പ്രധാനമന്ത്രിയെ വധിക്കാൻ ശ്രമം, പാട്നയിൽ മൂന്നിടങ്ങളിൽ എൻഐഎ റെയ്ഡ്

പാട്ന : പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാനും രാജ്യത്ത് ഭീകര പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും ശ്രമം നടത്തിയതുമായി ബന്ധപ്പെട്ട് പാട്നയിൽ മൂന്നിടത്ത് എൻഐഎ റെയ്ഡ് നടത്തി. ഭീകര പ്രവർത്തനങ്ങളുമായി പങ്കുള്ളതായി സംശയമുള്ള മൂന്ന് പേരുടെ വീടുകൾ കേന്ദ്രീകരിച്ച്‌ ഇന്ന് രാവിലെയാണ് എൻഐഎ സംഘം തെരച്ചിൽ നടത്തിയത്. ദർബംഗ സ്വദേശികളായ നൂറുദ്ദീൻ, സനാവുല്ല, മുസ്തഖീം എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്. നൂറുദ്ദീനെ അടുത്തിടെ ലഖ്നൗവിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു . ഇയാൾ പാട്നയിലെ ജയിലിലാണ്. അതേസമയം സനാവുല്ലയും മുസ്തഖീമും ഒളിവിലാണ്. ഇവർക്കായുള്ള തെരച്ചിലും ശക്തമാക്കിയിട്ടുണ്ട്. ഇവരുമായി ബന്ധമുള്ള ആളുകളുടെ…

Read More

ഹിജാബിന്റെ പേരിൽ ഉണ്ടായ പ്രശ്നങ്ങളിൽ എൻ ഐ എ അന്വേഷണം വേണം, കേന്ദ്രമന്ത്രി

ബെംഗളൂരു: കര്‍ണാടകയില്‍ ഹിജാബ് വിഷയത്തിന്റെ പേരില്‍ ഉണ്ടായ അക്രമ സംഭവങ്ങളില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര സഹമന്ത്രി ശോഭാ കരന്തലജെ. വിഷയത്തിലെ അന്താരാഷ്‌ട്ര ഇടപെടലുകള്‍ അന്വേഷണ വിധയമാക്കണമെന്നാണ് മന്ത്രിയുടെ ആവശ്യം. മംഗളൂരുവിലെ എന്‍ഐടിടിയില്‍ മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അവര്‍. ദക്ഷിണേന്ത്യയിലെ സമാധാനം ഇല്ലാതെയാക്കുന്നത് ആരാണെന്നും അതിനായി ആരെയൊക്കെ കരുവാക്കുന്നുണ്ടെന്നും പുറത്തു കൊണ്ട് വരണമെന്നും രാജ്യത്ത് സമാധാനം പുനർ സ്ഥാപിക്കണമെന്നും കരന്തലജെ ആവശ്യപ്പെട്ടു. ഹലാൽ വിഷയത്തിലും മന്ത്രി പ്രതികരണം അറിയിച്ചു

Read More

ഹർഷയുടെ കൊലപാതകം വർഗീയതയുടെ ഭാഗം; എൻഐഎ 

ബെംഗളൂരു; ഷിമോഗയില്‍ ബജ്‌റംഗ്ദള്‍ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവം ഹിജാബ് നിരോധനത്തെ തുടര്‍ന്നുണ്ടായ വര്‍ഗീയ സംഘര്‍ഷത്തിന്റെ ഭാഗമെന്ന് ദേശീയ അന്വേഷണ ഏജന്‍സി. ലോക്കല്‍ പോലിസിന്റെ പക്കലുള്ള തെളിവുകളും രേഖകളും കൈപ്പറ്റിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എന്‍ഐഎ ഉദ്യോഗസ്ഥര്‍. വര്‍ഗീയ സംഘകര്‍ഷം ഉണ്ടാക്കിയെടുക്കാനാണ് ഹര്‍ഷയെ കൊലപ്പെടുത്തിയതെന്ന നിഗമനം എന്‍ഐഎ അവരുടെ എഫ്‌ഐആറിലും രേഖപ്പെടുത്തി. കൊലയ്ക്കുപിന്നില്‍ ഇതുപോലൊരു കാരണമുണ്ടെന്ന് ആഭ്യന്തര മന്ത്രിയും അവകാശപ്പെട്ടു. വ്യക്തിപരമായ കാരണമല്ല കൊലയ്ക്കുപിന്നിലെന്ന് ബിജെപി എംഎല്‍എ സി ടി രവിയും അറിയിച്ചിരുന്നു. ഫെബ്രുവരി 20നാണ് ബജ്‌റംഗ്ദള്‍ നേതാവായ ഹര്‍ഷ കൊല്ലപ്പെട്ടത്. അതേസമയം ഹിജാബ് നിരോധനത്തിനെതിരേ…

Read More

ജഡ്ജിമാർക്ക് നേരെയുള്ള വധഭീഷണി ; കേസ് എൻഐഎ ക്ക് കൈമാറും

ബെംഗളൂരു: ഹിജാബ് വിധിയുമായി ബന്ധപ്പെട്ട് കര്‍ണാടക ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ വധഭീഷണി മുഴക്കിയ കേസ് എന്‍ഐഎയ്ക്ക് വിടാന്‍ കര്‍ണാടക സര്‍ക്കാര്‍ ആലോചനയിൽ. സംസ്ഥാന ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസുമായി ബന്ധപ്പെട്ട മറ്റ് വശങ്ങള്‍ കൂടി പരിഗണിക്കുന്നതിനാലാണ് എന്‍ഐഎയ്ക്ക് കേസ് കൈമാറാന്‍ ആലോചിക്കുന്നതെന്ന് അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. ചീഫ് ജസ്റ്റിസിന്  ഉള്‍പ്പെടെ ഭീഷണിയുണ്ടായിരുന്നുവെന്നും സിറ്റിംഗ് ജഡ്ജിമാരെ ഭീഷണിപ്പെടുത്തുന്ന പ്രവണത ശരിയായ നടപടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More

ഐഎസ് ബന്ധം; മംഗളൂരുവിൽ യുവതി അറസ്റ്റിൽ

ബെംഗളൂരു : ഉള്ളാൾ ഉൾപ്പെടെ ഇന്ത്യയിലുടനീളമുള്ള അഞ്ച് സ്ഥലങ്ങളിൽ എൻഐഎയും സംസ്ഥാന പോലീസും നടത്തിയ തിരച്ചിൽ ഏകദേശം അഞ്ച് മാസത്തിന് ശേഷം ഉള്ളാലിൽ നിന്നുള്ള ഒരു സ്ത്രീയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. അന്തരിച്ച എം.എൽ.എ ബി.എം ഇടിനബ്ബയുടെ ബന്ധുവും അന്തരിച്ച എം.എൽ.എയുമായ അനസ് അബ്ദുൾ റഹിമാന്റെ ഭാര്യ മറിയം എന്ന ദീപ്തി മർളയെ ആണ് തിങ്കളാഴ് ഉള്ളാളിൽ നിന്ന് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ദീപ്തിക്ക് ഐഎസ് കേഡറുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നു. കഴിഞ്ഞ തവണ അറസ്റ്റ് ചെയ്യാതിരുന്നതിന് കാരണം ദീപ്തി മുലയൂട്ടുന്ന…

Read More

തീവ്രവാദ ബന്ധം; ബെം​ഗളുരുവിൽ ഒരാൾ അറസ്റ്റിൽ

ബെം​ഗളുരു; തീവ്രവാദ ബന്ധം പുലർത്തിയ ഒരാൾ ബെം​ഗളുരുവിൽ പിടിയിലായി. ഐഎസുമായി ബന്ധമുള്ള മുഹമ്മദ് തൗഖീർ മഹ്മൂദ് (33) ആണ് പിടിയിലായത്. ഭീകര സംഘടനയായ ഐഎസുമായി ബന്ധം പുലർത്തിയതിന്റെ പേരിൽ നേരത്തെ തന്നെ സുബഹ് ഹമീദ്, മഹ്മൂദ്, ഇർഫാൻ നാസിർ, മുഹമ്മദ് ഷിഹാബ് എന്നിവർക്കെതിരെ എൻഐഎ കേസെടുത്തിരുന്നു.‌‌ തീവ്രവാദികൾക്കും തീവ്രവാദ പ്രവർത്തനങ്ങൾക്കുമായി മഹ്മൂ​ദും കൂട്ടാളികളും ചേർന്ന് പണം സംഘടിപ്പിച്ചിരുന്നു. കൂടാതെ ഐഎസിൽ ചേരാൻ സിറിയയിലേക്ക് യുവാക്കളെ അയക്കുകയും ചെയ്തിരുന്നു. 2013 ൽ ഇവർ ഐഎസിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നതായും എൻഐഎ ഉദ്യോ​ഗസ്ഥർ പറഞ്ഞു.

Read More

കോടതി വളപ്പിലെ സ്ഫോടനം; അൽഖായിദയുമായി ബന്ധമുള്ള മൂന്ന് പ്രതികൾക്ക് തടവുശിക്ഷ വിധിച്ചു

ബെം​ഗളുരു; കോടതി വളപ്പിലെ സ്ഫോടനത്തിൽ പ്രതികൾക്ക് തടവുശിക്ഷ വിധിച്ച് കോടതി. മൈസൂരു സിറ്റി സിവിൽ കോടതി പരിസരത്തുണ്ടായ ബോംബ് സ്ഫോടന കേസിലാണ് അൽഖായിദയുമായി ബന്ധമുള്ള മൂന്ന് പ്രതികൾക്ക് തടവുശിക്ഷ വിധിച്ചത്. നൈനാർ അബ്ബാസ് അലി എന്ന അപ്പാസ് അലി, സാംസൻ കരിം രാജ, ദാവൂദ് എന്നീ മധുര സ്വദേശികൾക്കാണ് ശിക്ഷ വിധിച്ചത്. നൈനാർ, ദാവൂദ് എന്നിവർക്ക് 43,000 , 38000 രൂപയും 10 വർഷവുമാണ് ശിക്ഷ. സാംസൻ കരിമിന് 5 വർഷം സാധാരണ തടവും 25,000 രൂപ പിഴയുമാണ് വിധിച്ചത്. മൂന്ന് പേരും കുറ്റക്കാരാണെന്ന് …

Read More

ബെം​ഗളുരു കലാപ കേസ്; ഒരു എസ്ഡിപിഐ പ്രവർത്തകനെക്കൂടി അറസ്റ്റ് ചെയ്ത് എൻഐഎ

ബെം​ഗളുരു; 4 പേരുടെ മരണത്തിനിടയാക്കിയ ബെം​ഗളുരു കലാപ കേസിൽ ഒരു എസ്ഡിപിഐ പ്രവർത്തകനെക്കൂടി അറസ്റ്റ് ചെയ്ത് എൻഐഎ. ഡിജെ ഹള്ളി പോലീസ് സ്റ്റേഷൻ തീവയ്പ്പുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. തബ്രേസാണ് (35) അറസ്റ്റിലായത്. കഴിഞ്ഞ 2020 ഓ​ഗസ്റ്റ് 11ന് ഡിജെ ഹള്ളി , കെജി ഹള്ളി പോലീസ് സ്റ്റേഷൻ പരിധികളിലായി നടന്ന കലാപത്തിൽ 68 എഫ്ഐആറുകളാണ് ഇട്ടത്. യുഎപിഎ ചുമത്തിയ കേസിലാണ് ഇപ്പോൾ എസ്ഡിപിഐ പ്രവർത്തകനെ പിടികൂടിയിരിക്കുന്നത്. പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകർ ആയ 109 പേരാണ് പ്രതിസ്ഥാനത്തുള്ളവർ. വിവാദ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലാണ് അക്രമം…

Read More

കർണാടകയിലും തമിഴ്നാട്ടിലും ഭീകരാക്രമണം അഴിച്ചു വിടാനുള്ള ശ്രമങ്ങൾ കൃത്യസമയത്ത് കണ്ടെത്തി കുറ്റപ്പത്രം സമർപ്പിച്ച് ‌എൻ.ഐ.എ.

ബെം​ഗളുരു; ബെം​ഗളുരു കേന്ദ്രീകരിച്ചുള്ള തീവ്രവാദ കേസ്, ദക്ഷിണേന്ത്യയിൽ തീവ്രവാദപ്രവർത്തനങ്ങൾക്കും ആക്രമണങ്ങൾക്കും പദ്ധതിയിട്ടുവെന്ന കേസിൽ ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ.) കുറ്റപത്രം സമർപ്പിച്ചു. ഇത്തരത്തിൽ കർണാടകത്തിലും തമിഴ്‌നാട്ടിലും ആക്രമണം നടത്താനും ഇസ്‌ലാമിക് സ്റ്റേറ്റ്(ഐ.എസ്.) ആശയങ്ങൾ പ്രചരിപ്പിക്കാനും തീവ്രവാദസംഘമുണ്ടാക്കി പ്രവർത്തിച്ചുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. തീവ്രവാദ കേസിലെ മുഖ്യപ്രതി ബെംഗളൂരു ഗുരുപ്പനപ്പാളയ സ്വദേശി മെഹബൂബ് പാഷ അടക്കം 17 പ്രതികളെ ഉൾപ്പെടുത്തിയാണ് ബെംഗളൂരു എൻ.ഐ.എ. പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമം, യു.എ.പി.എ. എന്നിവയിലെ വിവിധ വകുപ്പുകൾ അനുസരിച്ചുള്ള കുറ്റങ്ങളാണ് ഇവർക്കെതിരേ ചുമത്തിയത്. ഈ കേസിൽ ഇനിയും…

Read More

പൗരത്വനിയമ ഭേദഗതി ബിൽ വിരുദ്ധ പ്രക്ഷോഭത്തിനിടെ പാക് അനുകൂല മുദ്രാവാക്യം വിളിച്ച സംഭവം; കേസ് എൻ.ഐ.എ.യ്ക്കു കൈമാറണമെന്ന് ഹർജി

ബെം​ഗളുരു; പൗരത്വനിയമ ഭേദഗതി ബിൽ വിരുദ്ധ പ്രക്ഷോഭത്തിനിടെ പാക് അനുകൂല മുദ്രാവാക്യം വിളിച്ച അമൂല്യ ലിയോണയ്ക്കെതിരായ രാജ്യദ്രോഹക്കേസ് എൻ.ഐ.എ.യ്ക്കു കൈമാറണമെന്ന് ആവശ്യം. ലിയോണക്കെതിരായ രാജ്യദ്രോഹക്കേസ് എൻ.ഐ.എ.യ്ക്കു കൈമാറണമെന്നാവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയിൽ ഹർജി. മാണ്ഡ്യ സ്വദേശിയായ അഭിഭാഷകൻ എച്ച്.എൽ. വിശാല രഘുവാണ് ഹർജി നൽകിയത്. എന്നാൽ അമൂല്യയുടെ പ്രസംഗത്തിനുപിന്നിൽ ഏതെങ്കിലും ഉപദേശകസമിതിയുണ്ടോയെന്നും തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടോയെന്നും ഉറപ്പിക്കേണ്ടതുണ്ടെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. ഫെബ്രുവരി 20-ന് ഫ്രീഡം പാർക്കിൽ നടന്ന പ്രതിഷേധ പരിപാടിക്കിടെയാണ് അമൂല്യ ലിയോണ പാക് അനുകൂല മുദ്രാവാക്യം വിളിച്ചത്. വൻ പ്രതിഷേധം ഉയർത്തിയ സംഭവത്തെ തുടർന്ന് തുടർന്ന്…

Read More
Click Here to Follow Us