പിഎസ്‌ഐ റിക്രൂട്ട്‌മെന്റ് അഴിമതിയിൽ ആരെയും സംരക്ഷിക്കില്ലെന്ന് കർണാടക മുഖ്യമന്ത്രി

ബെംഗളൂരു: പോലീസ് സബ് ഇൻസ്‌പെക്ടർമാരുടെ (പിഎസ്‌ഐ) റിക്രൂട്ട്‌മെന്റ് പരീക്ഷയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ക്രമക്കേടിനെക്കുറിച്ച് പ്രതികരിച്ച കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, അഴിമതിയിൽ ഉൾപ്പെട്ടവർക്കെതിരെ തന്റെ സർക്കാർ കർശന നടപടിയെടുക്കുമെന്ന് പറഞ്ഞു.

പിഎസ്‌ഐ റിക്രൂട്ട്‌മെന്റ് പരീക്ഷകളുടെ നടത്തിപ്പിൽ സുതാര്യത ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചിരുന്നിട്ടും ചിലർ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് കബളിപ്പിക്കാൻ ശ്രമിച്ചുവെന്നും കേസിൽ സിഐഡി [ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ്] അന്വേഷണത്തിന് ഞങ്ങൾ ഉത്തരവിട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മൈ പറഞ്ഞു.

  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി യുവതി

കലബുറഗിയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടത്തിയ റെയ്‌ഡിൽ ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പരീക്ഷയെഴുതിയ എല്ലാവരെയും അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിട്ടുണ്ടെന്നും ക്രമക്കേടിൽ ഉൾപ്പെട്ടവർക്കെതിരെ ഞങ്ങൾ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ കുഴികൾ അടയ്ക്കാൻ എഐ സാങ്കേതികവിദ്യ: കരാറുകാരുടെ വീഴ്ചകൾ പുറത്തുകൊണ്ടുവന്ന് ടെക്കിയുടെ പുതിയ കണ്ടുപിടുത്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts