ബെംഗളുരു; കോവിഡ് കാലത്ത് അടിച്ചുപൂസാകുന്നവരെ ഊതിക്കാൻ ഡിസ്പോസിബിൾ സ്ട്രോയുമായി പോലീസ് രംഗത്ത്. കോവിഡ് കേസുകൾ കുറഞ്ഞതോടെയാണ് കഴിഞ്ഞ ആഴ്ച്ച മുതൽ മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താൻ പോലീസ് ഊർജിതമായി രംഗത്തെത്തിയത്. ഇനി മുതൽ പോലീസ് നൽകുന്ന ഡിസ്പോസിബിൾ സ്ട്രോ ഉപയോഗിച്ചാവണം ആൽക്കോമീറ്ററിലേക്ക് ഊതേണ്ടത്. ഇവ ഉപയോഗിക്കാൻ മടിക്കുന്നവർ ഉണ്ടെന്ന് പോലീസ്. അതിനാൽ അത്തരക്കാരെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തുമെന്നും വ്യക്തമാക്കി. മദ്യപിച്ച് വാഹനാപകടങ്ങൾ സ്ഥിരമായതിനെ തുടർന്നാണ് പോലീസ് ഊർജിതമായി രംഗത്തെത്തിയിരിക്കുന്നത്.
Read More