ബെംഗളൂരു: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. സിദ്ധരാമയ്യയെ മണിപ്പാൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. താൻ കോവിഡ് ബാധിതനാണെന്ന കാര്യം സിദ്ധരാമയ്യ ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
കോവിഡ് സ്ഥിരീകരിച്ചതോടെ മുൻ കരുതലെന്നോണം ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും താനുമായി സമ്പർക്കം പുലർത്തിയ എല്ലാവരും സ്വയം ക്വാറന്റീനിൽ പോകണമെന്നും സിദ്ധരാമയ്യ ട്വിറ്ററിലൂടെ അഭ്യർത്ഥിച്ചു.
I have been tested positive for #Covid19 & also been admitted to the hospital on the advice of doctors as a precaution.
I request all those who had come in contact with me to check out for symptoms & to quarantine themselves.
— Siddaramaiah (@siddaramaiah) August 4, 2020
മുഖ്യമന്ത്രി യെദ്യൂരപ്പയും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്. മുഖ്യമന്ത്രിയുടെ മകൾക്കും കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.