വിദ്യാർത്ഥി ബസ് ഇടിച്ചു മരിച്ചു 

ബെംഗളൂരു: ബെംഗളൂരു സർവകലാശാലയിലെ വിദ്യാർഥി ബസിടിച്ച് മരിച്ചു. ശിൽപശ്രീ  ആണ് മരിച്ചത്. ഒക്ടോബർ 10 ന് ഗുരുതരമായി പരിക്കേറ്റ ശിൽപ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

സംഭവത്തിൽ ജ്ഞാനഭാരതി പോലീസ് ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു . റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 

സംഭവത്തെ തുടർന്ന് കാമ്പസിനുള്ളിൽ വാഹനങ്ങൾ പ്രവേശിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ പ്രതിഷേധം ആരംഭിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടെ നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. തുടർന്ന് സർവകലാശാലയിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും വാഹനങ്ങൾ ഒഴികെയുള്ള എല്ലാ വാഹനങ്ങളും കാമ്പസിനുള്ളിൽ പ്രവേശിപ്പിക്കുന്നത് നിരോധിക്കണമെന്ന ആവശ്യം അവർ മുന്നോട്ട് വെച്ചു. ഇത് നടപ്പാക്കും വരെ സമരം തുടരുമെന്നും വിദ്യാർത്ഥികൾ അറിയിച്ചു. 

  സംസ്ഥാനത്ത് ഇന്നു മുതൽ നാല് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത; ആലിപ്പഴ വർഷത്തിനും കൊടുങ്കാറ്റിനും മുന്നറിയിപ്പ്

വാഹനങ്ങൾ നിരോധിക്കണമെന്ന ആവശ്യവും കാമ്പസിൽ നിന്ന് ട്രാഫിക് പോലീസ് ബദൽ റൂട്ട് നൽകണം എന്ന ആവശ്യവും കഴിഞ്ഞ 10 വർഷമായി വിദ്യാർത്ഥികൾ ഉന്നയിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്തെ ഗവ. കോളേജുകളിൽ ഈ കോഴ്സുകൾക്ക് പ്രിയമേറുന്നു; കൂടുതൽ സീറ്റുകളും പുതിയ ബാച്ചുകളും അനുവദിക്കാൻ തീരുമാനം
[masterslider id="10"]

Related posts