കന്നഡ ചാനലിന്റെ സംഗീത റിയാലിറ്റി ഷോയിൽ രണ്ടാം സ്ഥാനം നേടി മലയാളിപ്പെൺകുട്ടി.

ബെംഗളൂരു : കളേഴ്സ് കന്നഡ ചാനലിലെ സംഗീത റിയാലിറ്റി ഷോയായ “കന്നഡ കോഗിലെ 2″ൽ റണ്ണർ അപ്പായി മലയാളി പെൺകുട്ടി.നഗരത്തിൽ തന്നെ ജനിച്ച് വളർന്ന നീതു സുബ്രഹ്മണ്യമാണ് ഈ പരിപാടിയിൽ രണ്ടാം സ്ഥാനത്ത് എത്തിയത്.

ജൂലൈ 27 ന് ചിത്രീകരിച്ച പരിപാടി 3 ദിവസങ്ങൾക്ക് മുൻപാണ് ചാനൽ ബ്രോഡ്കാസ്റ്റ് ചെയ്തത്.

  ബെംഗളൂരുവിലെ ഈ ഓട്ടോ ഡ്രൈവർക്ക്, ഓട്ടോയാണ് വീട്, മെട്രോ സ്റ്റേഷനാണ് അഭയം: ഇത് 'നിശബ്ദ പോരാളിയുടെ' കഥ; വീഡിയോ കാണാം

അവസാന ഘട്ടമായ ഗ്രാന്റ് ഫിനാലേയിലെത്തിയത് ആറു പേർ ആണ്.

ആലാപ് ,അർജുൻ, കലാവതി ദയാനന്ദ്, കാസിം, നീതു, പാർത്ഥ. എന്നിവരിൽ കാസിം ഒന്നാം സ്ഥാനം നേടി.

സാധു കോകില, ചന്ദൻ ഷെട്ടി, അർച്ചന ഉദുപ്പ എന്നിവർ വിധികർത്താക്കളായി വന്ന ഈ ഷോ കന്നഡ ചാനലുകളിൽ മുന്നിട്ടു നിൽക്കുന്ന റിയാലിറ്റി ഷോ ആണ്.

പാലക്കാട് സ്വദേശിയായ സുബ്രഹ്മണ്യൻ ആണ് നീതുവിന്റെ പിതാവ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  13ാമത് മുഖ്യമന്ത്രിയായി വിഡി സതീശൻ ഇന്ന് അധികാരമേൽക്കും; മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകത്തിലെ മികച്ച ഭക്ഷണ നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു 13-ാം സ്ഥാനത്ത്; ആദ്യ ഇരുപതിൽ ഇടംപിടിച്ച ഏക ഇന്ത്യൻ നഗരം
[masterslider id="10"]

Related posts