കന്നഡ ചാനലിന്റെ സംഗീത റിയാലിറ്റി ഷോയിൽ രണ്ടാം സ്ഥാനം നേടി മലയാളിപ്പെൺകുട്ടി.

ബെംഗളൂരു : കളേഴ്സ് കന്നഡ ചാനലിലെ സംഗീത റിയാലിറ്റി ഷോയായ “കന്നഡ കോഗിലെ 2″ൽ റണ്ണർ അപ്പായി മലയാളി പെൺകുട്ടി.നഗരത്തിൽ തന്നെ ജനിച്ച് വളർന്ന നീതു സുബ്രഹ്മണ്യമാണ് ഈ പരിപാടിയിൽ രണ്ടാം സ്ഥാനത്ത് എത്തിയത്. ജൂലൈ 27 ന് ചിത്രീകരിച്ച പരിപാടി 3 ദിവസങ്ങൾക്ക് മുൻപാണ് ചാനൽ ബ്രോഡ്കാസ്റ്റ് ചെയ്തത്. അവസാന ഘട്ടമായ ഗ്രാന്റ് ഫിനാലേയിലെത്തിയത് ആറു പേർ ആണ്. ആലാപ് ,അർജുൻ, കലാവതി ദയാനന്ദ്, കാസിം, നീതു, പാർത്ഥ. എന്നിവരിൽ കാസിം ഒന്നാം സ്ഥാനം നേടി. സാധു കോകില, ചന്ദൻ ഷെട്ടി, അർച്ചന…

Read More

രാജധാനി എക്‌സ്പ്രസില്‍ വിദ്യാര്‍ഥിനിയെ ടിക്കറ്റ് എക്സാമിനറും പാൻട്രി ജീവനക്കാരും ചേർന്ന് ലൈംഗികമായി ഉപദ്രവിച്ചുവെന്ന് പരാതി!!

ന്യൂഡൽഹി: രാജധാനി എക്‌സ്പ്രസില്‍ വിദ്യാര്‍ഥിനിയെ ടിക്കറ്റ് എക്സാമിനറും പാൻട്രി ജീവനക്കാരും ചേർന്ന് ലൈംഗികമായി ഉപദ്രവിച്ചുവെന്ന് പരാതി. ഡൽഹി – റാഞ്ചി രാജധാനി എക്സ്പ്രസിലാണ് സംഭവം. ടിക്കറ്റ് എക്സാമിനറെ സസ്പെൻഡ് ചെയ്തുവെന്നും പാൻട്രി ജീവനക്കാരനെ ജോലിയിൽനിന്ന് മാറ്റി നിർത്തിയതായും റെയിൽവെ വൃത്തങ്ങൾ വാർത്താ ഏജൻസിയോട് പറഞ്ഞു. സംഭവത്തെപ്പറ്റി റെയിൽവെ അന്വേഷണം തുടങ്ങി. മയക്കുമരുന്ന് നൽകിയ ശേഷമാണ് ഉപദ്രവിച്ചതെന്ന് വിദ്യാർഥിനിയുടെ പരിചയക്കാരി ട്വീറ്റ് ചെയ്തു. മയക്കുമരുന്ന് കലർത്തിയ ഐസ്ക്രീം നൽകി വിദ്യാർഥിനിയെ ബോധരഹിതയാക്കിയശേഷം ഉപദ്രവിച്ചുവെന്നാണ് സൂചന. വിദ്യാർഥിനി ഭയന്ന് കഴിയുകയാണെന്നും നിയമ നടപടികളുമായി മുന്നോട്ടുപോയാൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടി…

Read More

വടക്കൻ കർണാടകയിൽ കനത്ത മഴ തുടരുന്നു, മൂന്ന് മരണം, അൽമാട്ടി അണക്കെട്ട് തുറന്നു, നദികൾ കരകവിഞ്ഞ് ഒഴുകിയതോടെ കൂടുതൽ മേഖലകൾ പ്രളയഭീതിയിൽ..

ബെംഗളൂരു: വടക്കൻ കർണാടകയിൽ കനത്ത മഴ തുടരുന്നു, മൂന്ന് മരണം, അൽമാട്ടി അണക്കെട്ട് തുറന്നു, നദികൾ കരകവിഞ്ഞ് ഒഴുകിയതോടെ കൂടുതൽ മേഖലകൾ പ്രളയഭീതിയിൽ. ബെലഗാവി, വിജയപുര, യാദ്ഗീർ, റായ്ച്ചൂർ, ബാഗൽകോട്ട്, ഹുബ്ബള്ളി-ധാർവാഡ്, ശിവമോഗ, കുടക്, ഉത്തരകന്നഡ തുടങ്ങിയ ജില്ലകളിലെ പലയിടങ്ങളിലും വെള്ളംകയറി. മഴക്കെടുതിയിൽ ബെലഗാവിൽ പോലീസുകാരനുൾപ്പെടെ മൂന്നുപേർ മരിച്ചു. ഗതാഗതം തടസ്സപ്പെട്ട റോഡിൽ വാഹനം നിയന്ത്രിക്കുന്നതിനിടെ നിയന്ത്രണംവിട്ട വാഹനമിടിച്ചാണ് കിട്ടൂർ പോലീസ് സ്റ്റേഷനിലെ എസ്.ഐ. എരന്ന ലട്ടി മരിച്ചത്. ചിക്കോടിയിൽ പുഴയിലെ ഒഴുക്കിൽ പെട്ട് 33-കാരനും മതിലിടിഞ്ഞുവീണ് മറ്റൊരാളും മരിച്ചു. പുനെ-ബെംഗളൂരു ദേശീയപാതയിൽ ബെലഗാവിക്കടുത്ത്…

Read More

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വീണ്ടും വന്‍ ഓഫര്‍ സെയിലുമായി ആമസോണ്‍

വീണ്ടും വന്‍ ഓഫര്‍ സെയിലുമായി ആമസോണ്‍ വരുന്നു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എല്ലാ വര്‍ഷവും ആമസോണ്‍ നടത്തുന്ന ഫ്രീഡം സെയില്‍ ആഗസ്റ്റ് 8 മുതല്‍ 11 വരെ നടത്തുമെന്ന്‍ റിപ്പോര്‍ട്ട്. പ്രൈം വരിക്കാര്‍ക്ക് ആഗസ്റ്റ് 7 ന് ഉച്ചമുതല്‍ സെയില്‍ ലഭ്യമാകുന്നതാണ്. മൊബൈല്‍ ഫോണുകള്‍ക്കും, അക്സസറികള്‍ക്കും 40 ശതമാനം വരെ ഡിസ്കൗണ്ടും തിരഞ്ഞെടുത്ത ഫോണുകളില്‍ അധിക എക്സ്ചേഞ്ച് ഓഫറും ലഭിക്കും. ഓഫറോട് അനുബന്ധിച്ച് ചില ബ്രാന്‍ഡുകളുടെ ഫോണുകള്‍ പകുതി വിലയ്ക്കും ഈ ദിവസങ്ങളില്‍ സ്വന്തമാക്കാവുന്നതാണ്. സ്മാര്‍ട്ട്‌ വാച്ച്, ക്യാമറ തുടങ്ങിയവയ്ക്ക് 50 ശതമാനം വരെയും ഹെഡ്…

Read More

സോണിയ ഗാന്ധിയെ വെല്ലുവിളിച്ച് ബെള്ളാരിയിലെത്തി;കന്നഡയിൽ സംസാരിച്ച് കന്നഡികരെ കയ്യിലെടുത്തു.

ബെംഗളൂരു : ഇന്നലെ അന്തരിച്ച മുതിർന്ന ബിജെപി നേതാവിനെ മലയാളികളിലധികവും ഓർക്കുന്നത് നല്ല പ്രകടനം കാഴ്ചവെച്ച വിദേശകാര്യ മന്ത്രി എന്ന നിലക്കായിരിക്കും. എന്നാൽ സുഷമ സ്വരാജ്കന്നഡികരുടെ ഹൃദയത്തിൽ ഇടം നേടിയത് അതിനും മുൻപാണ്. 1999ൽ വലിയ രാഷ്ട്രീയ ചരിത്രമുറങ്ങുന്ന ബെളളാരി (പഴയ ബെല്ലാരി) യിൽ കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയാഗാന്ധി മൽസരിക്കാൻ തീരുമാനിച്ചപ്പോൾ, അവരെ നേരിടാൻ ബിജെപി നിയോഗിച്ചത് തീപ്പൊരി നേതാവായ സുഷമ സ്വരാജിനെ ആയിരുന്നു. ഉത്തരേന്ത്യക്കാർ പഠിക്കാൻ വളരെ ബുദ്ധിമുട്ടുള്ള ഭാഷകളിൽ ഒന്നായ കന്നട പഠിച്ച് ഓരോ പ്രചരണ വേദികളിലും മുഴു നീള…

Read More

ബക്രീദിന് മൃഗങ്ങളെ കൊല്ലുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് ബി.ജെ.പിയുടെ കത്ത്.

ബെംഗളൂരു : ബക്രീദുമായി ബന്ധപ്പെട്ട എല്ലാ തരത്തിലുമുള്ള മൃഗങ്ങളെ കൊല്ലുന്നതും തടയണമെന്നും ഗോവധ നിരോധന നിയമം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി ബിജെപിയുടെ കത്ത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി രവികുമാറും ഗോസംരക്ഷണ സേന സംസ്ഥാന കൺവീനർ സിദ്ധാർത്ഥ ഗോയങ്കയും ആണ്  ഡിജിപിക്കു കത്തെഴുതിയത്. 1975 വരുത്തിയ ഭേദഗതി പ്രകാരം ഗോവധ നിരോധന നിയമം എല്ലാവർക്കും ബാധകമാണ് എന്നാണ് ഇവർ അവകാശപ്പെടുന്നത്.

Read More

“കോൺഗ്രസിനും പാർട്ടി എംഎൽഎമാർക്കും വേണ്ടി ഒരു അടിമയേ പോലെ പണിയെടുത്തിട്ടും,എന്തിനാണെന്നെ പഴിക്കുന്നത് “

ബെംഗളൂരു : കോൺഗ്രസ് പാർട്ടിക്കും തന്റെ എംഎൽഎമാർക്കും വേണ്ടി താൻ അടിമയെ പോലെ കഴിഞ്ഞ 14 വർഷം ജോലി ചെയ്യുകയായിരുന്നു എന്ന് മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. കോൺഗ്രസുമായി സഖ്യം ഉണ്ടാക്കുന്നതിന് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ എതിർത്തിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിലെ വിധിയെ തുടർന്ന് കോൺഗ്രസ് ആണ് സർക്കാർ രൂപീകരണത്തിന് മുൻകൈ എടുത്തത്. എന്നാൽ അണികൾക്ക് താല്പര്യം ഇല്ലായിരുന്നതിനാൽ ആദ്യദിനം മുതൽ തന്നെ അവർക്ക് കലഹിച്ചു തുടങ്ങി. വികസനവുമായി ബന്ധപ്പെട്ട് തന്നെ സമീപിച്ച എംഎൽഎമാർക്ക് വേണ്ടി ഞാൻ ഒരു തീരുമാനവും വൈകിച്ചിട്ടില്ല എന്നിട്ടും…

Read More

മുൻ വിദേശകാര്യ മന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ സുഷമ സ്വരാജ് അന്തരിച്ചു.

ന്യൂഡൽഹി :ബിജെപി മുതിർന്ന നേതാവും മുൻ വി​ദേശകാര്യ മന്ത്രിയുമായ സുഷമ സ്വരാജ് അന്തരിച്ചു. 67 വയസ്സായിരുന്നു. ​ഹൃദയാഘാതെ തുടർന്ന് ചൊവ്വാഴ്ച രാത്രി സുഷമ സ്വരാജിനെ ദില്ലി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കുറച്ച് നാളായി ആരോഗ്യ നില തൃപ്തികരമല്ലായിരുന്നു. 2016ൽ സുഷമ വൃക്കമാറ്റൽ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. 2019-ലെ തെരഞ്ഞെടുപ്പിൽ അനാരോഗ്യം കാരണം സുഷമ വിട്ടുനില്‍ക്കുകയായിരുന്നു. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്, കേന്ദ്രമന്ത്രിമാരായ ഹർഷവർധൻ, നിതിൻ ​ഗഡ്കരി എന്നിവർ എയിംസിൽ എത്തിയിട്ടുണ്ട്. ആദ്യ നരേന്ദ്ര മോദി മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായിരുന്നു സുഷമ സ്വരാജ്. ദില്ലിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയും ഹരിയാനയിലെ…

Read More
Click Here to Follow Us