തിരുവനന്തപുരം: കേരളത്തിൽ മൂന്ന് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ഏഴ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാല് ജില്ലകളിലാണ് യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പൊന്നുമില്ല. എന്നാൽ രാവിലെ മുതൽത്തന്നെ കനത്ത മഴയാണ് തിരുവനന്തപുരത്ത് പെയ്യുന്നത്. മധ്യരേകേരളത്തിലും വടക്കൻ കേരളത്തിലും മഴ ശക്തമാകും. മണിക്കൂറിൽ 30 മുതൽ 40 വരെ കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശിയടിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലുമുണ്ടാകും. മണ്ണിടിച്ചിൽ ശക്തമായതിനാൽ…
Read MoreTag: Rain
കേരളത്തില്‍ ഇന്നും അതിതീവ്ര മഴ
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും അതി ശക്തമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതി തീവ്ര മഴക്കും സാധ്യത. വടക്കന്‍ കേരളത്തിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. മലയോര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. സംസ്ഥാനത്ത് 27ന് കാലവര്‍ഷം തുടങ്ങാന്‍ സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്താെട്ടാകെ ഇന്ന് വ്യാപകമായി മഴ പെയ്യും. അറബിക്കടലിലെയും ബംഗാള്‍ ഉള്‍ക്കടലിലെയും ചക്രവാതച്ചുഴിയെ തുടര്‍ന്നുണ്ടായ ശക്തമായ…
Read Moreമഴയിൽ കുതിർന്ന് കേരളം; 24 മണിക്കൂറിനിടെ റെക്കോർഡ് മഴ
തിരുവനന്തപുരം: ഇടവമാസം പിറന്ന ദിവസം തന്നെ ഇടവപ്പാതിക്കു സമാനമായ മഴയിൽ മുങ്ങിക്കുളിച്ച് കേരളം. പതിവിലും ഒരാഴ്ച മുൻപേ കാല വർഷത്തിനു മുൻപുള്ള വേനൽമഴ ശക്തമായതോടെ സംസ്ഥാനമെങ്ങും കനത്ത മഴയിൽ കുതിർന്നു. ഞായറാഴ്ച രാവില എട്ടിന് അവസാനിച്ച 24 മണിക്കൂറിൽ സംസ്ഥാനത്തു പെയ്തിറങ്ങിയത് മേയ് മാസത്തിലെ തന്നെ റെക്കോർഡ് മഴയാണ്. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലാണ് ഏറ്റവും ശക്തമായ മഴ രേഖപ്പെടുത്തിയത്; 200 മില്ലീമീറ്റർ (20 സെന്റീമീറ്റർ). _മറ്റിടങ്ങളിലെ കനത്ത മഴയുടെ കണക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് (ഐഎംഡി) രേഖപ്പെടുത്തിയത് ഇങ്ങനെ_ (സെന്റീമീറ്ററിൽ): ആലുവ 19,…
Read Moreവെള്ളപ്പൊക്കം, സർജാപൂരിലെ റെയിൻബോ ഡ്രൈവ് നിവാസികൾ പരാതി നൽകി
ബെംഗളൂരു: 35-ലധികം വീടുകളുള്ള ബെംഗളൂരുവിലെ സർജാപൂരിലെ റെയിൻബോ ഡ്രൈവ് ലേഔട്ടിലെ താമസക്കാർ മഴക്കാലത്ത് തങ്ങളുടെ പ്രദേശത്ത് നിരന്തരമായ വെള്ളപ്പൊക്കത്തെക്കുറിച്ച് വിവരിച്ചുകൊണ്ട് മഹാദേവപുര എംഎൽഎ അരവിന്ദ് ലിംബാവലിക്ക് പരാതി നൽകി. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ വെള്ളപ്പൊക്കത്തെക്കുറിച്ച് എംഎൽഎ അറിയിച്ചു. ആ വെള്ളപ്പൊക്കം താമസക്കാരെ 20 മണിക്കൂറിലധികം ബുദ്ധിമുട്ടിലാക്കിയിരുന്നതായും പരാതിയിൽ പറഞ്ഞു. മഴ, വെള്ളപ്പൊക്കം, വൈദ്യുതി മുടക്കം, എന്നിവ സർജാപൂർ മെയിൻ റോഡിലെ റെയിൻബോ ഡ്രൈവ് ലേഔട്ട് സ്ഥിരമായുള്ള പ്രശ്നങ്ങൾ ആണ്. 1000-ത്തിലധികം ആളുകളാണ് ഈ ഏരിയയിൽ താമസക്കാരായി ഉള്ളത്. 2022 മെയ് 5-ന് മൺസൂണിന് മുമ്പുള്ള…
Read Moreഏറ്റവും കൂടിയ തണുപ്പ് രേഖപ്പെടുത്തി ബെംഗളൂരു നഗരം
ബെംഗളൂരു: അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ ബെംഗളൂരുവില്‍ ഏറ്റവും കൂടിയ തണുപ്പ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. ഇക്കഴിഞ്ഞ 22 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ തണുപ്പുള്ള ദിവസമായിരുന്നു ഇന്നലെ . ചൊവ്വാഴ്ച ബെംഗളൂരുവില്‍ പെയ്ത മഴയില്‍ താപനില 24.3 ഡിഗ്രി സെല്‍ഷ്യസ് എന്ന നിലയിലേക്ക് കുറയുകയായിരുന്നു. ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ ബെംഗളൂരു നഗരത്തില്‍ 3.5 മില്ലിമീറ്റര്‍ മഴയും ശക്തമായ കാറ്റും ഉണ്ടായി. ഇതിനു പുറമേ അന്തരീക്ഷം മേഘാവൃതമായ രീതിയിലാണ് കാണപ്പെട്ടത്. താപനില 21.9 ഡിഗ്രി സെല്‍ഷ്യസില്‍ നിന്നും 20.2 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞു. അതേസമയം, വരുന്ന 24…
Read Moreമഴയിൽ റോഡിലെ കുഴികൾ കൂടി, ബിബിഎംപി യെ വിമർശിച്ച് ഹൈക്കോടതി
ബെംഗളൂരു: കഴിഞ്ഞ ഒരാഴ്ചയായി തുടർച്ചയായി പെയ്തു കൊണ്ടിരിക്കുന്ന മഴയിൽ നഗരറോഡുകളിൽ പലയിടത്തും കുഴികളുടെ എണ്ണം കൂടി. കുഴികളിൽ വീണുള്ള അപകടത്തിന്റെ എണ്ണവും വർധിച്ചു. മൈസൂരു റോഡിൽ നായന്തഹള്ളി മുതൽ കെങ്കേരി വരെ ടാറിങ് തകർന്ന് മുപ്പതിലധികം കുഴികളാണ് രണ്ടുവശങ്ങളിലുമായി രൂപപ്പെട്ടിട്ടുള്ളത്. കുഴികൾ അടയ്ക്കാൻ വൈകുന്നതിന് ഹൈക്കോടതിയുടെ കടുത്ത വിമർശനം നേരിട്ട ബിബിഎംപി 80 ശതമാനം കുഴികളും ഏപ്രിലിൽ നികത്തിയെന്നാണ് അവകാശപ്പെടുന്നത്. അവശേഷിക്കുന്ന കുഴികൾ അടിയന്തരമായി നികത്താൻ ബന്ധപ്പെട്ട സോണൽ എൻജിനീയർമാർക്ക് നിർദേശം നൽകിയതായും ബിബിഎംപി ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥ് അറിയിച്ചു.
Read Moreഅടുത്ത 24 മണിക്കൂർ ജാഗ്രത നിർദേശം, അസാനി തീവ്രമാവും
തിരുവനന്തപുരം : അസാനി ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ചുഴലിക്കാറ്റ് കര തൊടാന്‍ സാധ്യത കുറവാണ്. അസാനി ചുഴലിക്കാറ്റിന്റെ സഞ്ചാരപാത കേരളത്തെ നേരിട്ട് ബാധിക്കില്ല. എന്നാലും സംസ്‌ഥാനത്ത് ഇന്ന് കനത്ത മഴക്ക് സാധ്യതയുള്ളതായി പറയുന്നു. ഇടിമിന്നലോടും ശക്‌തമായ കാറ്റോടും കൂടിയ മഴക്കാണ് സാധ്യത. കിഴക്കന്‍ മേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കും. മറ്റെന്നാളോടെ മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലും മഴ ശക്‌തി പ്രാപിക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ മല്‍സ്യ ബന്ധനത്തിന് പോയവര്‍ സുരക്ഷിത തീരങ്ങളിലേക്ക് മാറണമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം…
Read Moreനേരിയ മഴയിൽ വെള്ളത്തിലായി നഗരം
ബെംഗളൂരു: നഗരത്തിന്റെ പല ഭാഗങ്ങളിലും വ്യാഴാഴ്ച മൺസൂണിന് മുമ്പുള്ള നേരിയ തോതിൽ മഴ ലഭിച്ചു. ഇത് സാധാരണ ജീവിതത്തെ തടസ്സപ്പെടുത്തുകയും താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിലാക്കുകയും ചെയ്തു. സർജാപൂർ റോഡിൽ സ്ഥിതി ചെയ്യുന്ന റെയിൻബോ ഡ്രൈവ് എന്ന അപ്പാർട്ട്മെന്റ് സമുച്ചയത്തിന്റെ ഭാഗങ്ങളും വെള്ളത്തിനടിയിലായി. ബൊമ്മനഹള്ളി, മഹാദേവപുര, യെലഹങ്ക, ബംഗളൂരു സൗത്ത് എന്നിവിടങ്ങളിൽ 70 മില്ലിമീറ്റർ വരെ മഴ പെയ്തു. അതേസമയം നഗരത്തിന്റെ ഹൃദയ ഭാഗങ്ങളിൽ മഴയുടെ തീവ്രത കുറവായിരുന്നുവെന്ന് കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം (കെഎസ്എൻഡിഎംസി) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
Read Moreവെള്ളക്കെട്ട് തടയാൻ വാർഡ് തലത്തിൽ നടപടി സ്വീകരിക്കണം ; ബിബിഎംപി
ബെംഗളൂരു: അപ്രതീക്ഷിതമായി പെയ്യുന്ന മഴയിൽ വെള്ളക്കെട്ട് ഉണ്ടാകുന്നത് തടയാൻ വാർഡ് തലത്തിൽ നടപടികൾ സ്വീകരിക്കാൻ ചീഫ് എൻജിനീയർമാർക്ക് നിർദേശം നൽകി ബിബിഎംപി ചീഫ് കമ്മിഷണർ ഗൗരവ് ഗുപ്ത. കഴിഞ്ഞ ദിവസങ്ങളിലെ വേനൽമഴയിൽ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറിയ സാഹചര്യത്തിലാണ് വാർഡ്തലത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ നിർദേശം നൽകിയത്. കഴിഞ്ഞ ദിവസങ്ങളിൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിൽ ബിബിഎംപി സോണൽ എൻജിനീയർമാരെത്തിയെങ്കിലും കടുത്ത ജനരോഷമാണ് അവർക്ക് നേരിടേണ്ടി വന്നത്. അപകട ഭീഷണിയിലുള്ള മരങ്ങൾ കടപുഴകി വീണ് വാഹനങ്ങൾക്കും വീടുകൾക്കും വളരെയധികം നാശനഷ്ടങ്ങളാണ് സംഭവിച്ചത്. ഉണങ്ങി വീഴാൻ പാകത്തിൽ നിൽക്കുന്ന…
Read Moreതെരുവുകളെ വെള്ളത്തിനടിയിലാക്കി മൺസൂണിന് മുമ്പുള്ള മഴ
ബെംഗളൂരു: നഗരത്തിൽ നാശം വിതച്ച് ചൊവ്വാഴ്ച വൈകുന്നേരം തിരിച്ചെത്തിയ കനത്ത മഴ. മഴയിൽ ഒരു ഡസനോളം മരങ്ങളാണ് കടമുഴക്കി വീണത് തെരുവുകളിൽ വെള്ളപ്പൊക്കത്തിനു കാരണമാവുകയും ഗതാഗതം മന്ദഗതിയിലാകാണും ചെയ്തു. താഴ്ന്ന പ്രദേശങ്ങളിലെ അണ്ടർപാസുകൾ വെള്ളത്തിനടിയിലായി, കന്റോൺമെന്റ് റെയിൽവേ സ്റ്റേഷൻ, ഫ്രേസർ ടൗൺ, വസന്തനഗർ എന്നിവിടങ്ങളിലെ അണ്ടർപാസുകളാണ് ഏറ്റവും കൂടുതൽ ബാധിച്ചത്. ശിവാജിനഗർ, കണ്ണിംഗ്ഹാം റോഡ്, ബിടിഎം ലേഔട്ട്, ജെപി നഗർ, കോറമംഗല എന്നിവിടങ്ങളിലാണ് മരം വീണത്. ബിബിഎംപിയുടെ റെസ്‌ക്യൂ ആൻഡ് റിലീഫ് ടീമുകൾ പ്രവർത്തനമാരംഭിക്കുകയും ഇവിടങ്ങളിൽ വീണ മരങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. പകൽ…
Read More