കണ്ണൂർ : പാനൂരിൽ യുവതി കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ. പാനൂർ വള്ളിയായിൽ കണ്ണച്ചൻ കണ്ടി ഹൗസിൽ വിഷ്ണു പ്രിയയെയാണ് വീട്ടിനുള്ളിൽ കഴുത്തറത്ത നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്ന് പോലീസിന് ലഭിച്ച പ്രാഥമിക സൂചന.ഇന്ന് രാവിലെ 10 മണിക്ക് ആണ് സംഭവം. പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നു. മുഖംമൂടി ധരിച്ചയാളെ കണ്ടെന്ന് നാട്ടുകാരിലൊരാൾ പറയുന്നു. എന്നാൽ ഇത് സ്ഥിരീകരിക്കാൻ ഇതുവരെ പോലീസിന് സാധിച്ചിട്ടില്ല. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം നടന്നു. പ്രതിയാണെന്ന് സംശയിക്കുന്ന ഒരാളുടെ വിവരങ്ങൾ ലഭിച്ചതായി പോലീസ് പറയുന്നു. കൊലപാതകത്തിന് മുൻപ് പ്രതിയെ യുവതിയെ ഫോണിൽ…
Read MoreTag: murder
ദുരഭിമാനക്കൊല, 4 പേർ അറസ്റ്റിൽ
ബംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും ആൺ കുട്ടിയെയും കൊലപ്പെടുത്തിയ കേസിൽ പെൺകുട്ടിയുടെ പിതാവും സഹോദരനും ഉൾപ്പെടെ 4 പേരെ പോലീസ് പിടികൂടി. പെൺകുട്ടിയുടെ പിതാവ് പരപ്പ കരടി, സഹോദരൻ രവി ഹുല്ലുന്നവാര എന്നിവരെയാണ് പോലീസ് പിടികൂടിയത്. കുടുംബത്തിന്റെ എതിർപ്പ് വകവയ്ക്കാതെ പ്രണയം മുന്നോട്ട് പോയ പെൺകുട്ടിയെയും യുവാവിനെയും വിവാഹത്തെക്കുറിച്ച് സംസാരിക്കാം എന്ന വ്യാജേന രണ്ടു വാഹനങ്ങളിൽ കൊണ്ട് പോയി യാത്രയ്ക്കിടെ കൊലപെടുത്തുകയായിരുന്നു. പെൺ കുട്ടിയെ ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചും യുവാവിനെ ക്രൂരമായി മർദ്ദിച്ചുമാണ് കൊലപ്പെടുത്തിയതെന്ന് പ്രതികൾ പോലീസിന് മൊഴി നൽകി.
Read Moreഅമ്മയെ കൊലപ്പെടുത്തി, വളർത്തു മകൾ അറസ്റ്റിൽ
ബെംഗളൂരു: വീട്ടമ്മയുടെ കൊലപതാകവുമായി ബന്ധപ്പെട്ട് വളർത്തു മകൾ അറസ്റ്റിൽ. വഴിയോര കച്ചവടം നടത്തി ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്ന മുനിയമ്മയെയാണ് വളർത്തു മകൾ ചിന്നമ്മ വെട്ടി കൊലപ്പെടുത്തിയത്. 7 മാസം പ്രായമുള്ളപ്പോൾ മുനിയമ്മയുടെ കൈകളിൽ എത്തിയായതാണ് ചിന്നമ്മ. പിന്നീട് അങ്ങോട്ട് ചിന്നമ്മയെ നോക്കി വളർത്തിയത് മുനിയമ്മയാണ്. 14 വർഷം മുൻപ് ചിന്നമ്മയുടെ ഭർത്താവ് മരിച്ചതിനു ശേഷം വീണ്ടും മുനിയമ്മ തന്നെയാണ് ചിന്നമ്മയുടെ കാര്യങ്ങൾ നോക്കിയിരുന്നത്. കൊലപാതകം നടത്തിയ ശേഷം കവർച്ചയ്ക്ക് വീട്ടിൽ എത്തിയ സംഘം മുനിയമ്മയെ ആക്രമിച്ചു എന്നാണ് ചിന്നമ്മ പോലീസിനോട് പറഞ്ഞത്. തുടർ അന്വേഷണത്തിൽ…
Read Moreദുരഭിമാനക്കൊല, കാണാതായ പെൺകുട്ടി ജീവനൊടുക്കിയതാണെന്ന് പ്രതികൾ
ബെംഗളൂരു: ദുരഭിമാനക്കൊലയുമായി ബന്ധപ്പെട്ട് കാണാതായ പെണ്‍കുട്ടി വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും അതേ വിഷം നല്‍കിയാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നും പ്രതികള്‍ പോലീസിന് മൊഴി നൽകി. പെണ്‍കുട്ടിയുടെ അച്ഛനും അമ്മാവനും ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തിയതെന്ന് വിജയപുര എസ്‌പി ആനന്ദ് കുമാര്‍ അറിയിച്ചു. യുവാവിനെ കൊലപ്പെടുത്തിയതിന് ശേഷം രണ്ട് ചാക്കുകളിലായി ഇരുവരുടേയും മൃതദേഹങ്ങള്‍ കൃഷ്‌ണ നദിയില്‍ ഉപേക്ഷിക്കുകയായിരുന്നു. യുവാവിന്‍റെ മൃതദേഹം അഴുകിയ നിലയില്‍ പോലീസ് കണ്ടെടുത്തിരുന്നുവെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായിരുന്നില്ല. പെണ്‍കുട്ടിയേയും ബന്ധുക്കള്‍ കൊലപ്പെടുത്തിയിട്ടുണ്ടാകാമെന്നായിരുന്നു പോലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛനെയും അമ്മാവനെയും പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു.…
Read Moreദുരഭിമാനക്കൊല, യുവാവിനെ കൊലപ്പെടുത്തി, പെൺകുട്ടിയെ കാണാനില്ല
ബെംഗളൂരു: കർണാടകയിൽ വീണ്ടും ദുരഭിമാനക്കൊല. സമ്പന്ന കുടുംബത്തിലെ പെൺകുട്ടിമായി പ്രണയത്തിലായതിനെ തുടർന്ന്പെൺകുട്ടിയുടെ ബന്ധുക്കൾ ബിരുദ വിദ്യാർത്ഥിയെ കൊലപ്പെടുത്തി. വിജയപുര ജില്ലയിലെ ഘോഷനാഗി സ്വദേശിയായ മല്ലികാർജുന ഭീമണ്ണ ജമാഖണ്ഡിയെയാണ് ദാരുണമായി കൊല ചെയ്യപ്പെട്ടത്. യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ കഴിഞ്ഞ ദിവസം പോലീസ് കണ്ടെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദുരഭിമാനക്കൊലയുടെ ചുരുളഴിഞ്ഞത്. സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛനെയും അമ്മാവനെയും പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം പെൺകുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് പറയുന്നു. പെൺകുട്ടിയേയും ഇവർ കൊലപ്പെടുത്തിയിരിക്കാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ചാക്കിനുള്ളിൽ പൊതിഞ്ഞ നിലയിൽ ബാഗൽകോട്ട്…
Read Moreകാണാതായ പത്തുവയസുകാരിയുടെ മൃതദേഹം ചെളിക്കുണ്ടിൽ കണ്ടെത്തി
ബെംഗളൂരു: ചൊവ്വാഴ്ച പുലർച്ചെ കാണാതായ പത്തുവയസുകാരിയുടെ മൃതദേഹം അന്നുതന്നെ മണ്ഡ്യയിലെ മളവള്ളി ടൗണിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലെ ചെളിക്കുണ്ടിൽ കണ്ടെത്തി. കുട്ടിയുടെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം അകലെയാണ് മൃതദേഹം കണ്ടെത്തിയത്. സുരേഷ് കുമാർ അശ്വിനി എന്നീ ദമ്പദികളുടെ മകളായ ദിവ്യയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ച് അന്വേഷണം ആരംഭിച്ചു. ട്യൂഷൻ ക്ലാസുകളിൽ പങ്കെടുക്കുന്നതിനായി രാവിലെ 11 മണിയോടെ ദിവ്യ വീട്ടിൽ നിന്ന് പോയിരുന്നുവെങ്കിലും ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയില്ല. തുടർന്ന് മകൾ എവിടെയാണെന്ന് അറിയാത്തതിനെ തുടർന്ന് മാതാപിതാക്കൾ തിരച്ചിൽ തുടങ്ങി.…
Read More10 വയസുകാരിയെ പീഡിപ്പിച്ചു, ട്യൂഷൻ സെന്റർ ജീവനക്കാരൻ അറസ്റ്റിൽ
ബെംഗളൂരു: ചോക്ലേറ്റ് വാഗ്‌ദാനം ചെയ്‌ത് നാലാം ക്ലാസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ 52കാരൻ പിടിയിൽ. കർണാടകയിലെ മണ്ഡ്യ മലവള്ളി താലൂക്കിൽ ഒക്ടോബർ 11നാണ് സംഭവം. പ്രതി നെലമാകനഹള്ളി സ്വദേശി കാന്തരാജുവിനെ മലവള്ളി ടൗൺ പോലീസാണ് പിടികൂടിയത്. മലവള്ളി നഗരത്തിൽ ട്യൂഷൻ സെൻററിലെ ജീവനക്കാരനായ പ്രതി ചൊവ്വാഴ്‌ച രാവിലെ 11 മണിയ്ക്ക് വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തിയ ശേഷം, ചോക്ലേറ്റ് വാഗ്‌ദാനം ചെയ്‌ത് വിജനമായ സ്ഥലത്തേക്ക് ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. തുടർന്ന്, കൊലപ്പെടുത്തി സമീപത്തെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലെ വാട്ടർ ടാങ്കിൽ തള്ളുകയായിരുന്നെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. മകൾ വൈകുന്നേരമായിട്ടും…
Read Moreകൊലപാതക കേസിലെ പ്രതി നൈജീരിയൻ സ്വദേശി അറസ്റ്റിൽ
ബെംഗളൂരു: കാമുകിയുമായി തന്റെ സുഹൃത്തിന് വഴിവിട്ട ബന്ധം ഉണ്ടെന്ന് സംശയിച്ച് സുഹൃത്തിനെ കുത്തി കൊന്ന നൈജീരിയൻ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒബേര വിക്ടർ ആണ് മറ്റൊരു നൈജീരിയൻ സ്വദേശിയായ സോളമൻ എക്കെന്നയെ കൊലപ്പെടുത്തിയത്. നഗരത്തിൽ ഒരുമിച്ച് ബിസിനസ്സ് നടത്തിയിരുന്നതാണ് ഇരുവരും. ഒബേരയുടെ സുഹൃത്തായ പെൺകുട്ടിയെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ഇവർ കുറച്ച് നാളുകൾ ആയി പിരിഞ്ഞു താമസിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും ഉണ്ടായ തർക്കത്തിനൊടുവിൽ ആണ് കൊല നടന്നത്.
Read Moreചായകുടിക്കവേ ഉണ്ടായ തർക്കത്തിൽ യുവാവിനെ കുത്തിക്കൊന്നു
ബെംഗളൂരു : ചായകുടിക്കുന്നതിനിടെയുണ്ടായ വാക്‌തർക്കത്തെത്തുടർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. നഗരത്തിലെ ശാന്തിനഗർനിവാസി സാദക് (24) ആണ് കൊല്ലപ്പെട്ടത്. മൈസൂരു കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡിനു സമീപത്താണ് സംഭവം. കേസിൽ ഏഴുപേരെ മൈസൂരു പോലീസ് അറസ്റ്റുചെയ്തു. മൈസൂരുനിവാസികളായ നിതിൻ, ധനേഷ്, ഭാസ്‌കർ, ധനുഷ്, വിഗ്‌നേഷ്, കാർത്തിക്, ഗിരീഷ് എന്നിവരാണ് അറസ്റ്റിലായത്. ആക്രമണത്തിൽ സാദകിന്റെ സുഹൃത്തായ ഗൗസിയാനഗർനിവാസി ഹനീഫ് ബെയ്ഗിന് ഗുരുതരമായി പരിക്കേറ്റു. സാദക്കും ഹനീഫും ബസ്‌സ്റ്റാൻഡിനു സമീപത്തെ കടയിൽനിന്ന് ചായ കുടിച്ചുകൊണ്ടിരിക്കേ പ്രതികളുടെ സംഘവുമായി വാക്‌തർക്കമുണ്ടായി. തർക്കത്തിനിടെ സാദക് പ്രതികളിലൊരാളായ ഗിരീഷിനെ മർദിച്ചു. ഇതോടെ സംഘം കത്തിയുപയോഗിച്ച് സാദക്കിനെയും ഹനീഫയെയും…
Read Moreവാക്കു തർക്കം, ഭർത്താവ് ഭാര്യയെ കഴുത്തറത്ത് കൊന്നു
ബെംഗളൂരു: വാക്കു തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. കര്‍ണാടക ദേവനഗിരിയിലെ ആര്‍ക്കെ ഹെഡ്‌ജ് നഗറിര്‍ ഞായറാഴ്‌ച രാത്രിയോടെയായിരുന്നു സംഭവം. 70 വയസുള്ള ഷക്കീരബാനുവാണ് ഭര്‍ത്താവായ ചമന്‍ സാബിന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 50 വര്‍ഷമായി ഇരുവരും ഒരുമിച്ച് ജീവിക്കുകയായിരുന്നു. ഇരുവര്‍ക്കും രണ്ട് ആണ്‍മക്കളാണുള്ളത്. മാതാപിതാക്കന്‍മാരില്‍ നിന്നും ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയാണ്. മേസ്‌തിരിയായി ജോലി ചെയ്‌തു വരികയായിരുന്ന ചമനെ മാനസിക പ്രശ്‌നങ്ങളെ തുടര്‍ന്ന് മക്കള്‍ ജോലിക്ക് പോകാന്‍ അനുവദിച്ചിരുന്നില്ല. ഞായറാഴ്‌ച ചെറിയ വാക്കു തര്‍ക്കത്തെ തുടര്‍ന്ന് വൃദ്ധന്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പ്രദേശവാസികള്‍ ചേര്‍ന്ന്…
Read More