ബെംഗളൂരു: കഴിഞ്ഞ ഒരാഴ്ചയായി തുടർച്ചയായി പെയ്തു കൊണ്ടിരിക്കുന്ന മഴയിൽ നഗരറോഡുകളിൽ പലയിടത്തും കുഴികളുടെ എണ്ണം കൂടി. കുഴികളിൽ വീണുള്ള അപകടത്തിന്റെ എണ്ണവും വർധിച്ചു.
മൈസൂരു റോഡിൽ നായന്തഹള്ളി മുതൽ കെങ്കേരി വരെ ടാറിങ് തകർന്ന് മുപ്പതിലധികം കുഴികളാണ് രണ്ടുവശങ്ങളിലുമായി രൂപപ്പെട്ടിട്ടുള്ളത്. കുഴികൾ അടയ്ക്കാൻ വൈകുന്നതിന് ഹൈക്കോടതിയുടെ കടുത്ത വിമർശനം നേരിട്ട ബിബിഎംപി 80 ശതമാനം കുഴികളും ഏപ്രിലിൽ നികത്തിയെന്നാണ് അവകാശപ്പെടുന്നത്.
അവശേഷിക്കുന്ന കുഴികൾ അടിയന്തരമായി നികത്താൻ ബന്ധപ്പെട്ട സോണൽ എൻജിനീയർമാർക്ക് നിർദേശം നൽകിയതായും ബിബിഎംപി ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥ് അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.