വിജയ കുതിപ്പിൽ മലയാളികളുടെ സംരംഭം; ആർബിഐ പട്ടികയിലിടം നേടിയ ഫിൻടെക് സ്റ്റാർട്ടപ്പുകളിവയാണ്

ബെം​ഗളുരു; ക്രോസ് ബോർഡർ സാൻഡ് ബോക്സ് അഥവാ ഇന്ത്യക്ക് പുറത്തേക്കുള്ള ഇടപാടുകളിലും വിദേശങ്ങളിലുള്ള ഇടപാടുകൾ ഇന്ത്യയിലേക്കും വ്യാപിപ്പിക്കാനുള്ള ഈ പരിശോധന പ്രക്രിയക്കായി 27 അപേക്ഷകരിൽ നിന്ന് 8 പേരെ ആർബിഐ തിരഞ്ഞെടുത്തു.

ഇതിൽ രണ്ട് മലയാളികളുമുണ്ട്. ഓപ്പൺ ഫിനാൻഷ്യൽ ടെക്നോളജീസ്, സോക്യാഷ് എന്നീ മലയാളികളുടെ ഫിൻടെക് സംരംഭങ്ങളെയാണ് ആർബിഐ തിരഞ്ഞെടുത്തിരിക്കുന്നത്.

ബെം​ഗളുരുവിലാണ് അനീഷ് അച്യുതന്റെ ഓപ്പൺ എന്ന ഫിൻടെക് സ്ഥാപനം ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും ആവശ്യമായ നിയോ സേവനങ്ങൾ നൽകുന്നത്..

  ജയിലിൽ വെച്ച് പരിചയം, വീട്ടിൽ താമസം; 16-കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി സ്നേഹ മെർളിൻ പിടിയിൽ

ഇത്തരത്തിൽ ഇന്ത്യ- യുഎസ് പണമിടപാടുകളായിരിയ്ക്കും തുടക്കത്തിൽ നടത്തുകയെന്ന് ഓപ്പൺ ഫിനാൻഷ്യൽ ടെക്നോളജിസ് കോ ഫൗണ്ടറും സിഇഒയുമായ അനീഷ് വ്യക്തമാക്കി.

കടകൾ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് പൊതുജനങ്ങൾക്ക് പണം പിൻവലിക്കാനുള്ള അവസരമാണ് തൃശ്ശൂർ സ്വദേശി ഹരി ശിവന്റെ നേതൃത്വത്തിൽ സിങ്കപ്പൂർ ആസ്ഥാനമായി പ്രവർത്തിയ്ക്കുന്ന സോക്യാഷ് നൽകുന്നത്. ഇന്ത്യയിൽ നിന്ന് സിങ്കപ്പൂരിലേക്കും തിരിച്ചുമുള്ള ക്യു ആർകോഡ് അധിഷ്ഠിതമായ ഇടപാടുകൾ നടത്തിയാകും ഈ അവസരം സേക്യാഷ് ഉപയോ​ഗിക്കുക എന്ന് ഹരി ശിവൻ പറഞ്ഞു..

  എയർപോർട്ടിലേക്ക് ഇനി മെട്രോയിൽ കയറി ചെക്ക്-ഇൻ ചെയ്യാം; നമ്മ മെട്രോ പിങ്ക് ലൈൻ സുരക്ഷാ പരിശോധനകൾ അവസാന ഘട്ടത്തിൽ

 

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ത്യയിൽ ഏറ്റവും ധനികനായ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ; ക്രിമിനൽ കേസുകളുടെ കാര്യത്തിലും മുഖ്യമന്തിമാർ പിന്നിലല്ല: എ.ഡി.ആർ റിപ്പോർട്ട് പുറത്ത്
[masterslider id="10"]

Related posts