മുന്നറിയിപ്പ്: ബെംഗളൂരുവിലെ ഈ റോഡുകളിൽ ശനി, ഞായർ ദിവസങ്ങളിൽ ഗതാഗതം നിരോധിച്ചു

ബെംഗളൂരു: ബെംഗളൂരു ട്രാഫിക് പോലീസ് ഈസ്റ്റ് ഡിവിഷന്റെ പരിധിയിലുള്ള ചില പ്രദേശങ്ങളിൽ ഏപ്രിൽ 19, 20 തീയതികളിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വിവേകാനന്ദ റോഡിലെ ഉത്സവവുമായി ബന്ധപ്പെട്ടാണ് ബാംഗ്ലൂർ ട്രാഫിക് പോലീസ് നടപടി സ്വീകരിച്ചത് . ട്രാഫിക് ഈസ്റ്റ് ഡിവിഷനിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഈ വിഷയത്തെക്കുറിച്ചുള്ള വിവരങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിട്ടുണ്ട്. ഹലസുരു ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്വാമി വിവേകാനന്ദ റോഡിലുള്ള സോമേശ്വര ക്ഷേത്രം സോമേശ്വര ദേവർ രഥോത്സവവും ദേവർ പാലക്കി ഉത്സവവും സംഘടിപ്പിക്കുന്നതിനാൽ പൊതുജനങ്ങളുടെയും വാഹനമോടിക്കുന്നവരുടെയും താൽപ്പര്യാർത്ഥം ഗതാഗതത്തിൽ…

Read More

50 കോടി രൂപയുടെ നായയെ വാങ്ങിയെന്ന് അവകാശപ്പെട്ട ബെംഗളൂരു ബ്രീഡറുടെ വീട്ടിൽ ഇഡി റെയ്ഡ് നടത്തി

ബെംഗളൂരു: 50 കോടി രൂപ വിലവരുന്ന നായയെ വാങ്ങിയെന്ന് അവകാശപ്പെട്ട ബ്രീഡർ സതീഷിന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തി. ഇയാൾക്കെതിരെ കേസെടുത്തു. റെയ്ഡിനിടെ, സതീഷിന്റെ നായ്ക്കൂട് സന്ദർശിച്ചു കൂടാതെ രേഖകൾ പരിശോധിച്ചതിനു ശേഷമാണ് ഇഡി ഉദ്യോഗസ്ഥർ അവകാശവാദം തെറ്റാണെന്ന് കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. സിനിമാ പ്രമോഷണൽ പരിപാടികളിലും നായ്ക്കളുടെ പ്രദർശനങ്ങളിലും പങ്കെടുക്കുന്ന സതീഷ് ഒരു നായയെ വാങ്ങി, അതിന് 50 കോടി രൂപ വിലയുണ്ടെന്ന് അവകാശപ്പെട്ടു. നായയുടെ മൂല്യം 50 കോടി രൂപയാണെന്ന് അവകാശപ്പെട്ടുകൊണ്ട്, സിനിമാ പ്രമോഷനുകൾ, ഡോഗ് ഷോകൾ എന്നിവയുൾപ്പെടെ വിവിധ…

Read More

നഗരത്തിൽ ടാക്സി യാത്ര ചെയ്യുന്നത് എത്രത്തോളം സുരക്ഷിതമാണ്? തന്റെ കയ്പേറിയ അനുഭവം പങ്കുവെച്ച് യുവതി

ബെംഗളൂരു: ബെംഗളൂരുവിൽ രാത്രി പതിനൊന്ന് മണിക്ക് ഒരു ക്യാബിൽ യാത്ര ചെയ്യുമ്പോഴുണ്ടായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ശ്രാവിക ജെയിൻ എന്ന യുവതി. ഈ സമയത്ത്, ക്യാബ് ഡ്രൈവർ അവരോട് അനുചിതമായി പെരുമാറിയെന്നാണ് യുവതിയുടെ ആരോപണം, ഉപയോക്താക്കൾ ഈ പോസ്റ്റിനോട് പലവിധത്തിലാണ് പ്രതികരിച്ചത്. സ്ത്രീകൾക്ക് സുരക്ഷിതത്വമില്ലെന്ന് തെളിയിക്കുന്നതാണ് നമ്മുടെ ചുറ്റും നടക്കുന്ന സംഭവങ്ങൾ. സ്ത്രീകൾക്ക് പലപ്പോഴും ബസിലോ ട്രെയിനിലോ നടക്കുമ്പോഴോ ചുറ്റുമുള്ള ആളുകളുടെ ദുരുദ്ദേശ്യപരമായ പെരുമാറ്റം കാരണം ദുരിതങ്ങൾ നിറഞ്ഞ അനുഭവങ്ങൾ ഉണ്ടാകാറുണ്ട്. ഇതിനിടെയിലാണ് ഇപ്പോഴത്തെ അനുഭവം കൂടി ഉണ്ടായിരിക്കുന്നത്. ശ്രാവിക ജെയിൻ എന്ന യുവതി തന്റെ…

Read More

റായ്ച്ചൂരിൽ വാഹനാപകടം; 4 മരണം 

ബെംഗളൂരു: റായ്ച്ചൂര്‍ അമരപുരയില്‍ വാഹനാപകടം. അപകടത്തില്‍ നാല് പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ മരിച്ചവര്‍ തെലങ്കാന സ്വദേശികളാണ്. സംഭവസ്ഥലത്ത് ഗബ്ബുര്‍ പോലീസ് എത്തി കേസെടുത്തു.

Read More

ഇൻഫോസിസിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; ജോലി നഷ്ടപ്പെട്ട് പെരുവഴിയിലായത് 240 പേർ!

ബെംഗളൂരു: സോഫ്റ്റ്‌വെയർ ഭീമനായ ഇൻഫോസിസിൽ വീണ്ടും കുട്ടപ്പിരിച്ചു വിടൽ.ഇൻഫോസിസ് മെസൂരു കാമ്പസിൽ നിന്ന് 240 പേരെയാണ് ഇപ്രാവശ്യം പിരിച്ച് വിട്ടത്. പരിശീലiinfoനാപൂർത്തിയാക്കിയവർക്ക് നൽകിയ പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവക്കാൻ കഴിഞ്ഞില്ല എന്നതാണ് വിരിച്ചു വിടുന്നതിന് കാരണമായി ഇൻഫോസിസ് പറയുന്നത്. പിരിച്ചുവിടപ്പെട്ടവർക്ക് താൽക്കാലിക ആശ്വാസം അനുവദിക്കും. കഴിഞ്ഞ ഫെബ്രുവരിയിൽ 400 ൽ അധികം ജീവനക്കാരെ മുകളിൽ പറഞ്ഞ അതേ കാരണം പറഞ്ഞ് പിരിച്ച് വിട്ടിരിന്നു. എന്നാൽ വിവർക്ക് ഒരു വിധത്തിലുള്ള താൽക്കാലിക ആശ്വാസവും നൽകാൻ കമ്പനി തയ്യാറില്ലായിരുന്നു. ഇതേ തുടർന്ന് ഈ മേഖലയിൽ ജോലി ചെയ്യുന്ന…

Read More

ബെംഗളൂരുവില്‍ നടുറോഡില്‍ കസേരയിട്ടിരുന്ന് മദ്യപിക്കുന്നതായി റീൽ; യുവാവ് അറസ്റ്റിൽ 

ബെംഗളൂരു: നടുറോഡില്‍ കസേരയിട്ടിരുന്ന് മദ്യപിക്കുന്നതായി റീല്‍ ചെയ്ത യുവാവ് അറസ്റ്റില്‍. കലാസി പല്യ എസ്‌ ജെ പാർക്ക് റോഡിലിരുന്ന് യുവാവ് മദ്യപിക്കുന്നതായി കാണിക്കുന്ന റീല്‍ ഇൻസ്റ്റഗ്രാം വഴി പ്രചരിച്ചിരുന്നു. ഗതാഗതം തടസ്സപ്പെടുത്തിയതിനും പൊതുശല്യമായതിനും യുവാവിനെതിരെ കേസെടുത്തു. തുടർന്ന് പോലീസ് യുവാവിനായുള്ള തിരച്ചിലില്‍ ആയിരുന്നു. നടുറോഡിലിരുന്ന് മദ്യപിച്ചു എന്നായിരുന്നു യുവാവിനെതിരെ ലഭിച്ച പരാതി. എന്നാല്‍ യുവാവിന്റെ കയ്യിലുണ്ടായിരുന്ന ടംബ്ലറില്‍ ചായയായിരുന്നെന്ന് എസ്‌ ജി പാർക്ക് പോലീസ് അറിയിച്ചു. യുവാവിന്റെ വീഡിയോ സാമൂഹ്യമാധ്യമമായ എക്സില്‍ ബെംഗളൂരു പോലീസ് പങ്കുവെച്ചിട്ടുണ്ട്. ‘ട്രാഫിക് ലൈനില്‍ ചായ കുടിച്ചാല്‍ നിങ്ങള്‍ക്ക് പ്രശസ്തിയല്ല,…

Read More

വിദ്യാർത്ഥികളുടെ പൂണൂൽ ബലമായി അഴിപ്പിച്ചതായി പരാതി 

ബെംഗളൂരു: ശിവമോഗ ആദിചുഞ്ചനഗിരി ഇൻഡിപെൻഡന്‍റ് പി.യു കോളജിലെ രണ്ട് രണ്ടാം പി.യു വിദ്യാർഥികളുടെ പൂണൂല്‍ അഴിപ്പിച്ചതായി പരാതി. ബുധനാഴ്ച സി.ഇ.ടി എഴുതാൻ സെന്‍ററിലേക്ക് പ്രവേശിക്കുമ്പോഴാണ് വിദ്യാർഥികളുടെ പൂണൂല്‍ സുരക്ഷാ ജീവനക്കാർ ബലമായി അഴിപ്പിച്ചത്. പൂണൂല്‍ ബലമായി സുരക്ഷാ ജീവനക്കാർ ഊരിമാറ്റിയ സംഭവം ബ്രാഹ്മണ സമൂഹത്തിന്റെ രോഷത്തിന് വഴിവെച്ചു. ഡെപ്യൂട്ടി കമീഷണർ ഗുരുദത്ത ഹെഗ്‌ഡെയെ കണ്ട മുൻ എം.എല്‍.എ കെ.ബി. പ്രസന്ന കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം സംഭവത്തില്‍ ഉചിത നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ പ്രവേശന കവാടത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ വിദ്യാർഥികളുടെ ‘ജനിവര’ നീക്കം ചെയ്യാൻ…

Read More

ബംഗാളി യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു 

ബെംഗളൂരു: ഉള്ളാള്‍ പോലീസ് സ്റ്റേഷൻ പരിധിയില്‍ നേത്രാവതി നദിക്കടുത്ത് ബുധനാഴ്ച രാത്രി ഇതര സംസ്ഥാന യുവതിയെ ആക്രമികള്‍ കൂട്ടബലാത്സംഗം ചെയ്തു. പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവതിയെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹമാസകലം മുറിവുകളേറ്റ നിലയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇരയുടെ ബോധം തെളിഞ്ഞാല്‍ മാത്രമേ മൊഴിയെടുക്കാൻ കഴിയൂ എന്ന് മംഗളൂരു സിറ്റി പോലീസ് കമീഷണർ അനുപം അഗർവാള്‍ പറഞ്ഞു. യുവതി രാത്രി സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവർ അറസ്റ്റിലായിട്ടുണ്ട്. മുന്നൂരു ഗ്രാമത്തിനും ഉള്ളാള്‍ നഗരസഭക്കും ഇടയില്‍ കേരള-കർണാടക അതിർത്തിയിലുള്ള ബൊള്ള ഹൗസിന് സമീപമാണ് ആക്രമണം നടന്നതെന്ന്…

Read More

കോഴിവളർത്തുകേന്ദ്രത്തിൽ ഉണ്ടായ തീപ്പിടിത്തത്തിൽ 7000 കോഴികൾ വെന്തുചത്തു

തഞ്ചാവൂർ ചേത്തുബാവാചത്രം ബർമകോളനിയിലെ കോഴിവളർത്തുകേന്ദ്രത്തിന് തീപിടിച്ച് 7000 കോഴികൾ വെന്തുചത്തു. ചേത്തുബാവാചത്രത്തെ വീരലിംഗത്തിന്റെ ഉടമസ്ഥതയിലുള്ള കോഴിവളർത്തുകേന്ദ്രത്തിലെ കോഴികളാണ് തീപ്പിടിത്തതിൽ വെന്തുചത്തത്. കോഴിവളർത്തുകേന്ദ്രത്തിന് സമീപത്തെ 50 തെങ്ങുകളും കത്തിനശിച്ചു. സംഭവമറിഞ്ഞെത്തിയ അഗ്നിരക്ഷാസേന തീയണച്ചു. ചേത്തുബാവാചത്രം പോലീസ് കേസെടുത്തു. തീപിടിക്കാനുണ്ടായ കാരണങ്ങൾ അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.

Read More

കെഎസ്ആർ ബെംഗളൂരു-കണ്ണൂർ എക്സ്‌പ്രസിൽ ഇനി എൽഎച്ച്ബി കോച്ചുകൾ അനുവദിച്ചു

ബെംഗളൂരു : ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള രണ്ട് തീവണ്ടികളുൾപ്പെടെ നാല് ട്രെയിനുകളിൽ എൽഎച്ച്ബി കോച്ചുകൾ അനുവദിച്ച് ദക്ഷിണ-പശ്ചിമ റെയിൽവേ. എക്സ്‌പ്രസ് തീവണ്ടികളുടെ പരമ്പരാഗത റേക്കുകൾക്കുപകരം മെച്ചപ്പെട്ടസുരക്ഷയും യാത്രാസുഖവും വാഗ്ദാനംചെയ്യുന്ന ആധുനിക എൽഎച്ച്ബി (ലിങ്ക് ഹോഫ്മാൻ ബുഷ്) കോച്ചുകൾ ബെംഗളൂരു-മുരഡേശ്വര, ബെംഗളൂരു-കണ്ണൂർ എക്സ്‌പ്രസ് തീവണ്ടികളിലാണ് അനുവദിച്ചത്. ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള കെഎസ്ആർ ബെംഗളൂരു-കണ്ണൂർ എക്സ്‌പ്രസ് (16511), കണ്ണൂർ-കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് (16512) എന്നീ വണ്ടികളിൽ അടുത്തമാസം ആദ്യവാരം എൽഎച്ച്ബി കോച്ചുകൾ യാഥാർഥ്യമാകും. ഈ രണ്ട് വണ്ടികൾക്കുപുറമേ എസ്എംവിടി ബെംഗളൂരു-മുരഡേശ്വർ എക്സ്‌പ്രസ് (16585), മുരഡേശ്വർ-എസ്എംവിടി ബെംഗളൂരു എക്സ്‌പ്രസ് (16511)…

Read More
Click Here to Follow Us