50 കോടി രൂപയുടെ നായയെ വാങ്ങിയെന്ന് അവകാശപ്പെട്ട ബെംഗളൂരു ബ്രീഡറുടെ വീട്ടിൽ ഇഡി റെയ്ഡ് നടത്തി

ബെംഗളൂരു: 50 കോടി രൂപ വിലവരുന്ന നായയെ വാങ്ങിയെന്ന് അവകാശപ്പെട്ട ബ്രീഡർ സതീഷിന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തി. ഇയാൾക്കെതിരെ കേസെടുത്തു.

റെയ്ഡിനിടെ, സതീഷിന്റെ നായ്ക്കൂട് സന്ദർശിച്ചു കൂടാതെ രേഖകൾ പരിശോധിച്ചതിനു ശേഷമാണ് ഇഡി ഉദ്യോഗസ്ഥർ അവകാശവാദം തെറ്റാണെന്ന് കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്.

സിനിമാ പ്രമോഷണൽ പരിപാടികളിലും നായ്ക്കളുടെ പ്രദർശനങ്ങളിലും പങ്കെടുക്കുന്ന സതീഷ് ഒരു നായയെ വാങ്ങി, അതിന് 50 കോടി രൂപ വിലയുണ്ടെന്ന് അവകാശപ്പെട്ടു.

  12 കോടി ലഹരിഗുളികൾ പിടികൂടി; മലയാളി സൂത്രധാരന്മാർ അറസ്റ്റിൽ

നായയുടെ മൂല്യം 50 കോടി രൂപയാണെന്ന് അവകാശപ്പെട്ടുകൊണ്ട്, സിനിമാ പ്രമോഷനുകൾ, ഡോഗ് ഷോകൾ എന്നിവയുൾപ്പെടെ വിവിധ വേദികളിൽ സതീഷ് തന്നെയും തന്റെ നായയെയും പ്രമോട്ട് ചെയ്തിരുന്നു. നിലവിൽ ഇഡി അദ്ദേഹത്തിന്റെ വസതിയിൽ അന്വേഷണം നടത്തുകയും രേഖകൾ പരിശോധിക്കുകയും ചെയുകയായിരുന്നു

ഇ.ഡി. ഉദ്യോഗസ്ഥർ സതീഷിനെ കസ്റ്റഡിയിലെടുത്ത് പരിശോധനകൾ നടത്തി, കാറിൽ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി തെളിവെടുപ്പ് നടത്തി . പിന്നീട് വീട്ടിലേക്ക് തിരികെ കൊണ്ടുവന്നു വിടരുകയായിരുന്നു.

  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാവേരി തർക്കം കത്തുന്നു; ഈ ദിവസം സംസ്ഥാനം നിശ്ചലമാകും! ബന്ദിന്റെ ഭാഗമായി മാനത്താവളം ഉപരോധിക്കും
[masterslider id="10"]

Related posts