ബംഗാളി യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു 

ബെംഗളൂരു: ഉള്ളാള്‍ പോലീസ് സ്റ്റേഷൻ പരിധിയില്‍ നേത്രാവതി നദിക്കടുത്ത് ബുധനാഴ്ച രാത്രി ഇതര സംസ്ഥാന യുവതിയെ ആക്രമികള്‍ കൂട്ടബലാത്സംഗം ചെയ്തു.

പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവതിയെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദേഹമാസകലം മുറിവുകളേറ്റ നിലയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇരയുടെ ബോധം തെളിഞ്ഞാല്‍ മാത്രമേ മൊഴിയെടുക്കാൻ കഴിയൂ എന്ന് മംഗളൂരു സിറ്റി പോലീസ് കമീഷണർ അനുപം അഗർവാള്‍ പറഞ്ഞു.

  ഭാര്യമാർക്ക് ലഹരി നൽകി കൂട്ടബലാത്സംഗം; നഗ്ന ദൃശ്യങ്ങൾ കണ്ട് അവർ ഞെട്ടി! ഇരുണ്ട ലോകത്തെ നടുക്കി ‘ഓപ്പറേഷൻ മെഡൂസ’!

യുവതി രാത്രി സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവർ അറസ്റ്റിലായിട്ടുണ്ട്.

മുന്നൂരു ഗ്രാമത്തിനും ഉള്ളാള്‍ നഗരസഭക്കും ഇടയില്‍ കേരള-കർണാടക അതിർത്തിയിലുള്ള ബൊള്ള ഹൗസിന് സമീപമാണ് ആക്രമണം നടന്നതെന്ന് കമീഷണർ പറഞ്ഞു.

ഇരയായ യുവതി അടുത്തിടെ തൊഴില്‍ തേടി മംഗളൂരുവില്‍ എത്തി കാസർകോട് ഉപ്പളയില്‍ താമസിച്ചിരുന്നു.

പുരുഷ സുഹൃത്തിനൊപ്പം നഗരത്തിലെത്തിയതായിരുന്നു.

ഒരു തർക്കത്തെത്തുടർന്ന് രാത്രിയില്‍ തനിച്ചായ യുവതി സഹായത്തിനായി റിക്ഷാ ഡ്രൈവറെ സമീപിച്ചു.

  നിമിഷങ്ങളുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ടത് 16 ജീവനുകൾ; നമ്മ മെട്രോയെ ഞെട്ടിക്കുന്ന കണക്കുകൾ!'

ഡ്രൈവർ ലഹരി നല്‍കി മറ്റു രണ്ടു പേരോടൊപ്പം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും
[masterslider id="10"]

Related posts