ബെംഗളുരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ വെടിവച്ച് കൊന്ന കേസിൽ പ്രധാന പ്രതിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി തള്ളി. കീഴ്‌ക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സ്ഥിരജാമ്യം ആവശ്യപ്പെട്ടുള്ള ഹർജിയാണ് തള്ളിയത്. മഹാരാഷ്ട്ര ഔറംഗബാദ് സ്വദേശിയായ ഋഷികേഷ് ദേവ്ദികറിയുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ജസ്റ്റിസ് സൂരജ് ഗോവിന്ദരാജാണ് ജാമ്യാപേക്ഷ തള്ളിയത്. ഗൂഢാലോചന നടത്തിയതിൽ പ്രധാനിയും കൊലയാളികളെ ബെംഗളൂരുവിൽ എത്തിക്കാൻ നേതൃത്വം നൽകിയതും ഇയാളാണ്. 2020 ജനുവരിയിൽ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ അയയ്ക്കുകയായിരുന്നു. തുടർന്ന് സി.ആർ.പി.സി 167(2) വകുപ്പ് പ്രകാരം പ്രത്യേക കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ സമർപ്പിക്കുകയായിരുന്നു.…
Read More