തീവ്രവാദ ബന്ധം; ബെം​ഗളുരുവിൽ ഒരാൾ അറസ്റ്റിൽ

ബെം​ഗളുരു; തീവ്രവാദ ബന്ധം പുലർത്തിയ ഒരാൾ ബെം​ഗളുരുവിൽ പിടിയിലായി. ഐഎസുമായി ബന്ധമുള്ള മുഹമ്മദ് തൗഖീർ മഹ്മൂദ് (33) ആണ് പിടിയിലായത്.

ഭീകര സംഘടനയായ ഐഎസുമായി ബന്ധം പുലർത്തിയതിന്റെ പേരിൽ നേരത്തെ തന്നെ സുബഹ് ഹമീദ്, മഹ്മൂദ്, ഇർഫാൻ നാസിർ, മുഹമ്മദ് ഷിഹാബ് എന്നിവർക്കെതിരെ എൻഐഎ കേസെടുത്തിരുന്നു.‌‌

  വിളിച്ചാൽ പോലീസ്‌ മിനിറ്റുകൾക്കകം മുന്നിൽ; കടുത്ത തീരുമാനവുമായി ബെംഗളൂരു പോലീസ്!

തീവ്രവാദികൾക്കും തീവ്രവാദ പ്രവർത്തനങ്ങൾക്കുമായി മഹ്മൂ​ദും കൂട്ടാളികളും ചേർന്ന് പണം സംഘടിപ്പിച്ചിരുന്നു. കൂടാതെ ഐഎസിൽ ചേരാൻ സിറിയയിലേക്ക് യുവാക്കളെ അയക്കുകയും ചെയ്തിരുന്നു.

2013 ൽ ഇവർ ഐഎസിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നതായും എൻഐഎ ഉദ്യോ​ഗസ്ഥർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വഴിമാറും 'നന്ദിനി'യും ട്രാൻസ്ഫോർമറുകളും; ഇനി കാൽനടയാത്രക്കാർക്ക് വഴിമാറേണ്ടി വരുന്നത് പ്രമുഖ സർക്കാർ സ്ഥാപനങ്ങൾ വരെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts