രാജധാനി എക്‌സ്പ്രസില്‍ വിദ്യാര്‍ഥിനിയെ ടിക്കറ്റ് എക്സാമിനറും പാൻട്രി ജീവനക്കാരും ചേർന്ന് ലൈംഗികമായി ഉപദ്രവിച്ചുവെന്ന് പരാതി!!

ന്യൂഡൽഹി: രാജധാനി എക്‌സ്പ്രസില്‍ വിദ്യാര്‍ഥിനിയെ ടിക്കറ്റ് എക്സാമിനറും പാൻട്രി ജീവനക്കാരും ചേർന്ന് ലൈംഗികമായി ഉപദ്രവിച്ചുവെന്ന് പരാതി.

ഡൽഹി – റാഞ്ചി രാജധാനി എക്സ്പ്രസിലാണ് സംഭവം. ടിക്കറ്റ് എക്സാമിനറെ സസ്പെൻഡ് ചെയ്തുവെന്നും പാൻട്രി ജീവനക്കാരനെ ജോലിയിൽനിന്ന് മാറ്റി നിർത്തിയതായും റെയിൽവെ വൃത്തങ്ങൾ വാർത്താ ഏജൻസിയോട് പറഞ്ഞു.

സംഭവത്തെപ്പറ്റി റെയിൽവെ അന്വേഷണം തുടങ്ങി. മയക്കുമരുന്ന് നൽകിയ ശേഷമാണ് ഉപദ്രവിച്ചതെന്ന് വിദ്യാർഥിനിയുടെ പരിചയക്കാരി ട്വീറ്റ് ചെയ്തു. മയക്കുമരുന്ന് കലർത്തിയ ഐസ്ക്രീം നൽകി വിദ്യാർഥിനിയെ ബോധരഹിതയാക്കിയശേഷം ഉപദ്രവിച്ചുവെന്നാണ് സൂചന.

  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി

വിദ്യാർഥിനി ഭയന്ന് കഴിയുകയാണെന്നും നിയമ നടപടികളുമായി മുന്നോട്ടുപോയാൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുമോയെന്ന ആശങ്ക അവർക്കുണ്ടെന്നും റെയിൽവെ മന്ത്രിയേയും ഉന്നത റെയിൽവെ ഉദ്യോഗസ്ഥരെയും ടാഗ് ചെയ്തുകൊണ്ടുള്ള ട്വീറ്റിൽ പറയുന്നു.

സംഭവത്തിൽ വിദ്യാർഥിനി പരാതി നൽകിക്കഴിഞ്ഞുവെന്നും ട്വീറ്റിൽ വെളിപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരിക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വന്നതിൽ ഐആർസിടിസി ഖേദം പ്രകടിപ്പിച്ചു. സംഭവത്തെപ്പറ്റി അന്വേഷണം നടത്തുകയാണെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.

  ബെംഗളൂരുവിൽ അപ്രതീക്ഷിത മഴ: കനത്ത ഗതാഗതക്കുരുക്ക്; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പരക്കെ മഴ മുന്നറിയിപ്പ്

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭാര്യയുമായുള്ള വഴക്ക്: ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള മകളെ അച്ഛൻ എറിഞ്ഞു കൊന്നു
[masterslider id="10"]

Related posts