ബസ് നിയന്ത്രണം വിട്ട് മലയിടുക്കിലേക്ക് മറിഞ്ഞു, 22 പേർക്ക് പരിക്ക്

ബെംഗളൂരു: മഹാദേശ്വര ഹിൽസിൽനിന്ന് മടങ്ങിയ കർണാടക ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് മലയടുക്കിലേക്ക് മറിഞ്ഞ് 22 യാത്രക്കാർക്ക് പരിക്കേറ്റു.

കഴിഞ്ഞദിവസം ദീപാവലി ആഘോഷം കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തിൽപെട്ടത്. ചാമരാജ് നഗർ ഹാനൂർ തലബെട്ടയിലാണ് അപകടം. ആർക്കും ജീവാപായമില്ല. മഹാദേശ്വര ഹിൽസിൽ നിന്ന് ബസ് ചുരമിറങ്ങവെ ഡ്രൈവർക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

  പ്രതിസന്ധിയിൽ ഹോട്ടൽ മേഖല: ജിഎസ്ടി ഭാരം കുറയ്ക്കണം; കേന്ദ്രത്തിന് കത്തയച്ച് ബെംഗളൂരു ഹോട്ടൽ ഉടമകൾ

മലയിടുക്കിലേക്ക് പതിച്ച ബസ് മരത്തിലിടിച്ചാണ് നിന്നത്. യാത്രക്കാരിൽ രണ്ടുപേരുടെ ഒഴികെ മറ്റാരുടെയും പരിക്ക് ഗുരുതരമല്ല. ഇവരെ കൊല്ലഗലിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ മൈസൂരിലെ ആശുപത്രിയിലേക്ക് മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകത്തെ അതിവേഗം വളരുന്ന നഗരമായി ബെംഗളൂരു മാറും; 2035-ഓടെ ഒന്നാം സ്ഥാനം കൈവരിക്കുമെന്ന് ആഗോള പഠന റിപ്പോർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts