സോണിയ ഗാന്ധിയെ വെല്ലുവിളിച്ച് ബെള്ളാരിയിലെത്തി;കന്നഡയിൽ സംസാരിച്ച് കന്നഡികരെ കയ്യിലെടുത്തു.

ബെംഗളൂരു : ഇന്നലെ അന്തരിച്ച മുതിർന്ന ബിജെപി നേതാവിനെ മലയാളികളിലധികവും ഓർക്കുന്നത് നല്ല പ്രകടനം കാഴ്ചവെച്ച വിദേശകാര്യ മന്ത്രി എന്ന നിലക്കായിരിക്കും. എന്നാൽ സുഷമ സ്വരാജ്കന്നഡികരുടെ ഹൃദയത്തിൽ ഇടം നേടിയത് അതിനും മുൻപാണ്.

1999ൽ വലിയ രാഷ്ട്രീയ ചരിത്രമുറങ്ങുന്ന ബെളളാരി (പഴയ ബെല്ലാരി) യിൽ കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയാഗാന്ധി മൽസരിക്കാൻ തീരുമാനിച്ചപ്പോൾ, അവരെ നേരിടാൻ ബിജെപി നിയോഗിച്ചത് തീപ്പൊരി നേതാവായ സുഷമ സ്വരാജിനെ ആയിരുന്നു.

ഉത്തരേന്ത്യക്കാർ പഠിക്കാൻ വളരെ ബുദ്ധിമുട്ടുള്ള ഭാഷകളിൽ ഒന്നായ കന്നട പഠിച്ച് ഓരോ പ്രചരണ വേദികളിലും മുഴു നീള കന്നട പ്രസംഗങ്ങൾ നടത്തി കന്നഡിഗരെ എടുത്താണ് ഹിന്ദി ഹൃദയഭൂമിയിൽ നിന്നുള്ള നേതാവ് തിരിച്ചുപോയത്.

കോൺഗ്രസിൻറെ പരമ്പരാഗത മണ്ഡലമായ ബെളളാരിയിൽ സോണിയ ഗാന്ധിയോട് പരാജയപ്പെട്ടുവെങ്കിലും 12 ദിവസത്തെ പ്രചാരണത്തിന് ഒടുവിൽ മൂന്നര ലക്ഷത്തോളം വോട്ട് നേടിയാണ് സുഷമ മടങ്ങിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us