ജെ ഡി എസ് ദേശീയ മീറ്റിംഗ്, ദേവഗൗഡയെ തന്നെ അധ്യക്ഷനായി തെരഞ്ഞെടുത്തു

ബെംഗളൂരു: ജനതാദള്‍ സെക്കുലര്‍ ദേശീയ അധ്യക്ഷനായി എച്ച്‌.ഡി. ദേവഗൗഡയെ വീണ്ടും തിരഞ്ഞെടുത്തു. ബെംഗളൂരുവില്‍ ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതി യോഗമാണ്,  ദേവഗൗഡയെ തിരഞ്ഞെടുത്തത്.

1999ല്‍ പാര്‍ട്ടി രൂപവത്കരിച്ചതു മുതല്‍ അധ്യക്ഷസ്ഥാനം അലങ്കരിച്ചുവരുകയാണ് അദ്ദേഹം. ദേവഗൗഡയുടെയും, മകനും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്‌.ഡി. കുമാരസ്വാമിയുടെയും സാന്നിധ്യത്തില്‍ വ്യാഴാഴ്ചയാണ് തെരഞ്ഞെടുപ്പ് നടന്നത്.

വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള നിര്‍വാഹക സമിതി അംഗങ്ങള്‍ ദേവഗൗഡയെ ദേശീയ അധ്യക്ഷനായി ഐകകണ്ഠ്യനെ തിരഞ്ഞെടുത്തതായി പാര്‍ട്ടി നേതാവ് പറഞ്ഞു. കേരളത്തില്‍നിന്നും കര്‍ണാടകയില്‍നിന്നുമടക്കം 13 സംസ്ഥാനങ്ങളില്‍നിന്നായി 200 ഓളം പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

  ബൈജൂസും വായ്പാദാതാക്കളും ഒത്തുതീർപ്പിലേക്ക്: കേസുകൾ പിൻവലിക്കാൻ വായ്പാദാതാക്കൾ തയാറാകുന്നതിന് പിന്നിലെ കാരണം അറിയാൻ വായിക്കാം

പ്രതിനിധി സമ്മേളനവും പാര്‍ലമെന്ററി ബോര്‍ഡ് യോഗവും വ്യാഴാഴ്ച നടന്നു. കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിനുള്ള ജെ.ഡി-എസിന്റെ ആദ്യ സ്ഥാനാര്‍ഥി പട്ടിക ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ തീരുമാനിക്കും. നവംബര്‍ ഒന്നിന് കന്നട രാജ്യോത്സവ ദിനത്തില്‍ കോലാറിലെ കുരുടുമലെ ഗണപതി ക്ഷേത്രത്തില്‍ നടക്കുന്ന ചടങ്ങില്‍ ഈ പട്ടിക പ്രഖ്യാപിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോംസ്റ്റേയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; കൂടെയുണ്ടായ മലയാളി യുവാവ് ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  13 കോടി വിറ്റുവരവുള്ള ബെംഗളൂരു ജെൻ സി സംരംഭകൻ വാങ്ങിയത് 1.8 കോടിയുടെ ഫ്ലാറ്റ്; 'ഇതൊരു തുടക്കം മാത്രം എന്ന് ബെംഗളൂരു യുവ സംരംഭകൻ
[masterslider id="10"]

Related posts