ബെംഗളൂരു: കഴിഞ്ഞ ഒരാഴ്ചയായി തുടർച്ചയായി പെയ്തു കൊണ്ടിരിക്കുന്ന മഴയിൽ നഗരറോഡുകളിൽ പലയിടത്തും കുഴികളുടെ എണ്ണം കൂടി. കുഴികളിൽ വീണുള്ള അപകടത്തിന്റെ എണ്ണവും വർധിച്ചു. മൈസൂരു റോഡിൽ നായന്തഹള്ളി മുതൽ കെങ്കേരി വരെ ടാറിങ് തകർന്ന് മുപ്പതിലധികം കുഴികളാണ് രണ്ടുവശങ്ങളിലുമായി രൂപപ്പെട്ടിട്ടുള്ളത്. കുഴികൾ അടയ്ക്കാൻ വൈകുന്നതിന് ഹൈക്കോടതിയുടെ കടുത്ത വിമർശനം നേരിട്ട ബിബിഎംപി 80 ശതമാനം കുഴികളും ഏപ്രിലിൽ നികത്തിയെന്നാണ് അവകാശപ്പെടുന്നത്. അവശേഷിക്കുന്ന കുഴികൾ അടിയന്തരമായി നികത്താൻ ബന്ധപ്പെട്ട സോണൽ എൻജിനീയർമാർക്ക് നിർദേശം നൽകിയതായും ബിബിഎംപി ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥ് അറിയിച്ചു.
Read MoreTag: Rain
അടുത്ത 24 മണിക്കൂർ ജാഗ്രത നിർദേശം, അസാനി തീവ്രമാവും
തിരുവനന്തപുരം : അസാനി ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ചുഴലിക്കാറ്റ് കര തൊടാന്‍ സാധ്യത കുറവാണ്. അസാനി ചുഴലിക്കാറ്റിന്റെ സഞ്ചാരപാത കേരളത്തെ നേരിട്ട് ബാധിക്കില്ല. എന്നാലും സംസ്‌ഥാനത്ത് ഇന്ന് കനത്ത മഴക്ക് സാധ്യതയുള്ളതായി പറയുന്നു. ഇടിമിന്നലോടും ശക്‌തമായ കാറ്റോടും കൂടിയ മഴക്കാണ് സാധ്യത. കിഴക്കന്‍ മേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കും. മറ്റെന്നാളോടെ മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലും മഴ ശക്‌തി പ്രാപിക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ മല്‍സ്യ ബന്ധനത്തിന് പോയവര്‍ സുരക്ഷിത തീരങ്ങളിലേക്ക് മാറണമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം…
Read Moreനേരിയ മഴയിൽ വെള്ളത്തിലായി നഗരം
ബെംഗളൂരു: നഗരത്തിന്റെ പല ഭാഗങ്ങളിലും വ്യാഴാഴ്ച മൺസൂണിന് മുമ്പുള്ള നേരിയ തോതിൽ മഴ ലഭിച്ചു. ഇത് സാധാരണ ജീവിതത്തെ തടസ്സപ്പെടുത്തുകയും താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിലാക്കുകയും ചെയ്തു. സർജാപൂർ റോഡിൽ സ്ഥിതി ചെയ്യുന്ന റെയിൻബോ ഡ്രൈവ് എന്ന അപ്പാർട്ട്മെന്റ് സമുച്ചയത്തിന്റെ ഭാഗങ്ങളും വെള്ളത്തിനടിയിലായി. ബൊമ്മനഹള്ളി, മഹാദേവപുര, യെലഹങ്ക, ബംഗളൂരു സൗത്ത് എന്നിവിടങ്ങളിൽ 70 മില്ലിമീറ്റർ വരെ മഴ പെയ്തു. അതേസമയം നഗരത്തിന്റെ ഹൃദയ ഭാഗങ്ങളിൽ മഴയുടെ തീവ്രത കുറവായിരുന്നുവെന്ന് കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം (കെഎസ്എൻഡിഎംസി) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
Read Moreവെള്ളക്കെട്ട് തടയാൻ വാർഡ് തലത്തിൽ നടപടി സ്വീകരിക്കണം ; ബിബിഎംപി
ബെംഗളൂരു: അപ്രതീക്ഷിതമായി പെയ്യുന്ന മഴയിൽ വെള്ളക്കെട്ട് ഉണ്ടാകുന്നത് തടയാൻ വാർഡ് തലത്തിൽ നടപടികൾ സ്വീകരിക്കാൻ ചീഫ് എൻജിനീയർമാർക്ക് നിർദേശം നൽകി ബിബിഎംപി ചീഫ് കമ്മിഷണർ ഗൗരവ് ഗുപ്ത. കഴിഞ്ഞ ദിവസങ്ങളിലെ വേനൽമഴയിൽ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറിയ സാഹചര്യത്തിലാണ് വാർഡ്തലത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ നിർദേശം നൽകിയത്. കഴിഞ്ഞ ദിവസങ്ങളിൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിൽ ബിബിഎംപി സോണൽ എൻജിനീയർമാരെത്തിയെങ്കിലും കടുത്ത ജനരോഷമാണ് അവർക്ക് നേരിടേണ്ടി വന്നത്. അപകട ഭീഷണിയിലുള്ള മരങ്ങൾ കടപുഴകി വീണ് വാഹനങ്ങൾക്കും വീടുകൾക്കും വളരെയധികം നാശനഷ്ടങ്ങളാണ് സംഭവിച്ചത്. ഉണങ്ങി വീഴാൻ പാകത്തിൽ നിൽക്കുന്ന…
Read Moreതെരുവുകളെ വെള്ളത്തിനടിയിലാക്കി മൺസൂണിന് മുമ്പുള്ള മഴ
ബെംഗളൂരു: നഗരത്തിൽ നാശം വിതച്ച് ചൊവ്വാഴ്ച വൈകുന്നേരം തിരിച്ചെത്തിയ കനത്ത മഴ. മഴയിൽ ഒരു ഡസനോളം മരങ്ങളാണ് കടമുഴക്കി വീണത് തെരുവുകളിൽ വെള്ളപ്പൊക്കത്തിനു കാരണമാവുകയും ഗതാഗതം മന്ദഗതിയിലാകാണും ചെയ്തു. താഴ്ന്ന പ്രദേശങ്ങളിലെ അണ്ടർപാസുകൾ വെള്ളത്തിനടിയിലായി, കന്റോൺമെന്റ് റെയിൽവേ സ്റ്റേഷൻ, ഫ്രേസർ ടൗൺ, വസന്തനഗർ എന്നിവിടങ്ങളിലെ അണ്ടർപാസുകളാണ് ഏറ്റവും കൂടുതൽ ബാധിച്ചത്. ശിവാജിനഗർ, കണ്ണിംഗ്ഹാം റോഡ്, ബിടിഎം ലേഔട്ട്, ജെപി നഗർ, കോറമംഗല എന്നിവിടങ്ങളിലാണ് മരം വീണത്. ബിബിഎംപിയുടെ റെസ്‌ക്യൂ ആൻഡ് റിലീഫ് ടീമുകൾ പ്രവർത്തനമാരംഭിക്കുകയും ഇവിടങ്ങളിൽ വീണ മരങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. പകൽ…
Read Moreപൊള്ളുന്ന വിലയിലേക്ക് തക്കാളി
ബെംഗളൂരു: സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിൽ തക്കാളി കൃഷി നശിച്ചു. കിലോയ്ക്ക് 40 മുതൽ 50 വരെ വിലയുണ്ടായിരുന്ന തക്കാളിക്ക് ഇപ്പോൾ 70 രൂപയായി ഉയർന്നു. ബെംഗളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതിദിനം 60-70 ലോറി തക്കാളികൾ വിപണിയിലേക്ക് എത്തുന്നതാണ്. വിളവ് കുറവായതിനാൽ 20 മുതൽ 30 വരെ ലോഡുകളാണ് ഇപ്പോൾ വരുന്നത്. നിലവിൽ മഹാരാഷ്ട്ര നാസിക്കിൽ നിന്നുള്ള തക്കാളി ബെംഗളൂരുവിലേക്ക് വരുന്നതിനാൽ വില അൽപ്പം നിയന്ത്രണത്തിലാണ്. പഴം-പച്ചക്കറി വ്യാപാരികളുടെ അസോസിയേഷൻ പ്രസിഡന്റ് ഗോപി അറിയിച്ചു. തക്കാളി വില…
Read Moreഅടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത 5 ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശമുള്ളതിനാല്‍ പൊതുജനങ്ങള്‍ ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 10 വരെ തുറസായ സ്ഥലങ്ങളില്‍ പോകരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Read Moreഅസാമിൽ ദുരന്തം വിതച്ച് മഴയും കാറ്റും മിന്നലും; മരണം 20 കടന്നു
അസം; ദുരന്തം വിതച്ച് മഴയ്‌ക്കൊപ്പം കൊടുങ്കാറ്റും ഇടിമിന്നലും അസാമിൽ നാശം വിതച്ചു. ഇതുവരെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 20 ആയതായി ദുരന്ത നിവാരണ അതോരിറ്റി അറിയിച്ചു. കനത്ത മഴയില്‍ സംസ്ഥാനത്തെ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. മാര്‍ച്ച് അവസാനം മുതല്‍ തന്നെ ശക്തിപ്രാപിച്ച കാറ്റിലും മഴയിലും ഇടിമിന്നലിലുമാണ് മരണങ്ങള്‍. അസമിലെ 22 ജില്ലകളില്‍ 1,410 ഗ്രാമങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 95,239 ജനങ്ങളെ കൊടുങ്കാറ്റും ഇടിമിന്നലും നേരിട്ട് ബാധിച്ചതായാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്ക്. ഈ മാസം 14 മുതലാണ് കാറ്റും മിന്നലും ശക്തമായത്. …
Read Moreവീണ്ടും രാത്രി മഴ; കടപുഴകിവീണ് മരങ്ങളും വെള്ളത്തിലായി തെരുവുകളും
ബെംഗളൂരു: തിങ്കളാഴ്ചയും ഇടിമിന്നലും മഴയും തുടർന്നതോടെ ബെംഗളൂരുവിൽ മരങ്ങൾ വീഴുകയും തെരുവുകൾ വെള്ളത്തിലാവുകയും ഗതാഗതക്കുരുക്ക് എന്നിവ ഉണ്ടായ മറ്റൊരു രാത്രിയായി. വൈകുന്നേരം ഒരു മണിക്കൂറോളമാണ് പലയിടങ്ങളിലും മഴ പെയ്തത്. തെക്കൻ ബെംഗളൂരുവിലെ വിദ്യാപീഠ വാർഡിൽ 35.50 മില്ലീമീറ്ററും കെങ്കേരിയിൽ 32 മില്ലീമീറ്ററും മഴ ലഭിച്ചു. വടക്കൻ ബെംഗളൂരുവിലെ ജക്കൂരിലും വിദ്യാരണ്യപുരയിലും യഥാക്രമം 26.50 മില്ലീമീറ്ററും 24.50 മില്ലീമീറ്ററും മഴ ലഭിച്ചു. കെഎസ്എൻഡിഎംസി ഡാഷ്ബോർഡ് പ്രകാരം അഞ്ജനപുരയിലും ഹോറമാവിലും രാത്രി 9 വരെ 23.50 മില്ലിമീറ്റർ മഴ ലഭിച്ചു. രാവിലെ ബിബിഎംപിയുടെ സ്‌പോട്ട് പരിശോധന നടത്തി.…
Read Moreബെംഗളൂരുവിൽ തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ
ബെംഗളൂരു: വ്യാഴാഴ്ച തുടർച്ചയായ രണ്ടാം ദിവസവും നഗരത്തിൽ കനത്ത മഴ പെയ്തു. രണ്ട് മണിക്കൂറോളം നീണ്ടുനിന്ന സായാഹ്ന മഴയിൽ തെക്കൻ ബെംഗളൂരുവിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ബുധനാഴ്ച നഗരത്തിൽ ശരാശരി 8.5 മില്ലിമീറ്റർ മഴ ലഭിച്ചപ്പോൾ വ്യാഴാഴ്ച 12 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. കനത്ത മഴയെത്തുടർന്ന് ബന്നാർഘട്ട റോഡ്, ചാമരാജ്പേട്ട്, കത്രിഗുപ്പെ ബാസ്‌ക്കറ്റ്‌ബോൾ ഗ്രൗണ്ട്, യശ്വന്ത്പൂർ എന്നീ അഞ്ച് സ്ഥലങ്ങളിലെങ്കിലും മരങ്ങൾ കടപുഴകി വീണതായി ബൃഹത് ബെംഗളൂരു മഹാനഗര പാലികയിലെ (ബിബിഎംപി) ഉദ്യോഗസ്ഥർ അറിയിച്ചു. ബനശങ്കരി II സ്റ്റേജിലെ കാമാഖ്യ തിയേറ്ററിന് ചുറ്റുമുള്ള താഴ്ന്ന…
Read More