ബെംഗളൂരുവിൽ തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ

ബെംഗളൂരു: വ്യാഴാഴ്ച തുടർച്ചയായ രണ്ടാം ദിവസവും നഗരത്തിൽ കനത്ത മഴ പെയ്തു. രണ്ട് മണിക്കൂറോളം നീണ്ടുനിന്ന സായാഹ്ന മഴയിൽ തെക്കൻ ബെംഗളൂരുവിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ബുധനാഴ്ച നഗരത്തിൽ ശരാശരി 8.5 മില്ലിമീറ്റർ മഴ ലഭിച്ചപ്പോൾ വ്യാഴാഴ്ച 12 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.

കനത്ത മഴയെത്തുടർന്ന് ബന്നാർഘട്ട റോഡ്, ചാമരാജ്പേട്ട്, കത്രിഗുപ്പെ ബാസ്‌ക്കറ്റ്‌ബോൾ ഗ്രൗണ്ട്, യശ്വന്ത്പൂർ എന്നീ അഞ്ച് സ്ഥലങ്ങളിലെങ്കിലും മരങ്ങൾ കടപുഴകി വീണതായി ബൃഹത് ബെംഗളൂരു മഹാനഗര പാലികയിലെ (ബിബിഎംപി) ഉദ്യോഗസ്ഥർ അറിയിച്ചു. ബനശങ്കരി II സ്റ്റേജിലെ കാമാഖ്യ തിയേറ്ററിന് ചുറ്റുമുള്ള താഴ്ന്ന പ്രദേശങ്ങളിലെ താമസക്കാരാണ് വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്തതെന്ന് ബിബിഎംപി കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

  മേയ് ഒന്ന് മുതൽ സാധാരണക്കാർക്ക് മറ്റൊരു ഇരുട്ടടി; മദ്യവില അഞ്ചാം തവണയും കൂടും; പുതുക്കിയ നിരക്ക് അറിയാൻ വായിക്കാം

കർണാടക സ്റ്റേറ്റ് നാച്ചുറൽ ഡിസാസ്റ്റർ മോണിറ്ററിംഗ് സെല്ലിന്റെ (കെഎസ്എൻഡിഎംസി) കണക്കുകൾ പ്രകാരം, പാം ഗ്രോവ് റോഡ്, എജിപുര, എച്ച്എസ്ആർ സെക്ടർ 2, 3, ബിലേകഹള്ളിയിലെ അനുഗ്രഹ ലേഔട്ട്, ബന്നാർഘട്ട റോഡിലെ അരകെരെയുടെ ചില ഭാഗങ്ങൾ, ആർആർ നഗറിലെ ബിഇഎംഎൽ ലേഔട്ട്, ഹൊസകെരെഹള്ളി എന്നിവിടങ്ങളിൽ കനത്ത വെള്ളപ്പൊക്കമുണ്ടായി. യെലച്ചനഹള്ളിക്ക് സമീപം ഓട നിറഞ്ഞ് കവിഞ്ഞതിനെ തുടർന്ന് 50 ഓളം വീടുകളിൽ വെള്ളം കയറി. വൈദ്യുതി ഉപകരണങ്ങൾക്കും ഫർണിച്ചറുകൾക്കും കേടുപാടുകൾ സംഭവിച്ചതായും നാട്ടുകാർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു നിവാസികളേ, ശ്രദ്ധിക്കുക; നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം; ഇതര വഴികൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യുഡിഎഫിന് കേരള ജനത ചരിത്ര വിജയം നൽകും; രമേശ്‌ ചെന്നിത്തല
[masterslider id="10"]

Related posts

Click Here to Follow Us