അടിച്ചുപൂസാകുന്നവരെ ഊതിക്കാൻ ഡിസ്പോസിബിൾ സ്ട്രോ

ബെം​ഗളുരു; കോവിഡ് കാലത്ത് അടിച്ചുപൂസാകുന്നവരെ ഊതിക്കാൻ ഡിസ്പോസിബിൾ സ്ട്രോയുമായി പോലീസ് രം​ഗത്ത്.

കോവിഡ് കേസുകൾ കുറഞ്ഞതോടെയാണ് കഴിഞ്ഞ ആഴ്ച്ച മുതൽ മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താൻ പോലീസ് ഊർജിതമായി രം​ഗത്തെത്തിയത്.

ഇനി മുതൽ പോലീസ് നൽകുന്ന ഡിസ്പോസിബിൾ സ്ട്രോ ഉപയോ​ഗിച്ചാവണം ആൽക്കോമീറ്ററിലേക്ക് ഊതേണ്ടത്. ഇവ ഉപയോ​ഗിക്കാൻ മടിക്കുന്നവർ ഉണ്ടെന്ന് പോലീസ്.

  വാഹനങ്ങളുടെ പോല്യൂഷൻ ടെസ്റ്റ് ഫീസ് വർദ്ധിപ്പിച്ചു; പുതിയ നിരക്ക് അറിയാൻ വായിക്കൂ

അതിനാൽ അത്തരക്കാരെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തുമെന്നും വ്യക്തമാക്കി. മദ്യപിച്ച് വാഹനാപകടങ്ങൾ സ്ഥിരമായതിനെ തുടർന്നാണ് പോലീസ് ഊർജിതമായി രം​ഗത്തെത്തിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ‘ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ’ പത്മശ്രീ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts