കോടതി വളപ്പിലെ സ്ഫോടനം; അൽഖായിദയുമായി ബന്ധമുള്ള മൂന്ന് പ്രതികൾക്ക് തടവുശിക്ഷ വിധിച്ചു

ബെം​ഗളുരു; കോടതി വളപ്പിലെ സ്ഫോടനത്തിൽ പ്രതികൾക്ക് തടവുശിക്ഷ വിധിച്ച് കോടതി.

മൈസൂരു സിറ്റി സിവിൽ കോടതി പരിസരത്തുണ്ടായ ബോംബ് സ്ഫോടന കേസിലാണ് അൽഖായിദയുമായി ബന്ധമുള്ള മൂന്ന് പ്രതികൾക്ക് തടവുശിക്ഷ വിധിച്ചത്.

നൈനാർ അബ്ബാസ് അലി എന്ന അപ്പാസ് അലി, സാംസൻ കരിം രാജ, ദാവൂദ് എന്നീ മധുര സ്വദേശികൾക്കാണ് ശിക്ഷ വിധിച്ചത്. നൈനാർ, ദാവൂദ് എന്നിവർക്ക് 43,000 , 38000 രൂപയും 10 വർഷവുമാണ് ശിക്ഷ.

  ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള ഓഗസ്റ്റ് 14 മുതൽ

സാംസൻ കരിമിന് 5 വർഷം സാധാരണ തടവും 25,000 രൂപ പിഴയുമാണ് വിധിച്ചത്. മൂന്ന് പേരും കുറ്റക്കാരാണെന്ന്   എൻഐഎ പ്രത്യേക കോടതി കണ്ടെത്തിയിരുന്നു.

കേരളത്തിലെ കൊല്ലം കോടതിയിലും , മലപ്പുറം കോടതിയിലും ബോംബ് സ്ഫോടനം നടത്തിയതിൽ ഇവർക്ക് പങ്കുണ്ടെന്ന് എൻഐഎ കണ്ടെത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രിസഭാ വികസനം അടുത്ത ആഴ്ച; പുതിയ മന്ത്രിമാരുടെ കാര്യത്തിൽ ഡൽഹിയിൽ നിർണായക ചർച്ചകൾ ഉടൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെ.ആർ പുരം കൊലപാതക പരമ്പര: ബെംഗളൂരു ടെക്കിയുടെ ലിവ്-ഇൻ പങ്കാളിയും പിടിയിൽ
[masterslider id="10"]

Related posts