ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു 

ബെംഗളൂരു: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. ഉള്ളാൾ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പെയിന്ററായ ശിവാനന്ത, ഭാര്യ ശോഭ എന്നിവരാണ് മരിച്ചത്. ഇവർക്ക് ഒരു മകനും മകളും ഉണ്ട്.

ഉച്ചയ്ക്ക് 12 മുതൽ 1 മണിക്കും ഇടയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ശിവാനന്ത തൂങ്ങി മരിക്കുകയായിരുന്നു.

  പൊന്നേ, നിന്നെ ഞാനിനി എന്ത് വിളിക്കും?: വിലയിടിഞ്ഞ് തരിപ്പണമായി സ്വർണം,

നിസാര പ്രശ്‌നങ്ങളുടെ പേരിൽ ഭാര്യയുമായി ശിവാനന്ത സ്ഥിരമായി വഴക്കിടാറുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവം നടക്കുമ്പോൾ മക്കൾ വീട്ടിൽ ഉണ്ടായിരുന്നില്ല. കൊലപാതകവും മരണവും സംബന്ധിച്ച കൂടുതൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെഗാ ഇവന്റുകളും നീറ്റ് പരീക്ഷയും ഒരേ ദിവസം; ബെംഗളൂരുവിൽ ഇന്ന് കനത്ത ട്രാഫിക് നിയന്ത്രണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts