബലൂണിന്റെ ആകൃതിയിലുള്ളതും സാംപിള്‍ പിടിച്ചെടുക്കുന്നതുമായ, ഉപകരണത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു ട്യൂബിലേക്ക് ഊതിയാണ് പരിശോധന നടത്തുന്നത്. സ്പെഷ്യലൈസ്ഡ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ കോവിഡ് പരിശോധനയ്ക്കായി ക്ലിനികുകള്‍, ആശുപത്രികള്‍, മൊബൈല്‍ സൈറ്റുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇത്തരത്തിലുള്ള പരിശോധന നടത്താമെന്നും ഫലങ്ങള്‍ അറിയാന്‍ മൂന്ന് മിനിറ്റ് സമയം എടുക്കുമെന്നും എഫ്ഡിഎ അറിയിച്ചു. കോവിഡ് ടെസ്റ്റുകള്‍ നടത്തുന്നതിനുള്ള സംവിധാനങ്ങളില്‍ സംഭവിക്കുന്ന ദ്രുതഗതിയിലുള്ള മാറ്റത്തിന്റെ…
Read Moreബെംഗളൂരുവിൽ കൊവിഡ് കേസുകൾ കൂടുന്നതിനനുസരിച്ച് റാൻഡം ടെസ്റ്റുകളും വർധിപ്പിച്ചു.
ബെംഗളൂരു: വർദ്ധിച്ചുവരുന്ന കോവിഡ് കേസുകളുടെ പശ്ചാത്തലത്തിൽ, ആളുകളുടെ റാൻഡം ടെസ്റ്റിംഗ് നേരത്തെ 30,000 ൽ നിന്ന് ഇപ്പോൾ 50,000 ആയി വർദ്ധിച്ചതായി ബൃഹത് ബെംഗളൂരു മഹാനഗര പാലകെ (ബിബിഎംപി) ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത തിങ്കളാഴ്ച പറഞ്ഞു. മൂന്നാം തരംഗത്തിനിടയിൽ കേസ് ഉയരുന്നത് നിയന്ത്രിക്കാൻ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്നും പരിശോധനകൾ നടത്തുന്നുണ്ടെന്നും ഗുപ്ത മാധ്യമപ്രവർത്തകരോട് പറഞ്ഞു. കൂടാതെ, കൊറോണ വൈറസ് ഉണ്ടാകുമോയെന്ന് ഭയന്ന്, നിരവധി വ്യക്തികൾ കോവിഡ് -19 ടെസ്റ്റുകൾക്കായി തങ്ങളുടെ സ്വാബ് സാമ്പിളുകൾ നൽകാൻ ടെസ്റ്റിംഗ് സെന്ററുകളിലും പിഎച്ച്സികളിലും സ്വമേധയാ ക്യൂവിൽ നിൽക്കുന്നുണ്ടെന്നും…
Read Moreബെംഗളൂരുവിലെ മല്ലേശ്വരത്ത് വീട്ടുവാതിൽക്കൽ സ്രവശേഖരണം പദ്ധതിയ്ക്ക് തുടക്കം.
ബെംഗളൂരു: കൊവിഡ്-19 കേസുകളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ മന്ത്രി ഡോ.സി.എൻ.അശ്വത് നാരായണൻ ശനിയാഴ്ച മല്ലേശ്വരത്തെ കെസി ജനറൽ ആശുപത്രിയിൽ ഉദ്യോഗസ്ഥരുമായി യോഗം ചേരുകയും തയ്യാറെടുപ്പുകൾ പരിശോധിക്കുകയും ചെയ്തു. അതിന്റെ ഭാഗമായി മണ്ഡലത്തിൽ ഡോർസ്റ്റെപ്പ് സ്രവ ശേഖരണം ഏർപ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു. കൂടാതെ വീടുവീടാന്തരം കയറിയിറങ്ങി കോവിഡ് 19 പരിശോധനയും നടത്തുമെന്നും. നിയോജക മണ്ഡലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു പബ്ലിക് ഹെൽത്ത് സെന്റർ കണ്ടെത്താനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നാരായൺ പറഞ്ഞു. സന്ദർശനത്തിന് ശേഷം, ആശുപത്രിയിലെ മെഡിക്കൽ, പാരാമെഡിക്കൽ സ്റ്റാഫുകളുടെ കുറവ് നികത്തുന്നതിനുള്ള നിർദ്ദേശം…
Read Moreഅടിച്ചുപൂസാകുന്നവരെ ഊതിക്കാൻ ഡിസ്പോസിബിൾ സ്ട്രോ
ബെംഗളുരു; കോവിഡ് കാലത്ത് അടിച്ചുപൂസാകുന്നവരെ ഊതിക്കാൻ ഡിസ്പോസിബിൾ സ്ട്രോയുമായി പോലീസ് രംഗത്ത്. കോവിഡ് കേസുകൾ കുറഞ്ഞതോടെയാണ് കഴിഞ്ഞ ആഴ്ച്ച മുതൽ മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താൻ പോലീസ് ഊർജിതമായി രംഗത്തെത്തിയത്. ഇനി മുതൽ പോലീസ് നൽകുന്ന ഡിസ്പോസിബിൾ സ്ട്രോ ഉപയോഗിച്ചാവണം ആൽക്കോമീറ്ററിലേക്ക് ഊതേണ്ടത്. ഇവ ഉപയോഗിക്കാൻ മടിക്കുന്നവർ ഉണ്ടെന്ന് പോലീസ്. അതിനാൽ അത്തരക്കാരെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തുമെന്നും വ്യക്തമാക്കി. മദ്യപിച്ച് വാഹനാപകടങ്ങൾ സ്ഥിരമായതിനെ തുടർന്നാണ് പോലീസ് ഊർജിതമായി രംഗത്തെത്തിയിരിക്കുന്നത്.
Read Moreകുടിച്ച് പൂസായി വണ്ടിയോടിക്കുന്നവരെ കണ്ടുപിടിക്കാൻ കർശന പരിശോധന
ബെംഗളുരു; മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ കർശന പരിശോധനയുമായി ബെംഗളുരു ട്രാഫിക് പോലീസ് രംഗത്ത്. ഇത്തരത്തിൽ നഗരത്തിൽ കഴിഞ്ഞ 2 ദിവസത്തിനിടെ മാത്രം പിടിയിലായത് 46 പേരാണെന്ന് പോലീസ് വ്യക്തമാക്കി. കോവിഡ് കാലമായതിനാൽ ബ്രീത് അനലൈസർ ഉപയോഗിക്കാതെ രക്തസാമ്പിൾ പരിശോധിക്കാനാണ് തീരുമാനം. വാഹന പരിശോധനക്കിടെ മദ്യപിച്ചെന്ന് ശക്തമായ സംശയം തോന്നുന്നവരെ സർക്കാർ ആശുപത്രികളിൽ കൊണ്ടുപോയി പരിശോധിക്കും. പരിശോധനയിൽ പോസിറ്റീവായാൽ കേസെടുക്കുമെന്നും വ്യക്തമാക്കി.
Read Moreമലിനവെള്ള ഉപയോഗം; 101 പേർക്ക് ഭക്ഷ്യ വിഷബാധ
ബെംഗളുരു; യാദ്ഗിരിൽ മലിനമായ കിണർ വെള്ളം ഉപയോഗിച്ചതിനെ തുടർന്ന് 101 പേർക്ക് ഭക്ഷ്യ വിഷബാധയേറ്റു. മച്ചഗുണ്ഡല ഗ്രാമത്തിലാണ് സംഭവം നടന്നത്. കടുത്ത ഛർദ്ദിയും തല ചുറ്റലും അനുഭവപ്പെട്ട ഗ്രാമവാസികൾ ചികിത്സ തേടി. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലുമായാണ് ആളുകൾ ചികിത്സ തേടിയത്. ആരുടെയും നില ഗുരുതരമല്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. സംഭവം പുറം ലോകമറിഞ്ഞതോടെ താലൂക്ക് ഹെൽത്ത് ഓഫീസറുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് വിഭാഗം പരിസരമാകെ പരിശോധന നടത്തി. ഗ്രാമത്തിലെ ഒരു കിണറിൽ നിന്നാണ് എല്ലാ വീടുകളിലേക്കും കുടിവെള്ളം എത്തിച്ചിരുന്നത്, ഇതിൽ നിന്നാണ്…
Read Moreവിജയ കുതിപ്പിൽ മലയാളികളുടെ സംരംഭം; ആർബിഐ പട്ടികയിലിടം നേടിയ ഫിൻടെക് സ്റ്റാർട്ടപ്പുകളിവയാണ്
ബെംഗളുരു; ക്രോസ് ബോർഡർ സാൻഡ് ബോക്സ് അഥവാ ഇന്ത്യക്ക് പുറത്തേക്കുള്ള ഇടപാടുകളിലും വിദേശങ്ങളിലുള്ള ഇടപാടുകൾ ഇന്ത്യയിലേക്കും വ്യാപിപ്പിക്കാനുള്ള ഈ പരിശോധന പ്രക്രിയക്കായി 27 അപേക്ഷകരിൽ നിന്ന് 8 പേരെ ആർബിഐ തിരഞ്ഞെടുത്തു. ഇതിൽ രണ്ട് മലയാളികളുമുണ്ട്. ഓപ്പൺ ഫിനാൻഷ്യൽ ടെക്നോളജീസ്, സോക്യാഷ് എന്നീ മലയാളികളുടെ ഫിൻടെക് സംരംഭങ്ങളെയാണ് ആർബിഐ തിരഞ്ഞെടുത്തിരിക്കുന്നത്. ബെംഗളുരുവിലാണ് അനീഷ് അച്യുതന്റെ ഓപ്പൺ എന്ന ഫിൻടെക് സ്ഥാപനം ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും ആവശ്യമായ നിയോ സേവനങ്ങൾ നൽകുന്നത്.. ഇത്തരത്തിൽ ഇന്ത്യ- യുഎസ് പണമിടപാടുകളായിരിയ്ക്കും തുടക്കത്തിൽ നടത്തുകയെന്ന് ഓപ്പൺ ഫിനാൻഷ്യൽ ടെക്നോളജിസ് കോ…
Read More