ബെംഗളൂരു: രാമനഗരയിലെ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ മകനെ കാണാതായ ഒരു ദിവസത്തിന് ശേഷം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ശനിയാഴ്ചയാണ് കനകപുരയ്ക്കടുത്തുള്ള കാട്ടിഗെഹള്ളി വനത്തിൽ പാതി കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. സംഭാവത്തോടനുബന്ധിച്ച് കൊല്ലപ്പെട്ടയാളുടെ ഭാര്യയും കാമുകനും ഉൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ചാം പ്രതി ഒളിവിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. ബെംഗളൂരുവിൽ നിന്ന് 48 കിലോമീറ്റർ പടിഞ്ഞാറ് ഹരോഹള്ളിക്കടുത്തുള്ള മറലവാടി ഗ്രാമത്തിൽ നിന്നുള്ള കിരൺ ഗൗഡ (27) മാറലവാടി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്ന തമ്മണ്ണയ്യ എന്ന ദാസപ്പയുടെ മകനാണ്. കോഴിക്കട നടത്തിയിരുന്ന കിരൺ ചൈത്ര…
Read MoreTag: murder
ഷാരോൺ വധം, ഗ്രീഷ്മ അറസ്റ്റിൽ
തിരുവനന്തപുരം: ഷാരോൺ കൊലക്കേസ് പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. വഞ്ചിയൂർ മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി. റിമാൻഡിനായി നെയ്യാറ്റിൻകര മജിസ്‌ട്രേറ്റ് മെഡിക്കൽ കോളേജിലെത്തും. ആത്മഹത്യക്ക് ശ്രമിച്ച ഗ്രീഷ്മയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പോലീസ് കസ്റ്റഡിയിലിരിക്കേ സ്റ്റേഷനിലെ ശുചിമുറിയിലുണ്ടായിരുന്ന അനുനാശിനി കുടിച്ച് ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു . രാവിലെ എസ്പി ഓഫീസിലെത്തിച്ച് അറസ്റ്റും തെളിവെടുപ്പ് ഉൾപ്പെടെയുള്ള തുടർനടപടികളും പ്രതീക്ഷിച്ചിരിക്കെയാണ് നാടകീയ സംഭവങ്ങൾ ഉണ്ടായത്. സുരക്ഷയ്ക്ക് നാല് പോലീസുകാരെ പ്രത്യേകം ചുമതലപ്പെടുത്തിയാണ് രാത്രി ഒന്നേകാലോടെ നെടുമങ്ങാട് ഡിവൈഎസ്പി ഓഫീസിലേക്ക് ഗ്രീഷ്മയെ എത്തിക്കുന്നത്.
Read Moreഷാരോണിന്റെ മരണം കൊലപാതകം, പെൺകുട്ടി കുറ്റം സമ്മതിച്ചു
തിരുവനന്തപുരം: ജ്യൂസ് ഉള്ളിൽ ചെന്നെന്ന് പാറശാല സ്വദേശി ഷാരോൺ രാജിന്റെ മരണം കൊലപാതകമെന്ന് പോലീസ്. ഷാരോണിനെ വിഷം നൽകി കൊന്നതാണെന്ന് ചോദ്യം ക്രൈംബ്രാഞ്ചിന്റെ ചെയ്യലിൽ സമ്മതിച്ചു. ഏകദേശം 8 മണിക്കൂറോളം ആണ് കുട്ടിയെ ചോദ്യം ചെയ്തത് ഷാരോണിന്റെ മുൻ കാമുകി രാമവർമഞ്ചിറ സ്വദേശി ഗ്രീഷ്മയാണ് പ്രതി. കഷായത്തിൽ വിഷം കലർത്തി കൊന്നുവെന്നാണ് ഗ്രീഷ്മ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്. ഗ്രീഷ്മക്ക് മറ്റൊരു വിവാഹം നിശ്ചയിച്ചിരുന്നു. തുടർന്ന് ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് ഗ്രീഷ്മ ചോദ്യം ചെയ്യലിൽ സമ്മതിക്കുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.
Read Moreഹർഷയുടെ കുടുംബത്തിനു നേരെയുള്ള ഭീഷണിയ്ക്ക് തെളിവില്ലെന്ന് പോലീസ്
ബെംഗളൂരു: കൊല്ലപ്പെട്ട ബജ്റങ്ദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷയുടെ കുടുംബത്തിന് വധഭീഷണി നേരിട്ടെന്ന ആരോപണത്തില്‍ തെളിവില്ലെന്ന് ശിവമൊഗ്ഗ എസ്.പി ജി.കെ. മിഥുന്‍ കുമാര്‍. ഇതുസംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും പ്രാഥമികാന്വേഷണത്തില്‍ ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഹര്‍ഷയുടെ കുടുംബത്തിന് മാത്രമല്ല ശിവമൊഗ്ഗയിലെ മൊത്തം ജനങ്ങള്‍ക്കും സംരക്ഷണം നല്‍കാന്‍ പോലീസ് വകുപ്പ് തയാറാണ്. ഒരു വിധ ബാഹ്യസമ്മര്‍ദവുമില്ലാതെയാണ് ദൊഡ്ഡപേട്ട് പോലീസ് കേസ് അന്വേഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Moreഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു
ബെംഗളൂരു: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. ഉള്ളാൾ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പെയിന്ററായ ശിവാനന്ത, ഭാര്യ ശോഭ എന്നിവരാണ് മരിച്ചത്. ഇവർക്ക് ഒരു മകനും മകളും ഉണ്ട്. ഉച്ചയ്ക്ക് 12 മുതൽ 1 മണിക്കും ഇടയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ശിവാനന്ത തൂങ്ങി മരിക്കുകയായിരുന്നു. നിസാര പ്രശ്‌നങ്ങളുടെ പേരിൽ ഭാര്യയുമായി ശിവാനന്ത സ്ഥിരമായി വഴക്കിടാറുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവം നടക്കുമ്പോൾ മക്കൾ വീട്ടിൽ ഉണ്ടായിരുന്നില്ല. കൊലപാതകവും മരണവും സംബന്ധിച്ച കൂടുതൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Read Moreഭർത്താവിനെ കൊല്ലാൻ കാമുകന് കത്തി കൊടുത്തു വിട്ട് യുവതി
ബെംഗളൂരു: ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ കാമുകനെ നിയോഗിച്ച ഭാര്യ ലിംഗം മുറിക്കാന്‍ കത്തിയും നല്‍കി. ബെംഗളൂരുവിലെ യെലഹങ്ക പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് അരും കൊല നടന്നത്. ഈ മാസം ഇരുപത്തിയൊന്നിനാണ് ചന്ദ്രു എന്നയാള്‍ കൊല്ലപ്പെട്ടതെങ്കിലും കഴിഞ്ഞ ദിവസമാണ് കേസില്‍ ഭാര്യയേയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്രാപ്രദേശിലെ ഹിന്ദുപൂര്‍ സ്വദേശികളാണ് ശ്വേതയും ചന്ദ്രുവും. ശ്വേതയുടെ അകന്ന ബന്ധുവായ ചന്ദ്രുവിനെ താത്പര്യമില്ലാതെയാണ് യുവതി വിവാഹം ചെയ്തത്. ഇരുവരും തമ്മില്‍ 18 വയസിന്റെ പ്രായ വ്യത്യാസം ഉണ്ടായിരുന്നതായിരുന്നു കാരണം. വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്നായിരുന്നു ഇരുവരുടേയും വിവാഹം നടന്നത് .…
Read Moreഹർഷയുടെ കൊലപാതകം, പ്രതികളുടെ ഫോണിൽ ബിൻലാദന്റെ ഫോട്ടോ
ബെംഗളൂരു: കര്‍ണാടകയിലെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷയുടെ കൊലപാതകം ഗൂഢാലോചന നടത്തിയ ശേഷമെന്ന് എന്‍ഐഎ റിപ്പോർട്ട് .പ്രതികളുടെ വിദ്വേഷമാണ് കൊലപാതകത്തിന് കാരണം.കൊലപ്പെടുത്താനുപയോഗിച്ച ആയുധങ്ങള്‍ ശിവമോഗയില്‍ നിന്നാണ് വാങ്ങിയത്. പ്രതികളുടെ ഫോണില്‍ ഒസാമ ബിന്‍ലാദന്റെ ഫോട്ടോ ഉണ്ടായിരുന്നതായും എൻ ഐ എ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ചിലാണ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകനെ മതമൗലികവാദികള്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം കര്‍ണ്ണാടക സര്‍ക്കാര്‍ എന്‍ഐഎയ്‌ക്ക് കൈമാറിയത്. കേസില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന് ഹര്‍ഷയുടെ കുടുംബവും ബിജെപി പ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നു. ഹിജാബ് വിഷയത്തില്‍…
Read Moreഗൗരി ലങ്കേഷ് വധം, പ്രധാന പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
ബെംഗളുരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ വെടിവച്ച് കൊന്ന കേസിൽ പ്രധാന പ്രതിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി തള്ളി. കീഴ്‌ക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സ്ഥിരജാമ്യം ആവശ്യപ്പെട്ടുള്ള ഹർജിയാണ് തള്ളിയത്. മഹാരാഷ്ട്ര ഔറംഗബാദ് സ്വദേശിയായ ഋഷികേഷ് ദേവ്ദികറിയുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ജസ്റ്റിസ് സൂരജ് ഗോവിന്ദരാജാണ് ജാമ്യാപേക്ഷ തള്ളിയത്. ഗൂഢാലോചന നടത്തിയതിൽ പ്രധാനിയും കൊലയാളികളെ ബെംഗളൂരുവിൽ എത്തിക്കാൻ നേതൃത്വം നൽകിയതും ഇയാളാണ്. 2020 ജനുവരിയിൽ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ അയയ്ക്കുകയായിരുന്നു. തുടർന്ന് സി.ആർ.പി.സി 167(2) വകുപ്പ് പ്രകാരം പ്രത്യേക കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ സമർപ്പിക്കുകയായിരുന്നു.…
Read Moreയുവതി ചെരുപ്പൂരി അടിച്ചു, യുവതിയുടെ ഭർത്താവിനെ കൊന്ന് ആക്രമി സംഘത്തിന്റെ പ്രതികാരം
ബെംഗളൂരു: യുവതി ചെരുപ്പൂരി അടിച്ചതിന്റെ ദേഷ്യത്തിൽ യുവതിയുടെ ഭർത്താവിനെ അക്രമി സംഘം കൊലപ്പെടുത്തി. കർണാടകയിലെ യെലഹങ്കയ്ക്ക് സമീപമാണ് സംഭവം. കൊണ്ടപ്പ ലെഔട്ടിൽ താമസിക്കുന്ന ചന്ദ്രശേഖർ ആണ് മരിച്ചത്. വീടിന്റെ ടെറസിൽ നിൽക്കുകയായിരുന്ന ചന്ദ്രശേഖറിനെ ആന്ധ്രാപ്രദേശിലെ ഹിന്ദുപുരിൽ നിന്നെത്തിയ അക്രമി സംഘമാണ് കൊലപ്പെടുത്തിയത്. തന്നെ ശല്യം ചെയ്തതിന് ഒരു കൂട്ടം അക്രമികളെ ചന്ദ്രശേഖറിന്റെ ഭാര്യ ശ്വേത ചെരുപ്പൂരി അടിച്ചത്. ഇതിനു പിന്നാലെയായിരുന്നു കൊല. കൊല്ലപ്പെട്ട ചന്ദ്രശേഖറും ഭാര്യയും ഹിന്ദുപുരിലെ പേടിഹട്ടി ഗ്രാമത്തിൽ നിന്ന് ആറ് മാസം മുമ്പാണ് ബെംഗളുരുവിലേക്ക് താമസം മാറിയത്. മൂന്ന് വർഷം മുൻപായിരുന്നു…
Read Moreവിഷ്ണു പ്രിയയുടെ കൊലപാതകം, പ്രതി കുറ്റം സമ്മതിച്ചു
കണ്ണൂർ : പാനൂരിൽ വീട്ടിനകത്ത് 23 കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റം സമ്മതിച്ചു. മാനന്തേരി സ്വദേശിയായ ശ്യാംജിത്ത് എന്ന യുവാവാണ് ഇപ്പോൾ പോലീസ് കസ്റ്റഡിയിലുള്ളത്. പാനൂർ വള്ളിയായിൽ കണ്ണച്ചൻ കണ്ടി ഹൗസിൽ വിഷ്ണു പ്രിയയാണ് കൊല്ലപ്പെട്ടത്. പാനൂരിലെ ന്യൂക്ലിയാസ് ആശുപത്രിയിലെ ഫാർമസി വിഭാഗത്തിലെ ജീവനക്കാരിയാണ് കൊല്ലപ്പെട്ട വിഷ്ണുപ്രിയ. ഇന്ന് ഉച്ചയോടെയാണ് യുവതി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രതിയുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തും. തുടർന്ന് ഇയാളെ കോടതിയിൽ ഹാജരാക്കും.
Read More