ഗൗരി ലങ്കേഷ് വധം, പ്രധാന പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

ബെംഗളുരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ വെടിവച്ച് കൊന്ന കേസിൽ പ്രധാന പ്രതിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി തള്ളി.

കീഴ്‌ക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സ്ഥിരജാമ്യം ആവശ്യപ്പെട്ടുള്ള ഹർജിയാണ് തള്ളിയത്. മഹാരാഷ്ട്ര ഔറംഗബാദ് സ്വദേശിയായ ഋഷികേഷ് ദേവ്ദികറിയുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ജസ്റ്റിസ് സൂരജ് ഗോവിന്ദരാജാണ് ജാമ്യാപേക്ഷ തള്ളിയത്.

  ബെംഗളൂരുവിൽ 500 രൂപയുടെ ബിരിയാണി, കിട്ടുന്നത് 350 രൂപയ്ക്ക്! ഹോട്ടലുടമകളുടെ വയറ്റത്തടിച്ച് ഓൺലൈൻ ഭീമന്മാർ

ഗൂഢാലോചന നടത്തിയതിൽ പ്രധാനിയും കൊലയാളികളെ ബെംഗളൂരുവിൽ എത്തിക്കാൻ നേതൃത്വം നൽകിയതും ഇയാളാണ്. 2020 ജനുവരിയിൽ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ അയയ്ക്കുകയായിരുന്നു. തുടർന്ന് സി.ആർ.പി.സി 167(2) വകുപ്പ് പ്രകാരം പ്രത്യേക കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ സമർപ്പിക്കുകയായിരുന്നു. എന്നാൽ കോടതി ജാമ്യം നൽകിയില്ല.

ഇതോടെയാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts