മഴയിൽ കുതിർന്ന് കേരളം; 24 മണിക്കൂറിനിടെ റെക്കോർഡ് മഴ

തിരുവനന്തപുരം: ഇടവമാസം പിറന്ന ദിവസം തന്നെ ഇടവപ്പാതിക്കു സമാനമായ മഴയിൽ മുങ്ങിക്കുളിച്ച് കേരളം. പതിവിലും ഒരാഴ്ച മുൻപേ കാല വർഷത്തിനു മുൻപുള്ള വേനൽമഴ ശക്തമായതോടെ സംസ്ഥാനമെങ്ങും കനത്ത മഴയിൽ കുതിർന്നു. ഞായറാഴ്ച രാവില എട്ടിന് അവസാനിച്ച 24 മണിക്കൂറിൽ സംസ്ഥാനത്തു പെയ്തിറങ്ങിയത് മേയ് മാസത്തിലെ തന്നെ റെക്കോർഡ് മഴയാണ്. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലാണ് ഏറ്റവും ശക്തമായ മഴ രേഖപ്പെടുത്തിയത്; 200 മില്ലീമീറ്റർ (20 സെന്റീമീറ്റർ).

 

_മറ്റിടങ്ങളിലെ കനത്ത മഴയുടെ കണക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് (ഐഎംഡി) രേഖപ്പെടുത്തിയത് ഇങ്ങനെ_

  'ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകൂ'; വേഷംമാറിയെത്തിയ മന്ത്രിയോട് തട്ടിക്കയറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ

(സെന്റീമീറ്ററിൽ):

ആലുവ 19, ഇരിങ്ങാലക്കുട 17, കൊച്ചി സിയാൽ വിമാനത്താവളം 17, ആലപ്പുഴ 16, എറണാകുളം സൗത്ത് 15, പറവൂർ 15, തൃശൂർ വിന്താല 14, കൊല്ലം കല്ലട 13, വർക്കല 13, കൊല്ലം 12, തിരുവനന്തപുരം 12, പെരുമ്പാവൂർ 12, പുനലൂർ 12, കുമരകം 11, മങ്കൊമ്പ് 11, വെള്ളായണി 11, ചെറുതോണി 11, മാവേലിക്കര 11, ചാലക്കുടി 10, കോന്നി 10, ചേർത്തല 10, നെയ്യാറ്റിൻകര 10.

 

അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ ഏറിയും കുറഞ്ഞും മഴ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കു പടിഞ്ഞാറൻ കാറ്റ് ശക്തമാതയോടെ കാലവർഷ സമാനമായ മഴമേഘങ്ങളാണ് കേരളത്തിന്റെ പശ്ചിമ തീരത്ത് എത്തിയിരിക്കുന്നത്. ഇടവം പിറന്ന ദിവസം തന്നെ ഇടവപ്പാതി എത്തിയ പ്രതീതി. പകൽ താപനിലയിലും ഗണ്യമായ കുറവുണ്ടായതോടെ കടുത്ത ചൂടിന്റെ പിടിയിൽനിന്നും സംസ്ഥാനത്തിന് താൽക്കാലിക മോചനമായി.

  കൈവിലങ്ങോടെ പോലീസിനെ തള്ളിമാറ്റി ആ പായച്ചിൽ! കുപ്രസിദ്ധ കുറ്റവാളിയുടെ സിനിമാറ്റിക് രക്ഷപ്പെടൽ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ തടാകത്തിലേക്ക് മെഡിക്കൽ മാലിന്യം തള്ളി; ഡോക്ടർക്കെതിരെ കേസ്
[masterslider id="10"]

Related posts